Connect with us

Breaking

പള്ളിത്തർക്കം; ഉത്തരവ് നടപ്പാക്കാത്തത്തിൽ വിമർശനം;ഹൈക്കോടതി

Published

on

ഇരു സഭകളും തമ്മിലുള്ള ഭിന്നത അപകടകരമായ സാഹചര്യത്തിൽ ആണ്. ഇക്കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണം. ഈ മാസം 29ന് മുമ്പ് നിലപാട് അറിയിക്കാനും ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി
കൊച്ചി: ഓർത്തഡോക്സ്, യാക്കോബായ പള്ളിതർക്ക പ്രശ്നത്തിൽ കോടതി ഉത്തരവ് നടപ്പാക്കാത്തത്തിൽ വിമർശനവുമായി ഹൈക്കോടതി.സർക്കാരിന്‍റെ നിസ്സയായാവസ്ഥ ഭയപ്പെടുത്തുന്നതാണെന്നു ഹൈക്കോടതി പറഞ്ഞു. കോടതി ഉത്തരവിട്ടാൽ അത് നടപ്പാക്കണ്ട സംവിധാനം സർക്കാരിനുണ്ട്. എന്നാൽ ഉത്തരവ് നടപ്പാക്കുമ്പോൾ ക്രമസമാധാന പ്രശ്നവും അക്രമവും ഉണ്ടാകുമെന്ന് സർക്കാർ പറയുന്നു . എല്ലാ സംവിധാനങ്ങളും ഉള്ള സർക്കാരിന്റെ ഈ നിസ്സഹായാവസ്ഥ ഭയപ്പെടുത്തുന്നതാണ്.
ഇരു സഭകളും തമ്മിലുള്ള ഭിന്നത അപകടകരമായ സാഹചര്യത്തിൽ ആണ്. ഇക്കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണം. ഈ മാസം 29ന് മുമ്പ് നിലപാട് അറിയിക്കാനും ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. പള്ളിയിൽ പ്രവേശിക്കാൻ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ആറ് ഓർത്തഡോക്സ് പള്ളികമ്മിറ്റികൾ നൽകിയ ഹർജിയിലാണ് കോടതി പരാമർശം. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി പരി​ഗണിച്ചത്

പള്ളിതർക്ക പ്രശ്നത്തിൽ സുപ്രീംകോടതി വിധി ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായിരുന്നു.

Advertisement
Advertisement
Continue Reading
Advertisement Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Breaking

ജനങ്ങൾക്ക് ഇരുട്ടടിയായി ഇന്ധന വില വീണ്ടും വർധിച്ചു

Published

on

രാജ്യത്ത് ഇന്ധന വില ഇന്ന് വീണ്ടും വർധിച്ചു. ഇന്ന് ഒരു ലിറ്റർ ഡീസലിന് 36 പൈസയും, പെട്രോളിന് 35 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്. തുടർച്ചയായി ഉണ്ടാകുന്ന ഇന്ധന വില വർധന ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കി കൊണ്ടിരിയ്ക്കുകയാണ്. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 109 നോട്

അടുത്തുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോൾ വില 108 രൂപ 79 പൈസയാണ്.രാജ്യത്ത് ഡീസലിന്റെ വിലയും കുതിച്ച് ഉയരുകയാണ്. തിരുവനതപുരത്ത് ഇന്നത്തെ ഡീസൽ വില ഒരു ലിറ്ററിങ്ങിന് 102 രൂപ 46 പൈസയാണ്. കൊച്ചിയിൽ പെട്രോളിന്റെ വില ലിറ്ററിന് 106 രൂപ 97 പൈസയായി ഉയർന്നിട്ടുണ്ട്. അതെ സാമ്യം ഡീസലിന്റെ വില ലിറ്ററിന് 102 രൂപ 40 പൈസയാണ്. ഒക്ടോബര് മാസത്തിൽ മാത്രം രാജ്യത്ത് പെട്രോളിന്റെ വില ലിറ്ററിന് 4 രൂപ 60 പൈസയും ഡീസലിന് 5 രൂപ 63 പൈസയും വർധിച്ചു. റിപ്പോർട്ടുകൾ അനുസരിച്ച് ഇനിയുള്ള ദിവസങ്ങളിലും മാറ്റമില്ലാതെ ഇന്ധന വില വർധിക്കും. കഴിഞ്ഞ ഒരു മാസത്തിനിടെ ഇന്ധന വിലയിൽ 7 രൂപയോളമാണ് വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ധന വിലയിലെ ഈ കുതിച്ച് ചാട്ടം സാധാരണക്കാരന് വൻ തിരിച്ചടിയായിരിക്കുകയാണ് .ഇന്ധനവില ഉയർന്ന വരുന്ന സാഹചര്യത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുന്നതും ജനങ്ങൾക്ക് പ്രതിസന്ധിയാകുന്നുണ്. ഇതിനിടയിൽ ഇന്ധന വില വർധിക്കുന്നതിന് പ്രതിസന്ധി ഒഴിവാക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയിരിക്കുന്ന നികുതി ഒഴിവാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.GSTയില്‍ ഉള്‍പ്പെടുത്തിയാല്‍ വില കുറയുമെന്ന കേന്ദ്രത്തിന്‍റെ വാദം അംഗീകരിക്കാന്‍ കേരളമടക്കം നിരവധി സംസ്ഥാനങ്ങള്‍ തയാറല്ല. ഭൂരിപക്ഷം സംസ്ഥാനങ്ങള്‍ എതിര്‍പ്പ് അറിയിച്ചതോടെ ഇന്ധന വില GSTയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന തീരുമാനത്തിലേക്ക് GST കൗണ്‍സില്‍ എത്തുകയായിരുന്നു.

