Top News
ശാരോൻ ഫെലോഷിപ് ചർച്ച് സണ്ടേസ്കൂൾ അസോസിയേഷൻ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയവരുടെ ബിരുദദാനം നാളെ
തിരുവല്ല:ശാരോൻ ഫെലോഷിപ് ചർച്ചിൻ്റെ സൺഡേ സ്കൂളിൽ പന്ത്രണ്ടു ക്ലാസുകൾ വിജയകരമായി പൂർത്തീകരിച്ച വിദ്യാർഥികളുടെ ബിരുദദാന ശുശ്രൂഷ നാളെ (16-07-2024 ചൊവ്വ) രാവിലെ 09:30 മുതൽ 01:00 വരെ തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.സണ്ടേസ്കൂൾ അസോസിയേഷൻ ഡയറക്ടർ പാസ്റ്റർ എബ്രഹാം മന്ദമരുതി അധ്യക്ഷത വഹിക്കും. റവ.ജോൺ തോമസ്(ശാരോൻ ഫെലോഷിപ് ചർച്ച് ഇൻ്റർനാഷണൽ പ്രസിഡൻ്റ്),പാസ്റ്റർ ഏബ്രഹാം ജോസഫ്(നാഷണൽ പ്രസിഡൻ്റ്), റെവ.ബോബി എസ് മാത്യു(പ്രൊഫസർ FTS മണക്കാല) എന്നിവർ സന്ദേശം നൽകും. ശിലോഹോം വോയ്സ്,തിരുവല്ല ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.പ്രീ സ്കൂൾ 1 മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പൂർത്തിയാക്കിയ 103 വിദ്യാർഥികളാണ് ഗ്രാജുവേഷന് അർഹത നേടിയത്. സണ്ടേസ്കൂൾ എക്സിക്യുട്ടീവ്, ജനറൽ കമ്മറ്റി അംഗങ്ങളും, അധ്യാപകരും, മാതാപിതാക്കളും, പാസ്റ്റർമാരും സംബന്ധിക്കും. ജനറൽ സെക്രട്ടറി ബ്രദർ റോഷി തോമസ്, ട്രഷറർ ബ്രദർ കെ തങ്കച്ചൻ,ജനറൽ കോ ഓർഡിനേറ്റർ പാസ്റ്റർ പി എ ചാക്കോച്ചൻ, പ്രോഗ്രാം കോ ഓർഡിനേറ്റർ പാസ്റ്റർ സനു ജോസഫ് എന്നിവർ നേതൃത്വം നൽകും.
Top News
എ.ജി. റിവൈവൽ പ്രയറിൽസ്പിരിച്വൽ അവേക്കനിംഗ് കോൺഫറൻസ്സെപ്തംബർ 1 മുതൽ 3 വരെ
എ.ജി. മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന തുടർമാന ഓൺലൈൻ പ്രാർത്ഥനയായ റിവൈവൽ പ്രയറിൽ സെപ്തംബർ 1 മുതൽ 3 വരെ സ്പിരിച്വൽ അവേക്കനിംഗ് കോൺഫറൻസ് ക്രമീകരിച്ചിരിക്കുന്നു. ദിവസവും ഇന്ത്യൻ സമയം രാത്രി 8 മുതൽ 10 വരെ നടക്കുന്ന മീറ്റിംഗുകളിൽ പാസ്റ്റർമാരായ പി.റ്റി.ഷിൻസ് നേര്യമംഗലം, രാജൻ ഫിലിപ്പ് യു.എസ്.എ, തോമസ് ഏബ്രഹാം യു.എസ്.എ എന്നിവർ മുഖ്യസന്ദേശങ്ങൾ നല്കും.
പാസ്റ്റേഴ്സ് ജെ.ജോസഫ് മൂവാറ്റുപുഴ, പി.സജി ദോഹ, മാത്യു കോരുത് തിരുവനന്തപുരം എന്നിവർ ഓരോ ദിവസങ്ങളിലും അദ്ധ്യക്ഷത വഹിക്കും.
