Connect with us

Breaking

വാർഷികവും ഏകദിന കൺവൻഷനും ഏപ്രിൽ 10ന്

Published

on

പുനലൂർ: ഐ.പി.സി പുനലൂർ സെൻ്റർ പി.വൈ.പി.എ/ സൺഡെസ്കൂൾ സംയുക്ത വാർഷികവും ഏകദിന കൺവൻഷനും ഏപ്രിൽ 10ന് പുനലൂർ ചെമ്മന്തൂർ പ്രൈവെറ്റ് ബസ്റ്റാൻ്റിലെ നഗരസഭാ സാംസ്ക്കാരിക നിലയത്തിൽ വെച്ച് നടക്കുന്നു. ഐ.പി.സി പുനലൂർ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ജോസ് കെ എബ്രഹാം ഉദ്ഘാടനം ചെയ്യുന്ന സുവിശേഷയോഗത്തിൽ പാസ്റ്റർ സുഭാഷ് കുമരകം പ്രസംഗിക്കും.75 വർഷത്തെ പി.വൈ.പി.യുടെ ചരിത്ര രചന നിർവഹിച്ച സംസ്ഥാന പി വൈ പി എ സെക്രട്ടറി സുവി. ഷിബിൻ ജി ശാമുവേലിനെ പ്രസ്തുത യോഗത്തിൽ ആദരിക്കും. പി.വൈ.പി.എ ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്യം നൽകും.
സംയുക്ത വാർഷിക യോഗം വൈകിട്ട് 3:30 നും സുവിശേഷയോഗം വൈകിട്ട് 6:00 നും ആരംഭിക്കും. യോഗങ്ങൾക്ക്,പി വൈ പി ഐ / സണ്ടേസ്കൂൾ കമ്മിറ്റി നേതൃത്വം നൽകും. തൽസമയ സംപ്രേക്ഷണം: Gilead events
വാർത്ത: സ്റ്റീഫൻ സാം സൈമൺ

Advertisement

Breaking

റവ: സി. സി തോമസ് ചര്‍ച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യന്‍ സുപ്രണ്ട്

