പായിപ്പാട്ടെ ബംഗാളി കലാപവും, ചില നഗ്ന യാഥാര്‍ത്ഥ്യങ്ങളും – ഡഗ്ളസ് ജോസഫ് പായിപ്പാട്

കഴിഞ്ഞ ദിവസമാണല്ലോ കോട്ടയം ജില്ലയിലെ പായിപ്പാട്ടു കൊറോണ ലോക്ക് ഡൗണിനു പുല്ലു വില കൊടുത്തു ഏകദേശം രണ്ടായിരത്തോളം അന്യ സംസ്ഥാന തൊഴിലാളികൾ റോഡിലിറങ്ങിയത്. അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങിയ നാട്ടുകാരെ കേരളത്തിൽ പലയിടത്തും പോലീസ് ലാത്തിക്കു പ്രഹരിച്ചും, ഏത്തമിടീപ്പിച്ചും തുരത്തുമ്പോഴാണ് ഭായിമാരുടെ ഈ അഴിഞ്ഞാട്ടം. ഇതേത്തുടർന്ന് ബംഗാളികളുടെ ക്ഷേമം അന്വേഷിക്കാൻ, അവരുടെ ലേബർ ക്യാമ്പിൽ ഭക്ഷണം എത്തിക്കാൻ , അവരെ അതിഥി തൊഴിലാളികൾ എന്ന ഓമനപ്പേരു കൊടുക്കാൻ ഒക്കെ മത്സരമാണ്. ഇതിനിടയിൽ എല്ലാവരും കണ്ണടച്ചു ഇരുട്ടാക്കാൻ ശ്രമിക്കുന്ന ചില വസ്തുതകളുണ്ട്. പായിപ്പാട് നിവാസികൾ ചോദിക്കാൻ ആഗ്രഹിക്കുന്ന ചില ചോദ്യങ്ങളുണ്ട്.

വെറും ഇരുപതു മിനിറ്റിനുള്ളിൽ രണ്ടായിരത്തോളം ബംഗാളികൾ പായിപ്പാട് കവലയിൽ എങ്ങനെ സംഘടിച്ചു? ഈ പ്രതിഷേധത്തിന് രണ്ടു ദിവസം മുൻപ് , പഞ്ചായത്ത്, പോലീസ് അധികാരികൾ വിളിച്ച യോഗത്തിൽ ലോക്ക് ഡൗൺ കാലയളവിൽ ബംഗാളികൾക്ക് ഭക്ഷണ സാധനങ്ങൾ എത്തിച്ചു നൽകേണ്ട ചുമതല അവരെ ഇവിടെ പാർപ്പിച്ചിരിക്കുന്ന കെട്ടിട ഉടമകൾക്കും , കോൺട്രാക്ടർമാർക്കും ആണെന്ന തീരുമാനം അട്ടിമറിച്ചതാര് ? തൊഴിൽ മുടങ്ങി പണമില്ലാതായ ബംഗാളികളെ തീറ്റിപ്പോറ്റേണ്ടത് തങ്ങൾക്കു ഒരു ബാധ്യത ആകുമെന്ന ഭീതിയിൽ കെട്ടിട ഉടമ , കോൺട്രാക്ടർ മാഫിയല്ലേ ഇവരെ ഇളക്കിവിട്ടത്? ബംഗാളികളെ ചൂഷണം ചെയ്തു ലക്ഷങ്ങൾ സമ്പാദിച്ച പായിപ്പാട്ടെ ഭരണ കക്ഷിയിലെയും , പ്രതിപക്ഷത്തെയും പ്രമുഖ ലോക്കൽ നേതാക്കൾ അടങ്ങുന്ന ഈ അവിശുദ്ധ സഖ്യത്തിന്, വരുമാനം നിലച്ച ബംഗാളികളെ സ്വന്തം ദേശത്തേക്കു പറഞ്ഞയക്കാൻ വലിയ തിടുക്കമായിരുന്നില്ലേ? പഞ്ചായത്ത് – പോലീസ് തീരുമാനപ്രകാരം ബംഗാളികൾക്ക് ഭക്ഷണ സാധനങ്ങൾ എത്തിച്ചു നൽകേണ്ട കെട്ടിട ഉടമകളും, കോൺട്രാക്ടർമാരും ആ ഉത്തരവാദിത്തം ഈ കലാപത്തിനു ശേഷം, ഗവണ്മെന്റിന്റെ തലയിലേക്ക് എങ്ങനെ ചാരി? പായിപ്പാടുപോലുള്ള ചെറിയ പഞ്ചായത്തു പ്രദേശത്തു പന്ത്രണ്ടായിരത്തോളം അന്യ സംസ്ഥാന തൊഴിലാളികൾ വൃത്തിഹീനമായ സാഹചര്യത്തിൽ തിങ്ങിപാർക്കുന്നതിന്റെ കാരണം കലാപത്തിനു പിറകെ അവിടെ സന്ദർശിച്ച ജില്ലാ ഭരണാധികാരികൾ, പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, പോലീസ് അധികാരികൾ ആരും അന്യേഷിച്ചില്ലേ?