സി. എ. ക്വയർ മൂവാറ്റുപുഴ, ദോഹ എ.ജി.ക്വയർ, പാസ്റ്റർ പോൾ & ഫാമിലി ലീഡ്സ് -യു.കെ എന്നിവർ ഗാനശുശ്രൂഷ നയിക്കും.
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന നിലയ്ക്കാത്ത പ്രാർത്ഥന ഇടമുറിയാതെ പതിനൊന്ന് മാസം പിന്നിടുന്നു. രണ്ടായിരത്തി ഇരുപത്തിമൂന്ന് ഒക്ടോബർ ഒന്നിന് രാവിലെ ആറു മണിക്ക് ആരംഭിച്ച പ്രാർത്ഥന ഇപ്പോഴും തുടർമാനമായി Zoom പ്ലാറ്റ്ഫോമിൽ നടക്കുന്നു.
ഓരോ മണിക്കൂർ ഉള്ള സ്ലോട്ടുകളായി തിരിച്ചിരിക്കുന്ന പ്രാർത്ഥനാ ചങ്ങലയിൽ സഭാ വ്യത്യാസമെന്യേ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ സഹകരിക്കുന്നു. നിരന്തര പ്രാർത്ഥനയോടൊപ്പം വ്യത്യസ്തങ്ങളായ ആത്മീയ പരിപാടികളും പ്രത്യേക സന്ദർഭങ്ങളിൽ നടത്തിവരുന്നു.
Zoom ID: 89270649969
പാസ്കോഡ്: 2023 എന്നീ ഐ.ഡി.യും പാസ്കോഡും ഉപയോഗിച്ചോ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെയോ
https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09
എല്ലായ്പ്പോഴും മീറ്റിംഗിൽ പ്രവേശിക്കാവുന്നതാണ്. പ്രാർത്ഥിക്കാനും പ്രാർത്ഥനാ വിഷയങ്ങൾ പങ്കുവയ്ക്കുവാനും ഏതു സമയത്തും മീറ്റിംഗിൽ ജോയിൻ ചെയ്യാം.
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റിന് പാസ്റ്റേഴ്സ് ജോമോൻ കുരുവിള (ചെയർമാൻ),ഡി.കുമാർ ദാസ്
(വൈസ് ചെയർമാൻ), ഇസഡ്. ഏബ്രഹാം (സെക്രട്ടറി),കെ.സി. കുര്യാക്കോസ് (കമ്മിറ്റി മെമ്പർ), ആർ.വി.ജോയി ( കമ്മിറ്റി മെമ്പർ), ബൈജു കെ. സാൻ്റോ ( കമ്മിറ്റി മെമ്പർ), ജോസ് മത്തായി ( കമ്മിറ്റി മെമ്പർ), റെജി ശൂരനാട് ( കമ്മിറ്റി മെമ്പർ) എന്നിവർ നേതൃത്വം നല്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ ജോമോൻ കുരുവിള 6235355453 എന്ന നമ്പരിൽ ബന്ധപ്പെടുക.
Top News
അടിയന്തിര പ്രാർത്ഥനയ്ക്ക്
കരിഷ്മയ്ക്കു വേണ്ടി
ഇപ്പോൾ തന്നെ പ്രാർത്ഥിക്കുക
കരിഷ്മ അനുഗ്രഹീത ഗായികയാണ്. ആലപ്പുഴ കഞ്ഞിക്കുഴി എ.ജി.സഭയുടെ പാസ്റ്ററായിരിക്കുന്ന
പാസ്റ്റർ പ്രകാശ് തിരുവാർപ്പിൻ്റെ മകളാണ് കരിഷ്മ.
അക്രൈസ്തവ കുടുംബത്തിൽ നിന്നും വിശ്വാസത്തിൽ വന്ന പാസ്റ്റർ പ്രകാശ് വിശ്വാസത്തിനു വേണ്ടി ഏറെ വില കൊടുത്ത വ്യക്തിയാണ്.