Published

on

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റിവ് ബിഷപ്പും ഓള്‍ ഇന്‍ഡ്യാ ഗവേണിംഗ് ബോഡി ചെയര്‍മാനുമായ റവ: സി. സി തോമസ് ചര്‍ച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യന്‍ സൂപ്രണ്ടന്റായി നിയമിതനായി. 2024 ജൂലൈ 8 മുതല്‍ 12 വരെ അമേരിക്കയിലെ ഇന്‍ഡ്യാനപോളിസ് സംസ്ഥാനത്തിലെ ഇന്‍ഡ്യാനയില്‍ നടക്കുന്ന സഭയുടെ അന്തര്‍ദ്ദേശിയ സമ്മേളനത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുകയും തുടര്‍ന്ന് അദ്ദേഹം പ്രസ്തുത ചുമതല ഏറ്റെടുക്കുകയും ചെയ്യും. കഴിഞ്ഞ 14 വര്‍ഷങ്ങള്‍ റീജിയണല്‍ സൂപ്രണ്ടന്റായി സേവനം അനുഷ്ടിച്ച റവ. കെന്‍ ആന്‍ഡേഴ്‌സണ്‍ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ചര്‍ച്ച് ഓഫ് ഗോഡ് വേള്‍ഡ് മിഷന്‍ റവ. സി. സി തോമസിനെ സൗത്ത് ഏഷ്യന്‍ സുപ്രണ്ടന്റായി നീയമിച്ചത്. 191 രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഏഷ്യന്‍ വംശജന്‍ ഇന്‍ഡ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ ചുമതലയില്‍ സൂപ്രണ്ടന്റായി നീയമിതനാകുന്നത്.കഴിഞ്ഞ 8വര്‍ഷങ്ങളില്‍ കേരളാ സ്‌റ്റേറ്റ് ഓവര്‍സീയര്‍ എന്ന നിലയിയിലും ഇന്ത്യയിലെ ചര്‍ച്ച് ഓഫ് ഗോഡിന്റെ ചെയര്‍മാന്‍ എന്ന നിലയിലും നല്‍കിയ നേതൃത്വപാടവത്തിനും പ്രവര്‍ത്തന മികവിനുമുള്ള അംഗീകാരമാണ് പുതിയ പദവി. സൗത്ത് ഏഷ്യന്‍ സൂപ്രണ്ടന്റിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത് ചര്‍ച്ച് ഓഫ് ഗോഡിന്റെ ഏഷ്യയിലെ ഏറ്റവും വലിയ പ്രവര്‍ത്തന മേഖലയായ ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റിന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് സ്ഥിതി ചെയ്യുന്ന മുളക്കുഴയില്‍ ആയിരിക്കും എന്ന് വേള്‍ഡ് മിഷനില്‍ നിന്നും ലഭിച്ച അറിയിപ്പ്. അതോടൊപ്പം ചര്‍ച്ച് ഓഫ് ഗോഡ് ഓള്‍ ഇന്‍ഡ്യാ ഗവേണിംഗ് ബോഡി ചെയര്‍മാനായും റവ. സി. സി തോമസ് പ്രവര്‍ത്തിക്കും. 1913ല്‍ യശശ്ശീരനായ റവ: കുക്ക് സായിപ്പിനാല്‍ ഇന്‍ഡ്യയില്‍ വിശേഷാല്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചതാണ് ചര്‍ച്ച് ഓഫ് ഗോഡ് ഇന്ത്യ. പ്ര കേരളാ സ്‌റ്റേറ്റിന് ലഭിക്കുന്ന അംഗീകരമായാണ് ഇത് കാണുന്നത്.മുളക്കുഴ ചിറയില്‍ വീട്ടില്‍ സി.ഐ. ചാക്കോ തങ്കമ്മ ചാക്കോ എന്നിവരുടെ മകനായി 1964 ഫെബ്രുവരി 4ാം തീയതി ജനിച്ച പാസ്റ്റര്‍ സി. സി തോമസ് 2016 സെപ്റ്റംബറിലാണ് ഇന്‍ഡ്യാ ദൈവസഭയുടെ ഓവര്‍സിയറായി ചുമതല ഏറ്റത്. ചുമതല ഏറ്റ അന്നു മുതല്‍ വ്യക്തമായ പദ്ധതികളോടെ സഭയുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവച്ചത്.പുനലൂര്‍, മണക്കാല എന്നിവിടങ്ങളില്‍ വേദ പഠനം നടത്തിയനന്തരം ഫിലിപ്പിയന്‍സിലും അമേരിക്കയിലുംവേദശാസ്ത്രത്തില്‍ ഉപരി പഠനം നടത്തി. അമേരിക്കയിലെ ടെന്നസിയില്‍ സഭാ ശുശ്രൂഷകനായി 8 വര്‍ഷം സേവനം അനുഷ്ഠിച്ചു. കേരളത്തില്‍ ഡിസ്ട്രിക്ട് പാസ്റ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1994-2007 വര്‍ഷങ്ങളില്‍ മുളക്കുഴ മൗണ്ട് സിയോന്‍ ബൈബിള്‍ കോളേജില്‍ അദ്ധ്യാപകനായിരുന്നു. 1999 മുതല്‍ തിരുവല്ല ഐസിറ്റിഎസ് രജിസ്ട്രാറായി പ്രവര്‍ത്തിച്ചു.2002 ല്‍ ഐസിറ്റിഎസിന്റെ അഡ്മിനിസ്‌ട്രേറ്ററായി വേള്‍ഡ് മിഷന്‍ നിയമിച്ചു. സഭയുടെ യുവജന പ്രസ്ഥാനമായ വൈ. പി. ഇ യുടെ പ്രസിഡന്റ്, ഐസിറ്റിഎസ് അഡ്മിനിസ്‌ട്രേറ്റര്‍, കൗണ്‍സില്‍ മെമ്പര്‍ തുടങ്ങി വിവിധ ശുശ്രൂഷാ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിരുന്നു. ഭാര്യ: സുനു തോമസ്. മക്കള്‍: ഗ്രാന്റ് തോമസ്, നഥനയേല്‍ തോമസ്. മരുമക്കള്‍:നാന്‍സി തോമസ്, ഷാരണ്‍ വര്‍ഗീസ് കൊച്ചുമക്കള്‍:അരിയേലാ, എസക്കിയേല്‍, സമാറ