Advertisement
Advertisement
Continue Reading

Breaking

പെന്തക്കോസ്ത്‌ സഭ കയ്യേറി തീവ്രഹിന്ദു സംഘടനകളുടെ ഭജന

Published

on

ബംഗളൂരു: മതപരിവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നതായി ആരോപിച്ച് കര്‍ണാടകയിലെ ഹുബ്ബാലിയിലെ പെന്തക്കോസ്ത്‌ സഭ കയ്യേറി വലത് തീവ്രഹിന്ദു സംഘടനകളുടെ ഭജന.

കര്‍ണാടകയിലെ ഹുബ്ബാലിയിലെ പെന്തക്കോസ്ത്‌ സഭ കയ്യേറി വലത് തീവ്രഹിന്ദു സംഘടനകളുടെ ഭജന

ഒക്ടോബര്‍ 17 ഞായറാഴ്ചയാണ് ബജ്രംഗ് ദളിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും പ്രവര്‍ത്തകര്‍ ആരാധനാലയത്തിൽ കയറി ഭജന നടത്തിയത്. രാവിലെ 11 മണിയോടെ ഹുബ്ബാലിയിലെ ബൈരിദേവര്‍കോപ്പ പള്ളിയിലെത്തിയ പ്രവര്‍ത്തകര്‍ മൈക്കിലൂടെ ഭജനകളും പ്രാര്‍ത്ഥന ഗാനങ്ങളും പാടി. പിന്നാലെ പ്രാദേശിക ബിജെപി എംഎല്‍എ അരവിന്ദ് ബെല്ലാഡിന്റെ നേതൃത്വത്തില്‍ സഭാ പാസ്റ്റര്‍ സോമു അവരായെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ ഹൈവേ ഉപരോധിക്കുകയും ചെയ്തു. ബജ്റംഗ് ദള്‍ സംസ്ഥാന കണ്‍വീനര്‍ രഘു സക്ലേഷ്പോര അവകാശപ്പെടുന്നത്‌ വിശ്വനാഥ് എന്ന വ്യക്തിയെ മതപരിവര്‍ത്തനത്തിനായി പള്ളിയിലെത്തിച്ചെന്നും ഇയാള്‍ പള്ളിയില്‍ നിന്ന് നേരെ പൊലീസ് സ്്‌റ്റേഷനിലെത്തി പരാതി നല്‍കിയെന്നുമാണ്‌ പ്രവർത്തകർ പറയുന്നത് .ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പ്രവർത്തകർ പള്ളിയിലെത്തി പ്രതിഷേധിച്ചതെന്ന് അവർ പറയുന്നത്.

https://youtu.be/–jPdbHjeYc

Advertisement
Advertisement

Advertisement
Advertisement
Continue Reading

Breaking

അടിയന്തര സഹായവുമായി ദുരിതബാധിതമേഖലയിൽ സംസ്ഥാന പി വൈ പി എ പ്രവർത്തകർ

Published

on

കേരള സ്റ്റേറ്റ് പി വൈ പി എ എക്സിക്യൂട്ടീവ്സ്‌ പ്രളയ ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തി.