വിശ്വാസത്താൽ ജീവിക്കുന്ന അനുഗ്രഹീത ദൈവദാസനാണ്. വലിയ സഭകളിൽ ഒന്നും ഇരുന്നിട്ടില്ല. ഒരുപാട് ബന്ധങ്ങളോ പരിചയങ്ങളോ ഇല്ല.കർത്താവ് നടത്തുന്ന വഴികളിലൂടെ ഇക്കാലമത്രയും നടന്നു.
ഇപ്പോഴും നടക്കുന്നു.
കൊവിഡ് കാലത്തിനു ശേഷം
പാസ്റ്റർ പ്രകാശും കുടുംബവും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ സജീവമായി ഇടപെടലുകൾ നടത്തിവരുന്നു. ഗാനങ്ങളും സന്ദേശങ്ങളുമായി അനുഗ്രഹിക്കപ്പെട്ട ശുശ്രുഷയാണ് ആ കുടുംബം നിർവഹിച്ചു വരുന്നത്.
പാസ്റ്റർ പ്രകാശിനു മൂന്ന് മക്കളാണ്. മൂത്ത മകൾ കരിസ്മ.അനുഗ്രഹീത ഗായികയാണ്. പാസ്റ്റർ പ്രകാശും കരിസ്മയും ചേർന്നാണ് ഫേസ്ബുക്ക്/യൂ ട്യൂബിൽ പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നത്.
Prakash Thiruvarppu എന്ന എഫ്.ബി.പേജിലും HEAVENLY Unlimited Musics എന്ന യൂ ട്യൂബ് പേജിലോ പാസ്റ്റർ പ്രകാശിൻ്റെയും കരിസ്മയുടെയും പ്രോഗ്രാമുകൾ കാണുകയും കേൾക്കുകയും ചെയ്യാം.
കരിസ്മക്കായി പ്രാർത്ഥിക്കാം
കരിസ്മ ബി.എഡ് നു പഠിക്കുന്നു. ചില വർഷങ്ങളായി ശാരീരിക ക്ലേശങ്ങൾ ഉണ്ടായിരുന്നെങ്കിലും,അടുത്തിടെ വല്ലാത്ത തളർച്ചയും ക്ഷീണവും തോന്നിയത് പഠനത്തിൻ്റെ തിരക്കും കഠിനമായ ശ്രമങ്ങളും മൂലമാണെന്നാണ് ആദ്യം കരുതിയത്.
എന്നാൽ തീരെ വയ്യാതായപ്പോൾ ആലപ്പുഴ- വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു വിവിധ പരിശോധനകൾ നടത്തി.
ആദ്യമൊന്നും കാര്യമായ പ്രശ്നമൊന്നും കണ്ടെത്തിയില്ല. എന്നാൽ കഴിഞ്ഞ ദിവസം കിഡ്നി സംബന്ധിച്ചു
സാരമായ പ്രശ്നം ഉണ്ടെന്നു
കണ്ടെത്തി ഡയാലിസിസ് ആരംഭിച്ചു
കിഡ്നി ട്രാൻസ്പ്ലാൻ്റ് വേണമെന്നാണ്
ഡോക്ടർമാർ
പറഞ്ഞിരിക്കുന്നത്
പാസ്റ്റർ പ്രകാശിൻ്റെ കിഡ്നി പകരം
വയ്ക്കുവാൻ കഴിയുമോ എന്ന് ടെസ്റ്റ്
നടത്തി കാത്തിരിക്കുന്നു
പാസ്റ്റർ പ്രകാശും കുടുംബവും
ഏറ്റവും അധികം മാനസീക സമ്മർദ്ദത്തിലൂടെ കടന്നു പോകുന്ന
ഈ സമയം എല്ലാവരുടേയും ശ്രദ്ധയേറിയ പ്രാർത്ഥന ഈ കുടുംബത്തിനാവശ്യമാണ്
നമ്മുടെ ഒരു കുടുംബാംഗമെന്നു
പരിഗണിച്ച് ആ കുടുംബത്തിനു
വേണ്ടി പ്രാർത്ഥിക്കുവാൻ
അപേക്ഷിക്കുന്നു
ഒപ്പം
ഏതെങ്കിലും നിലയിൽ സാമ്പത്തീക
പിന്തുണ നല്കുവാൻ കഴിയുന്ന
എല്ലാവരും ആ വിധത്തിലും
സഹകരിക്കുവാൻ അഭ്യർത്ഥിക്കുന്നു
എത്ര ചെറിയ തുകയും ഈ