Continue Reading

Breaking

Celebration of Hope 2024 പ്രത്യാശോത്സവം:സൗകര്യങ്ങൾ വിലയിരുത്താൻകൊറിയൻ സംഘം എത്തി

Published

on

കോട്ടയം∙ നെഹ്റു സ്റ്റേഡിയത്തിൽ 2024 നവംബർ 27 മുതൽ 30 വരെ നടത്തുന്ന മെഗാ ക്രൈസ്തവസംഗമത്തിന്റെ –പ്രത്യാശോത്സവം ( CELEBRATION OF HOPE 2024 ) ഒരുക്കങ്ങൾ വിലയിരുത്താൻ കൊറിയൻ സംഘം കോട്ടയത്തെത്തി. കൊറിയയിലെ യോയിഡോ ഫുൾ ഗോസ്പൽ സഭയിൽ നിന്ന് ആറുപേരടങ്ങിയ ദൗത്യസംഘമാണ് പരിപാടി നടക്കുന്ന ഗ്രൗണ്ടും മറ്റു സൗകര്യങ്ങളും വിലയിരുത്താൻ എത്തിയത്. സ്റ്റേഡിയവും മറ്റു അനുബന്ധ സൗകര്യങ്ങളിലും സംഘാംഗങ്ങൾ തൃപ്തി പ്രകടിപ്പിച്ചു.ജനറൽ കൺവീനർ
ബ്രദർ ജോയി താനവേലിൽ, നഗരസഭാ വൈസ് ചെയർമാൻ ബി.ഗോപകുമാർ, വാർഡ് കൗൺസിലർ സിൻസി പാറയിൽ തുടങ്ങിയവർ ചേർന്നു പ്രതിനിധികളെ സ്വീകരിച്ചു.

ജൂൺ ഏഴിന് ഉച്ചകഴിഞ്ഞ് മൂന്നിന് കൊറിയൻ സംഘവും സഭാ അധ്യക്ഷന്മാരും സംഘടനാ പ്രതിനിധികളും വർക്കിങ്ങ് കമ്മിറ്റി അംഗങ്ങളുമായുള്ള ആലോചനാ യോഗം കുമരകം ഗോകുലം ഗ്രാൻഡ് റിസോർട്ടിൽ നടന്നു. രക്ഷാധികാരി റവ. ഡോ. കെ.സി.ജോൺ അധ്യക്ഷത വഹിച്ചു.

പാസ്റ്റർ ജയിംസ് ചാക്കോ സ്വാഗതം ആശംസിച്ചു. ജനറൽ കൺവീനർ ജോയി താനവേലിൽ ക്രമീകരണങ്ങളെക്കുറിച്ച് വിശദീകരിക്കുകയും പാസ്റ്റർ രഞ്ജിത്ത് ഏബ്രഹാം യോഗത്തിന്റെ രൂപരേഖ അവതരിപ്പിക്കുകയും ചെയ്തു. ഡോ. എബി പീറ്റർ നന്ദി പ്രകാശിപ്പിച്ചു.

പ്രത്യാശോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി എക്സിക്യൂട്ടീവ് കമ്മിറ്റി ( 12+ അംഗങ്ങൾ), അഡ്വൈസറി കമ്മിറ്റി ( 25+ അംഗങ്ങൾ), വർക്കിങ് കമ്മിറ്റി ( 100+ അംഗങ്ങൾ), പ്രയർ ടീം ( 200+ അംഗങ്ങൾ), മ്യൂസിക് ടീം, ( 250+ അംഗങ്ങൾ)) , ‌വോളന്റിയർ ടീം( 350+ അംഗങ്ങൾ), എന്നിവയും വിവിധ കമ്മിറ്റികളെ ഏകോപിപ്പിക്കുന്ന കോ–ഓർഡിനേറ്റർമാരും പ്രവർത്തനം തുടങ്ങി.