കുമ്പനാട് :കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയ കെടുതിയിൽ തകർന്ന മുണ്ടക്കയം പട്ടണത്തിലെ വിവിധ ഭവനങ്ങളിൽ സംസ്ഥാന പി വൈ പി എ പ്രവർത്തകർ സന്ദർശനം നടത്തി.

Advertisement
Advertisement

അടിയന്തര സഹായം നൽകുകയും തുടർന്നുള്ള ചുവട് വെപ്പുകൾക്ക് പി വൈ പി എയുടെ എല്ലാ പിന്തുണയും വാഗ്ദാനം നൽകുകയും ചെയ്തു.

പാസ്റ്റർ തോമസ് മാത്യു ചാരുവേലി സെന്റർ ശ്രുശ്രുഷ നിർവഹിക്കുന്ന എരുമേലി സെന്ററിലെ ദൈവദാസന്മാർക്കാണ് ഏറ്റവും അധികം പ്രളയം ബാധിക്കപ്പെട്ടത്. ഭവനങ്ങൾ നഷ്ടമാകുകയും ഏറെ പ്രതിസന്ധികൾ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. പാലാ, കാഞ്ഞിരപ്പള്ളി മേഖലകളിലും സമാന സാഹചര്യം ആണ്.

സംസ്ഥാന പി വൈ പി എയുടെ പ്രളയ ദുരിതാശ്വാസ പദ്ധതിയിൽ പ്രാർത്ഥന, പങ്കാളിത്തം, സാമ്പത്തിക സഹകരണങ്ങൾ കൊണ്ടും പങ്കാളികൾ ആകുവാൻ ഏവരെയും സംസ്ഥാന പി വൈ പി എ ആഹ്വാനം ചെയ്യുന്നു.

Advertisement
Advertisement

പ്രളയ ദുരിതാശ്വാശ പദ്ധതിയുടെ ഭാഗമായി നാളെ രാവിലെ 7.00 മുതൽ മുണ്ടക്കയം മലയോര പ്രദേശങ്ങളായ ഏന്തയാർ, കൂട്ടിക്കൽ എന്നീ സ്ഥലങ്ങളിൽ സംസ്ഥാന പി വൈ പിഎ യുവജനങ്ങൾ ചെളിയും വെള്ളവും നിറഞ്ഞ വിശ്വാസികളുടെ ഭവനങ്ങളുടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.

കൂടുതൽ വിവരങ്ങൾക്ക്,
▫️956 7675 635
▫️860 6055 666
▫️956 7183 010
▫️994 6314 458
▫️974 7047 293
▫️934 9389 473
▫️949 6375 386

Advertisement
Advertisement
Continue Reading

Latest Updates

World News15 hours ago

മിഷ്ണറിമാരെ മോചിപ്പിക്കുവാന്‍ 17 മില്യണ്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് കൊള്ളസംഘം.

പോർട്ട്-ഓ-പ്രിൻസ്: തട്ടിക്കൊണ്ടു പോയ ക്രിസ്ത്യന്‍ മിഷ്ണറിമാരെ മോചിപ്പിക്കുവാന്‍ ആളൊന്നിന് ഒരു മില്യണ്‍ വീതം 17 മില്യണ്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് കൊള്ളസംഘം. ഹെയ്തി ഉദ്യോഗസ്ഥനാണ് കൊള്ളസംഘം മോചനദ്രവ്യം ആവശ്യപ്പെട്ട...

Breaking23 hours ago

ജനങ്ങൾക്ക് ഇരുട്ടടിയായി ഇന്ധന വില വീണ്ടും വർധിച്ചു

രാജ്യത്ത് ഇന്ധന വില ഇന്ന് വീണ്ടും വർധിച്ചു. ഇന്ന് ഒരു ലിറ്റർ ഡീസലിന് 36 പൈസയും, പെട്രോളിന് 35 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്. തുടർച്ചയായി ഉണ്ടാകുന്ന ഇന്ധന വില...

Trending Topics1 day ago

കുരിശുയുദ്ധത്തില്‍ പങ്കെടുത്ത പോരാളിയുടേതെന്ന് കരുതപ്പെടുന്ന വാള്‍ കണ്ടെടുത്തു.

ടെല്‍ അവീവ്: ജറൂസലേമിന്റെ നിയന്ത്രണത്തിനായി യൂറോപ്യന്‍ ശക്തികള്‍ 1095ല്‍ ആരംഭിച്ച കുരിശുയുദ്ധത്തില്‍ പങ്കെടുത്ത പോരാളിയുടേതെന്ന് കരുതപ്പെടുന്ന വാള്‍ ഇസ്രായേലിന്റെ വടക്കന്‍ തീരത്തു നിന്നും കണ്ടെടുത്തു. ഷ്ലോമി കാറ്റ്‌സിന്‍...