അവസരത്തിൽ വലിയ
ആശ്വാസമാകും
വരിക
നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം;
പ്രവർത്തിക്കാം
കരിഷ്മയെ സ്വാഭാവിക
ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു
വരാം
കൂടുതൽ വിവരങ്ങൾക്ക്
പാസ്റ്റർ പ്രകാശ് തിരുവാർപ്പ്
86062 79242
ഇതേ നമ്പരിൽ Google pay* സൗകര്യവുമുണ്ട്*
പാസ്റ്റർ പ്രകാശിൻ്റെ ബാങ്ക് അക്കൗണ്ട്
വിവരങ്ങൾ
Name- PRAKASH N S
Account Number- 033203365525190701
IFSC – CSBK0000332
Top News
റവ: വൈ റെജി ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റിവ്
ബിഷപ്പ്മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് 11-ാമത് അഡ്മിനിസ്‌ട്രേറ്റിവ് ബിഷപ്പായി റവ: വൈ റെജി തിരഞ്ഞെടുക്കപ്പെട്ടു. സഭാ ആസ്ഥാനമായ മുളക്കുഴയില്‍ നടന്ന പാസ്റ്റര്‍മാരുടെ ഹിതപരിശോധനയില്‍ ഭൂരിപക്ഷം പാസ്റ്റര്‍മാരുടെ പിന്തുണ നേടിയാണ് പാസ്റ്റര്‍ വൈ. റെജി തിരഞ്ഞെടുക്കപ്പെട്ടത്. സഭയുടെ അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റായികഴിഞ്ഞ 8 വർഷമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. കഴിഞ്ഞ 8 വര്‍ഷങ്ങള്‍ ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റിവ് ബിഷപ്പ് ആയിരുന്ന റവ. സി. സി തോമസ് ചര്‍ച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യന്‍ സൂപ്രണ്ടായി നിയമിതനായതിനാല്‍ വന്ന ഒഴിവിലേക്കാണ് ഹിതപരിശോധന നടന്നത്. ആകെ 924 ശുശ്രൂഷകന്മാര്‍ വോട്ട് രേഖപ്പെടുത്തി. 2024 സെപ്റ്റംബര്‍ മാസം മൂന്നാം തീയതി സഭാ ആസ്ഥാനത്ത് നടക്കുന്ന പ്രത്യേക യോഗത്തില്‍ റവ. വൈ റെജി ചുമതല ഏറ്റെടുക്കും.കഴിഞ്ഞ 8 വര്‍ഷങ്ങളില്‍ കേരളാ സ്‌റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് എന്ന നിലയില്‍ നല്‍കിയ നേതൃത്വപാടവത്തിനും പ്രവര്‍ത്തന മികവിനുമുള്ള അംഗീകാരമാണ് പുതിയ പദവി. 191 രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട റീജിയനില്‍ ഒന്നാണ് ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ്. 