Advertisement

പകൽ യോഗങ്ങളിൽ പാസ്റ്റർ ഡി.മോഹൻ( ചെന്നൈ), റവ.ജോൺസൺ വി. ബാംഗ്ലൂർ, റവ.സാമുവൽ പട്ട( ഹൈദരാബാദ്) തുടങ്ങിയവർ പ്രസംഗിക്കും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള ഗായകസംഘങ്ങൾ സംഗീത വിരുന്നൊരുക്കും. കേരളത്തിലെ അൻപതോളം സ്ഥലങ്ങളിൽ പ്രയർ ടീം മീറ്റിങ്ങുകളും പത്തോളം സ്ഥലങ്ങളിൽ പ്രമോഷണൽ യോഗങ്ങളും നടത്തും.

Continue Reading

Breaking

ഗ്ലാഡിസ് സ്റ്റെയിൻസ് മുഖ്യ പ്രഭാഷക :ഓൾ ഇന്ത്യാ ക്രിസ്ത്യൻ സൂം പ്രയർ മീറ്റ് മെയ് 27 തിങ്കളാഴ്ച ഇന്ത്യൻ സമയം 2pm ന്

Published

on

വയനാട് : സഭാ -സംഘടനാ വ്യത്യാസമില്ലാതെ ലീഡേഴ്സിനെയും സഭാ അംഗങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് സൂം പ്ലാറ്റ് ഫോമിൽ നടക്കുന്ന ഓൾ ഇന്ത്യാ ക്രിസ്ത്യൻ പ്രയർ മീറ്റിൽ സിസ്റ്റർ ഗ്ലാഡിസ് സ്റ്റെയിൻസ് പ്രസംഗിക്കും.2024 മെയ് 27 തിങ്കളാഴ്ച ഇന്ത്യൻ സമയം ഉച്ചക്ക് 2 മണിക്കാണ് പ്രാർത്ഥനാ സമ്മേളനം. സുവി. എബിൻ അലക്സ് സംഗീത ശുശ്രൂക്ഷക്ക് നേതൃത്വം നൽകും. അതിഥി ഗായകരും ഗാനാലാപനം നടത്തും.(Local Time Zones : Indian Time – 2pm, New York & Toronto -4.30am, Chicago & Texas 3.30am, Australia- VIC ,QLD,SYD -6.30pm, Perth- 4.30pm, U.K. & Ireland- 9.30am, Qatar, Bahrain, KSA, Kuwait – 11.30pm, U.A.E & Oman- 12.30pm)

സൂം ലിങ്ക്.
Join Zoom Meeting
https://us02web.zoom.us/j/8858130710?pwd=RFpCNy9CUnNrWkR6S2hCV0p5MGc5dz09

Advertisement

Meeting ID: 885 813 0710
Passcode: 2024

ജനറൽ കോഡിനേറ്ററായി പാസ്റ്റർ കെ.ജെ. ജോബ് വയനാടും ,കൺവീനേഴ്സായി സെൽമോൻ സോളമൻ, സന്ദീപ് വിളുമ്പുകണ്ടം, പാസ്റ്റർ ജോൺസൺ ജോർജ്ജ് എന്നിവരും പ്രവർത്തിക്കുന്നു.
വിവരങ്ങൾക്ക് ഫോൺ: +919447545387, +918157089397

Advertisement

കുറിപ്പ്: ഒറീസയിൽ ക്രിസ്തുവിന് വേണ്ടി രക്തസാക്ഷിയായ ആസ്ത്രേലിയൻ മിഷിനറി ഗ്രഹാം സ്റ്റെയിൻസിന്റെ ഭാര്യയാണ് ഗ്ലാഡിസ് സ്റ്റെയിൻസ് (ജനനം 1951). ഒറീസയിലെ ബാരിപ്പഡയിലെ കുഷ്ഠരോഗികളെ പുനരധിവസിപ്പിക്കാനും ചികിത്സിക്കാനുമായുള്ള പ്രത്യേക മിഷൻ ആശുപത്രി നടത്തുകയായിരുന്നു ഗ്രഹാം സ്റ്റെയിൻസും ഭാര്യ ഗ്ലാഡിസും. 1999 ജനുവരി 22 ന് ഗ്രഹാമും പത്തുവയസുകാരൻ ഫിലിപ്പും, എട്ടുവയസുകാരൻ തിമോത്തിയും അഗ്നിക്ക് ഇരയായി രക്തസാക്ഷികളായി.

