അമേരിക്കന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ടെക്സാസ് സെനറ്റ് ഡിസ്ട്രിക്ട് 8 ന്റെ ഔദ്യോഗിക ഭരണസമിതി അംഗമായി. ഡാളസ്-പാര്‍ക്കര്‍ എബ്രഹാം ജോര്‍ജ്ജ് വിവിധ മലയാളി പെന്തക്കോസ്ത് സംഘടനകളുടെ നേതൃത്വ നിരയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 31 സ്റ്റേറ്റ് സെനറ്റ് ഡിസ്ട്രിക്ടുകളുള്ള ടെക്സാസ് സംസ്ഥാനത്തിലെ ഡാളസ്, കോളിന് കൗണ്ടികള്‍ ഉള്‍പ്പെടുന്നതാണ് ഡിസ്ട്രിക്ട് 8. കഴിഞ്ഞ വാരത്#ില് നടന്ന പാര്‍ട്ടിയുടെ സ്റ്റേറ്റ് കണ്‍വന്‍ഷനില്‍ വെച്ച് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി സംഘത്തില്‍ നിന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. 2 വര്‍ഷമാണ് നിയമനത്തിന്റെ കാലാവധി.
പാര്‍ട്ടിയുടെ സംസ്ഥാനത്തെ ദൈനംദിനമായ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം, നയപരമായ പദ്ധതികളുടെ നിര്‍മ്മാണം,നടപ്പാക്കല്‍,സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം,പാര്‍ട്ടി പെരുമാറ്റ സംഹിതയുടെ പ്രചരണം, അതിന്റെ നടത്തിപ്പ് എന്നിവയില്‍ മേല്‍നോട്ടം വഹിക്കുക എന്നതാണ് ഭരണസമിതിയുടെ ചുമതലകള്‍.
കഴിഞ്ഞ 25 വര്‍ഷമായി ഡാളസില്‍ താമസിക്കുന്ന എബ്രഹാം ജോര്‍ജ്ജ് കേരളത്തില്‍ കോട്ടയം നരിമറ്റത്ത് കുടുംബാംഗമാണ്. ഡാളസ് ഐ പി സി ഹെബ്രോന്‍ സഭാംഗം ആയ ഇദ്ദേഹം പാലക്കാട് ശാലേം ബൈബിള്‍ കോളേജ് ഡയറക്ടര്‍ പാസ്റ്റര്‍ ജോര്‍ജ്ജ് എന്‍ എബ്രഹാമിന്റെ മകനാണ്. കോട്ടയം സ്വദേശിയായ ജീന എബ്രഹാം ആണ് ഭാര്യ. ടെക്സാസ് സംസ്ഥാനത്തെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഔദ്യോഗിക ഭരണസമിതിയിലേയ്ക്ക് തിരഞ്ഞേടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനാണ് എഹ്രഹം. 2008 മുതല്‍ പാര്‍ട്ടിയുടെ പ്രാഥമികാഗംത്വം സ്വീകരിച്ച് പാര്‍ട്ടിയുടെ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ച് വരികയാണ്.