Top News2 days ago

കരടുനിയമം തള്ളിയതില്‍ പ്രതിഷേധവുമായി പാക്ക് ക്രൈസ്തവര്‍

ഇസ്ലാമാബാദ്: നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാനുള്ള കരടുനിയമം തള്ളിയ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന്റെ നടപടിയെ അപലപിച്ച് പാക്കിസ്ഥാനിലെ പ്രൊട്ടസ്റ്റന്റ് സമൂഹമായ ചര്‍ച്ച് ഓഫ് പാക്കിസ്ഥാന്‍. ഇസ്ലാം വിരുദ്ധ നിയമം...

World News2 days ago

കോളിന്‍പവല്‍സ് ഓര്‍മ്മയായി

ഹ്യൂസ്റ്റണ്‍: അമേരിക്കന്‍ ഐക്യനാടുകളിലെ ആദ്യത്തെ ബ്ലാക്ക് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കോളിന്‍ പവല്‍ ഓര്‍മ്മയായി. ക്യാന്‍സര്‍ ബാധിതനായ അദ്ദേഹത്തിന് കോവിഡ് പോസിറ്റീവായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന വര്‍ഷങ്ങളിലും 21-ന്റെ...

Breaking3 days ago

പെന്തക്കോസ്ത്‌ സഭ കയ്യേറി തീവ്രഹിന്ദു സംഘടനകളുടെ ഭജന

ബംഗളൂരു: മതപരിവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നതായി ആരോപിച്ച് കര്‍ണാടകയിലെ ഹുബ്ബാലിയിലെ പെന്തക്കോസ്ത്‌ സഭ കയ്യേറി വലത് തീവ്രഹിന്ദു സംഘടനകളുടെ ഭജന. ഒക്ടോബര്‍ 17 ഞായറാഴ്ചയാണ് ബജ്രംഗ് ദളിന്റെയും വിശ്വഹിന്ദു...

Lifestyle4 days ago

വിലയേറിയതിനെ വലിച്ചെറിയരുതേ. ബിജു പി. സാമുവൽ,

പ്രസിദ്ധനും പ്രതിഭാശാലിയുമായ ചിത്രകാരനായിരുന്നുജോൺ റസ്കിൻ (John Ruskin). ഒരിക്കൽ സുഹൃത്തായ ഒരു സ്ത്രീ വിലയേറിയ ഒരു തുവാലയും ആയി അദ്ദേഹത്തിന്റെഅടുത്തെത്തി. പക്ഷേ മായ്ക്കാനാവാത്ത നിലയിൽ മഷി വീണ്...

Breaking4 days ago

അടിയന്തര സഹായവുമായി ദുരിതബാധിതമേഖലയിൽ സംസ്ഥാന പി വൈ പി എ പ്രവർത്തകർ

കേരള സ്റ്റേറ്റ് പി വൈ പി എ എക്സിക്യൂട്ടീവ്സ്‌ പ്രളയ ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തി. കുമ്പനാട് :കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയ കെടുതിയിൽ തകർന്ന മുണ്ടക്കയം...

World News4 days ago

29ന് ജോ ബൈഡന്‍ –ഫ്രാന്‍സിസ് പാപ്പ കൂടിക്കാഴ്ച

വാഷിംഗ്ടണ്‍ ഡി‌സി: ആഗോള ഉച്ചകോടിക്കായി യൂറോപ്പിലെത്തുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഒടുവില്‍ സ്ഥിരീകരണം. 29 നാണ് കൂടിക്കാഴ്ചയെന്ന് വൈറ്റ്ഹൗസ്...

World News4 days ago

അമേരികന്‍ മിഷനറിമാരെയും കുടുംബാംഗങ്ങളെയും തട്ടിക്കൊണ്ടുപോയതായി റിപോര്‍ട്

പോര്‍ട് ഓഫ് പ്രിന്‍സ്:കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ അമേരികന്‍ മിഷനറിമാരെ തട്ടിക്കൊണ്ടുപോയതായി റിപോര്‍ട്. 17 അമേരികന്‍ ക്രിസ്ത്യന്‍ മിഷനറിമാരെയും കുടുംബാംഗങ്ങളെയും തട്ടിക്കൊണ്ടുപോയതായാണ് റിപോര്‍ട്. ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന വാര്‍ത്ത...

Trending