പ്രധാന പ്രതികളിലൊരാളായ ബജ്റംഗ്ദൾ പ്രവർത്തകൻ ധാരാസിംഗിന് കോടതി വധശിക്ഷ വിധിച്ചപ്പോൾ അയാളെ വധിക്കരുതെന്ന് ആദ്യം ആവശ്യപ്പെട്ടത് ഗ്ലാഡിസാണ്. അന്ന് ഗ്ലാഡിസ് പറഞ്ഞത് ”എന്റെ ദൈവം ക്ഷമിക്കുന്ന ദൈവമാണ്, എന്റെ ഭർത്താവിന്റെ ജീവിതം എനിക്ക് നൽകിയ പാഠം ക്ഷമിക്കാനും സഹിക്കാനുമാണ്. മക്കൾ വളർന്നു വലുതാകണം എന്നാഗ്രഹിക്കാത്ത അമ്മമാരില്ലല്ലോ. സ്വർഗത്തിൽ അവർ എനിക്കായി കാത്തിരിക്കുമെന്ന് അറിയാം. കർത്താവിന്റെ പീഡനങ്ങൾ എന്നെ പഠിപ്പിക്കുന്നത് ക്ഷമിക്കാനാണ്. അതിനാൽ സ്റ്റെയിൻസ് ഗ്രഹാമിന്റെ ഘാതകനോട് ഞാൻ ക്ഷമിക്കുന്നു.” ഭർത്താവിന്റെ മരണശേഷം മയൂർഭഞ്ച് വിട്ടുപോകാതെ ഇന്ത്യയിൽ തുടർന്ന ഗ്ലാഡിസിപ്പോൾ ജന്മനാട്ടിലാണ്.

Advertisement

2005 ൽ ഭാരതം പത്മശ്രീ നൽകി ഈ വനിതയെ ആദരിച്ചു .ഈ തുകയാൽ അവർ പരിപാലിച്ചു വന്നിരുന്ന കുഷ്ഠരോഗാലയം ഒരാശുപത്രിയാക്കി മാറ്റി. നവംബർ 2015 ൽ GLADYS STAINES ന് സാമൂഹ്യനീതിക്കായുള്ള മദർ തെരേസ മെമ്മോറിയൽ അവാർഡ് ലഭിച്ചു.
ഗ്ലാഡിസ് സ്റ്റെയിൻസിനെ സൂമിൽ നേരിൽ കാണാനുള്ള ഈ അപൂർവ്വ അവസരം നഷ്ടമാക്കരുതേ. (2024 May 27 Monday 2pm Indian Time on Zoom Platform)

Advertisement
Continue Reading

Latest Updates

Breaking5 days ago

റവ: സി. സി തോമസ് ചര്‍ച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യന്‍ സുപ്രണ്ട്

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റിവ് ബിഷപ്പും ഓള്‍ ഇന്‍ഡ്യാ ഗവേണിംഗ് ബോഡി ചെയര്‍മാനുമായ റവ: സി. സി തോമസ് ചര്‍ച്ച് ഓഫ് ഗോഡ്...

Breaking2 weeks ago

Celebration of Hope 2024 പ്രത്യാശോത്സവം:സൗകര്യങ്ങൾ വിലയിരുത്താൻകൊറിയൻ സംഘം എത്തി

കോട്ടയം∙ നെഹ്റു സ്റ്റേഡിയത്തിൽ 2024 നവംബർ 27 മുതൽ 30 വരെ നടത്തുന്ന മെഗാ ക്രൈസ്തവസംഗമത്തിന്റെ –പ്രത്യാശോത്സവം ( CELEBRATION OF HOPE 2024 ) ഒരുക്കങ്ങൾ...

Obituaries3 weeks ago

റെവ.ഡോ.ജോസഫ് മാത്യു യാത്രയായ്.സംസ്കാരം പിന്നീട്.

മാവേലിക്കര : ചെറുകോൽ പള്ളത്ത് ബംഗ്ലാവിൽ റവ. ഡോ.ജോസഫ് മാത്യു (53, റെഡീമേഴ്സ് ക്രിസ്ത്യൻ ചർച്ച് മാവേലിക്കര) നിത്യതയിൽ. ഹൃദയാഘാതത്തെ തുടർന്ന് നൈറോബി എയർപോർട്ടിൽ വെച്ചായിരുന്നു അന്ത്യം....