1913-ല്‍ യശശ്ശീരനായ റവ: കുക്ക് സായിപ്പിനാല്‍ ഇന്‍ഡ്യയില്‍ വിശേഷാല്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചതാണ് ചര്‍ച്ച് ഓഫ് ഗോഡ് ഇന്ത്യ. നിലവില്‍ കേരളാ സ്റ്റേറ്റില്‍ 1300-ലധികം സഭകളും 1500-ലധികം ശുശ്രൂഷകന്മാരും ഉണ്ട്. പുനലൂര്‍ മഞ്ഞമണ്‍കാല മംഗലത്ത് വീട്ടില്‍ യോഹന്നാന്റെയും പരേതയായ ചിന്നമ്മ യോഹന്നാന്റെയും മൂത്തമകനായി 1970 മാര്‍ച്ച് 11-ന് ജനിച്ച റവ. വൈ. റെജി 7-ാമത്തെ വയസ്സില്‍ പെന്തക്കോസ്ത് വിശ്വാസം സ്വീകരിച്ചു, 23-ാമത്തെ വയസ്സില്‍ സ്‌നാനപ്പെട്ടു. 1993-ല്‍ മുളക്കുഴ മൗണ്ട് സയോണ്‍ ബൈബിള്‍ സെമിനാരിയില്‍ വേദപഠനം ആരംഭിച്ചു. തുടര്‍ന്ന് സുവിശേഷത്തിന് അധികം വേരോട്ടമില്ലാത്ത ചേന്ദമംഗലം കേന്ദ്രമാക്കി സഭാ പ്രവര്‍ത്തനം ആരംഭിച്ചു. കഴിഞ്ഞ 31 വര്‍ഷമായി ചേന്ദമംഗലം സഭയുടെ ശുശ്രൂഷകനായും, 2006 മുതല്‍ സഭയുടെ ഭരണസമതിയായ സ്റ്റേറ്റ് കൗണ്‍സില്‍ അംഗം, 2008 മുതല്‍ 2016 വരെ 8 വര്‍ഷം മുതല്‍ സഭയുടെ യുവജന വിഭാഗമായ വൈ.പി.ഇയുടെ സ്റ്റേറ്റ് പ്രസിഡന്റ്, ഒന്നിലധികം പ്രാവശ്യം സഭയുടെ ഇന്‍ഡ്യയിലെ ഭരണ സമിതിയായ ഓള്‍ ഇന്‍ഡ്യാ ഗവേണിംഗ് ബോഡി അംഗം, ചാരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍, സെന്റര്‍ പാസ്റ്റര്‍ തുടങ്ങി വിവിധ ശുശ്രൂഷാ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിരുന്നു. ഭാര്യ: ഹെല്‍നാ റെജി മക്കള്‍: ഡോക്ടര്‍ ജോയല്‍ റെജി, രൂഫസ് റെജി.
-
Breaking11 months ago
250 വീടുകളിൽ കുടിവെള്ളമെത്തിക്കുന്ന പദ്ധതി പി വൈ പി എയുടെ അഭിമാനം ബ്രദർ. സാം പ്രസാദ് മണർകാട്
-
Breaking12 months ago
ക്രൈസ്തവ സമൂഹം ലോകത്തിൻ്റെ വെളിച്ചമാകണം: പാസ്റ്റർ ജോസ് കെ ഏബ്രഹാം
-
Breaking12 months ago
ഐ പി സി പുനലൂർ സെൻ്റർ കൺവൻഷന് ഇന്ന് തുടക്കം
-
Breaking11 months ago
റ്റി.പി.എം ചെന്നൈ സാർവ്വദേശീയ കൺവൻഷന് ഇന്ന് തുടക്കം
-
Breaking11 months ago
ചർച്ച് ഓഫ് ഗോഡ് കുമിളി സെന്റർ കൺവെൻഷൻ
-
Top News10 months ago
ഐപിസി സൺഡേസ്കൂൾ അസോസിയേഷൻകേരള സ്റ്റേറ്റ് ക്യാമ്പ് മെയ് 13 – 15 വരെ കുട്ടിക്കാനത്ത്
-
Top News10 months ago
വേൾഡ് പെന്തെക്കോസ്തു കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ലേഡീസ് ക്യാമ്പും കൺവെൻഷനും
-
World News9 months ago
യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ കമ്മ്യൂണിറ്റി ‘ – പുതിയ ഐക്യസംഘടന : പ്രമോഷണൽ മീറ്റിംഗ് ജൂൺ 22ന് ഡെർബിയിൽ