സംസ്ഥാന പി.വൈ.പി.എ പ്രവർത്തകരുടെ വാഹനം അപകടത്തിൽപ്പെട്ടു. മരണത്തെ മുഖാമുഖമായി കണ്ട നിമിഷം

പുനലൂർ:ഐ.പി.സി കുവൈറ്റ് പി.വൈ.പി.എ. സ്പോൺസർ ചെയ്ത ടെലിവിഷൻ സെറ്റുകൾ അഞ്ചൽ, തെന്മല തുടങ്ങിയ സ്ഥലങ്ങളിൽ വിതരണം ചെയ്യുന്നതിനായി രാവിലെ മണക്കാലയിൽ നിന്നാണ് പുറപ്പെട്ട സംസ്ഥാന പി.വൈ.പി.എ പ്രവർത്തകരാണ് തലനാരിഴയ്ക്ക് രക്ഷപെട്ടത്.
പി.വൈ.പി.എ സംസ്ഥാന സെക്രട്ടറി സുവി. ഷിബിൻ സാമുവേലിന്റെ വാഹനം ആണ് അപകടത്തിൽ പെട്ടത്. മൂന്നു കരണം മറിഞ്ഞവാഹനത്തിൽ നിന്നും അതിൽ സഞ്ചരിച്ച എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു. കൂടെ വാഹനത്തിൽ ഉണ്ടായിരുന്ന സംസ്ഥാന പബ്ലിസിറ്റി കൺവീനർ പാസ്റ്റർ തോമസ് ജോർജ്ജ് കട്ടപ്പന, ജനറൽ ജോയിന്റ് കൺവീനർ ബിബിൻ കല്ലുങ്കൽ, കൊട്ടാരക്കര മേഖല ഉപാധ്യക്ഷൻ ബ്ലെസ്സൺ ബാബു എന്നിവരുമാണ് അത്ഭുതകരമായി രക്ഷപെട്ടത്. മരണത്തെ മുഖാമുഖമായി കണ്ട നിമിഷങ്ങൾ എന്നാണ് രക്ഷപെട്ടതിനു ശേഷം പ്രവർത്തകർ പങ്കുവച്ചത്. തൊട്ടു പുറകെ വാഹനത്തിൽ വന്ന കൂട്ട് പ്രവർത്തകരായ പാസ്റ്റർ ജെറി പൂവക്കാല, കോട്ടയം മേഖല അധ്യക്ഷൻ പാസ്റ്റർ ഷാൻസ് ബേബി, പത്തനംതിട്ട മേഖല അധ്യക്ഷൻ ബെൻസൺ തോമസ് റാന്നി എന്നിവരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വാഹനത്തിന് സാരമായ കേടുപാടുകളുണ്ട്.

Related posts

Leave a Comment