Top News1 month ago

ഗ്ലോബൽ പെന്തക്കൊസ്ത് മീഡിയ സാഹിത്യ അവാർഡ്‌ സാം ടി സാമുവേലിനും പാസ്റ്റർ കെ ജെ ജോബിനും

ഗ്ലോബൽ പെന്തക്കൊസ്ത് മീഡിയ സാഹിത്യ അവാർഡ്‌ സാം ടി സാമുവേലിനും പാസ്റ്റർ കെ ജെ ജോബിനും തിരുവല്ല : ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ സാഹിത്യ...

Breaking1 month ago

ഗ്ലാഡിസ് സ്റ്റെയിൻസ് മുഖ്യ പ്രഭാഷക :ഓൾ ഇന്ത്യാ ക്രിസ്ത്യൻ സൂം പ്രയർ മീറ്റ് മെയ് 27 തിങ്കളാഴ്ച ഇന്ത്യൻ സമയം 2pm ന്

വയനാട് : സഭാ -സംഘടനാ വ്യത്യാസമില്ലാതെ ലീഡേഴ്സിനെയും സഭാ അംഗങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് സൂം പ്ലാറ്റ് ഫോമിൽ നടക്കുന്ന ഓൾ ഇന്ത്യാ ക്രിസ്ത്യൻ പ്രയർ മീറ്റിൽ സിസ്റ്റർ...

World News1 month ago

യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ കമ്മ്യൂണിറ്റി ‘ – പുതിയ ഐക്യസംഘടന : പ്രമോഷണൽ മീറ്റിംഗ് ജൂൺ 22ന് ഡെർബിയിൽ

യു.കെ : യു.കെ – യൂറോപ്പ് മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ഐക്യത്തിനായി യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ കമ്മ്യൂണിറ്റി എന്ന പുതിയ സംഘടനാ രൂപീകരിച്ചു. വിശ്വാസികൾക്കിടയിൽ കൂട്ടായ്മയും ആത്മീയ...

Top News1 month ago

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവൻഷൻ ഏപ്രിൽ 18 ന് തുടങ്ങും.

വയനാട്: ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവൻഷൻ ഏപ്രിൽ 18 മുതൽ 21 വരെ കൽപ്പറ്റ തുർക്കി റോഡ് ശാരോൻ ഓഡിറ്റോറിയത്തിൽ നടക്കും. പാസ്റ്റർമാരായ എബ്രഹാം...

Top News2 months ago

ഷാലോം പ്രയർ വാരിയേഴ്‌സ് രണ്ടാം വാർഷിക കൺവെൻഷൻ 2024

ഷാലോം പ്രയർ വാരിയേഴ്‌സ് എന്ന ഓൺലൈൻ പ്രാർത്ഥനാ കൂട്ടായ്മയുടെ രണ്ടാമത് വാർഷിക കൺവെൻഷൻ 2024 മെയ് 1 മുതൽ 3 വരെ രാത്രി 7 മണിക്ക് സൂം...

Top News2 months ago

സി ഇ എം 2024 – 2026 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ശാരോൻ സഭാ നാഷണൽ പ്രസിഡൻ്റ് പാസ്റ്റർ എബ്രഹാം ജോസഫ് നിർവഹിച്ചു

തിരുവല്ല: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) 2024-2026 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ഏപ്രിൽ 22 തിങ്കളാഴ്ച വൈകിട്ട് 5 ന് ആലുവ-അശോകപുരം ശാരോൻ ഫെല്ലോഷിപ്പ്...

Top News2 months ago

യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ച് (റ്റി.പി.എം): അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് വെള്ളിയാഴ്ച മുതൽ

ഡബ്ലിൻ: യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ചിന്റെ (റ്റി.പി.എം) ആഭിമുഖ്യത്തിൽ ‘അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് 2024’ ഏപ്രിൽ 26 വെള്ളി മുതൽ 28 ഞായർ വരെ ലുക്യാൻ റോസ്സി കോർട്ട്...

Trending

Copyright © 2021 | Faith Track Media