*ഓൺലൈൻ മീറ്റിംഗ്*justin george kayamkulam

കൂടുതൽ ആളുകളെ ഉൾക്കൊള്ളിച്ചു കൊണ്ട് പേർസണൽ ലൈവ് ആയി മീറ്റിംഗ് നടത്താനുള്ള ആധുനിക രീതി ഈ കാലഘട്ടത്തിൽ വളരെ പ്രയോജനപ്പെടുന്നുണ്ട്.
എല്ലാവർക്കും ഒന്നിച്ചു കൂടാൻ കഴിയാത്ത സ്ഥിതിക്ക് അത് ഉപയോഗിക്കുന്നതിൽ തെറ്റുമില്ല. സാങ്കേതിക വിദ്യയുടെ നല്ല വശങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുക.

പലരും കുറ്റപ്പെടുത്തുന്നത് കണ്ടു. വീട്ടിൽ ഇരുന്നു പ്രാർത്ഥിച്ചാൽ പോരെ? ആത്മീയ അന്തരീക്ഷം കിട്ടുമോ? , ഓൺ ചെയ്തിട്ട് മീൻ നോക്കാൻ പോകും, ശ്രദ്ധിക്കില്ല എന്നൊക്കെ.
അതിപ്പോൾ സഭാഹാളിൽ കൂടി വന്നാലും ഇരുന്നു ഉറങ്ങുന്നവർ, ഫോണിൽ കളിക്കുന്നവർ, ശ്രദ്ധിക്കാതെ വർത്തമാനം പറയുന്നവർ, കുഞ്ഞുങ്ങളെ കളിപ്പിക്കുന്നവർ, ഇടയ്ക്ക് പുറത്തിറങ്ങി വെള്ളം കുടിക്കാനും പോകുന്നവർ ഒക്കെയുണ്ടല്ലോ.
അങ്ങനെയുള്ള ചിലർ ഇതിലും അത് പിന്തുടരും അത്രേയുള്ളൂ

എന്നാൽ ആവലോടെ ശ്രദ്ധിക്കുന്നവർ ഫോൺ അല്ലെങ്കിൽ കംപ്യൂട്ടറിൽ എല്ലാവരെയും കാണാം എന്ന് ചിന്തിക്കുകയും ദൈവസാന്നിധ്യത്തിൽ ആയിരിക്കുകയും ചെയ്യുന്നുണ്ട്. പ്രാർത്ഥിക്കുന്നുണ്ട്, ദൈവവചനം കേൾക്കുന്നുണ്ട്.
മറ്റാർക്കും ശല്യം ഇല്ലാതെ, നാട്ടുകാരെ വെറുപ്പിക്കാതെ ഓരോ ലോക്കൽ സഭകളിലെയും വിശ്വാസികൾ മാത്രമുള്ള ഓൺലൈൻ മീറ്റിങ്ങുകൾ ഫലവത്താണ്.
ആരൊക്കെ വിമർശിച്ചാലും അത് ചെയ്യുന്നവർ തുടരുക.

പിന്നെ 24 മണിക്കൂറും ആരും ഓൺലൈൻ മീറ്റിങ്ങിൽ അല്ല. ഏറിയാൽ ഒന്ന് അല്ലെങ്കിൽ രണ്ട് മണിക്കൂർ. ബാക്കി സമയങ്ങൾ വ്യക്‌തിപരമായ പ്രാർത്ഥനയ്ക്കും, ധ്യാനത്തിനും, ദൈവത്തോട് അടുക്കുവാനും ഒക്കെ കഴിയും.

ഹാക്ക് ചെയ്തു കൊണ്ട് പോകാൻ അന്താരഷ്ട്ര രഹസ്യ സ്വഭാവങ്ങൾ ഉള്ള കാര്യങ്ങൾ അല്ലല്ലോ നമ്മൾ ചെയ്യുന്നത്.
Zoom അല്ലെങ്കിൽ മറ്റ് ഏത് അപ്ലിക്കേഷൻ വേണമെങ്കിലും നമ്മുടെ ഫോണിലെ വിവരങ്ങൾ ചോർത്തിയേക്കാം. ഈ കാലത്ത് ഒന്നും സുരക്ഷിതമല്ല. അല്ലെങ്കിൽ തന്നെ മടിയിൽ കനമില്ലാത്തവർ വഴിയിൽ പേടിക്കേണ്ട കാര്യവുമില്ല.

അത് കൊണ്ട് കിട്ടുന്ന അവസരം ദൈവമക്കൾക്ക് ഒന്നിച്ചു കാണാനും, സംസാരിക്കാനും, കൂട്ടായ്മ കൂടാനുമുള്ള ഇന്നത്തെ സാങ്കേതിക വിദ്യകൾ പരമാവധി ഉപയോഗിക്കുക.

പല സഭകളും ഇപ്പോൾ എല്ലാ ദിവസവും അല്പം സമയം എങ്കിലും ഓൺലൈൻ മീറ്റിങ്ങുകൾ നടത്താറുണ്ട്. അത് അവർക്ക് ആത്മീയ സന്തോഷം നൽകുകയും സ്നേഹ ബന്ധം ഊട്ടിയുറപ്പിക്കാൻ കാരണം ആവുകയും ചെയ്യുന്നുണ്ട്.

Nb. ഈ സാങ്കേതിക വിദ്യകൾ തെറ്റാണെന്നു പറയുന്നവർ ഇതേ സാങ്കേതിക വിദ്യയിലുള്ള സോഷ്യൽ മീഡിയയിൽ കൂടി അത് വിമർശിക്കുന്നതും, ഉപയോഗിക്കുന്നതും കൂടെ നിർത്തി മാതൃക കാണിച്ചെങ്കിൽ നല്ലതായിരുന്നു.

✍️ 𝑬𝒗𝒈. 𝑱𝒖𝒔𝒕𝒊𝒏 𝑮𝒆𝒐𝒓𝒈𝒆 𝑲𝒂𝒚𝒂𝒎𝒌𝒖𝒍𝒂𝒎

Related posts

Leave a Comment