അതിഥിതൊഴിലാളികൾ, ലോക് ഡൗൺ കാലത്തെ അവരുടെ ഭക്ഷണം, അവർക്കു നാട്ടിൽ പോകാൻ പറ്റാത്ത അവസ്ഥ, സംസ്‌ഥാന സർക്കാരിന്റെ പ്രതിച്ഛായ ഇതൊക്കെയാണ് പുറത്തുനിന്നുള്ളവർക്ക് വിഷയം. പക്ഷേ പായിപ്പാട്ടു നിവാസികൾക്ക്‌ ഇതൊന്നും വിഷയമല്ല. സകല നിയമങ്ങളും കാറ്റിൽ പറത്തി, യാതൊരു രേഖകളും ഇല്ലാതെ, ഒരു ചെറിയ പ്രദേശത്തു പതിനായിരക്കണക്കിന് ബംഗാളികൾ കുടിയേറുന്നതിന്റെ ഫലമായി ഉളവായ ആരോഗ്യ, സാമൂഹ്യ , മാലിന്യ, സുരക്ഷ വിഷയങ്ങളാണ് പായിപ്പാട്ടുകാർക്കുള്ളത് . പായിപ്പാട്ടു താമസിക്കുന്ന ഈ തൊഴിലാളികൾ പായിപ്പാട്ടെ ജോലികൾക്കായല്ല ഇവിടെ തങ്ങുന്നത്. പായിപ്പാട്ടെ കടകളിലും, കൺസ്ട്രക്ഷൻ മേഖലയിലും, മറ്റു കൂലി വേലകൾക്കുമായി ഒരു പത്തോ, മുന്നൂറോ ബംഗാളികൾ മതിയാവും. അതിന്റെ സ്ഥാനത്താണ് പന്ത്രണ്ടായിരം ബംഗാളികൾ പായിപ്പാട്ടു തങ്ങുന്നത്. ഇവരെ താമസിപ്പിച്ചു പണം കൊയ്യുന്നത് വെറും നൂറോളം കെട്ടിട ഉടമകളാണ്. പിന്നെ ബംഗാളിയെ കൊണ്ടു ആദായം ഉണ്ടാക്കുന്ന നൂറോളം കച്ചവടക്കാരും, പത്തോ അമ്പതോ ബസ് ഉടമകളും ജീവനക്കാരും. ഇങ്ങനെ ഇരുനൂറോളം പേരുടെ ആദായത്തിനാണ്, പതിനായിരത്തോളം നാട്ടുകാരുടെ ജീവിതം ദുരിതപൂർണ്ണമാക്കുന്നത്.

രണ്ടു വർഷം മുൻപ് ഇതുപോലെ സകല ചാനലുകളും ലൈവ് കാട്ടിയ മറ്റൊരു കലാപം ഇതേ പായിപ്പാട്ടു കവലയിൽ നടന്നിരുന്നു. ഇപ്പോൾ തെരുവിലിറങ്ങി പ്രതിഷേധിച്ച ബംഗാളികളെ, അന്ന് നാട്ടുകാർ അടിച്ചുതുരത്തിയ ഒരു കലാപമായിരുന്നു നടന്നത്. മാലിന്യ പ്രശ്നത്തിൽ കേരളത്തിലെ ആദ്യത്തെ നാട്ടുകാരുടെ സംഘടിത പ്രതിഷേധം പായിപ്പാട്ടാണ് ബംഗാളികൾക്കെതിരെ അരങ്ങേറിയത്. ഒരു ദിവസം നേരം പുലർന്നപ്പോൾ പായിപ്പാട്ടുകാർ കാണുന്നത് രണ്ടു കിലോമീറ്ററോളം റോഡ് അരികിൽ ബംഗാളികളുടെ താമസസ്ഥലത്ത്നിന്നുമുള്ള വേസ്‌റ്റ് തള്ളിയിരിക്കുന്നതാണ് . അതിൽ കോഴി, മീൻ മറ്റു അടുക്കള വേസ്റ്റുകളായിരുന്നു. പിന്നെ ശിപായി ലഹള എന്നൊക്കെ പറയുന്നതുപോലെ ഒരു പായിപ്പാടൻ കലാപം നടമാടി. നാട്ടുകാർ ശരിക്ക് അടിച്ചു നിരത്തി .നാട്ടുകാർ ബംഗാളി ലേബർ ക്യാമ്പ് ആക്രമിച്ചു . ക്വിറ്റ് ഇന്ത്യ സമരം പോലെ ഒരു ക്വിറ്റ് പായിപ്പാട് കലാപം ആയിരുന്നു . ആയിരക്കണക്കിന് ബംഗാളികൾ പ്രാണരക്ഷാർധം കിട്ടിയ ട്രെയിനിൽ നാട് പിടിച്ചു. പിന്നീട് എല്ലാം ഒന്നു ആറിതണുത്തപ്പോൾ പതുക്കെ മടങ്ങി വന്നു .

അതിഥി തൊഴിലാളികൾ എന്നൊക്കെ പറഞ്ഞു ബംഗാളികളുടെ ക്യാമ്പിൽ കയറിയിറങ്ങി വല്ലാതങ്ങു പരിപോഷിപ്പിക്കുന്ന പഞ്ചായത്തു മെമ്പർമാരും, രാഷ്ട്രീയക്കാരും പായിപ്പാട്ടെ വിവിധ വാർഡുകളിൽ ലോക്ക് ഡൌൺ മൂലം ജോലിയില്ലാതായ ലോട്ടറി കച്ചവടക്കാർ, ചെറു കിട വ്യാപാരികൾ , വഴിയോര കച്ചവടക്കാർ, ഷീര കർഷകർ, കടകളിൽ നിൽക്കുന്ന സെയിൽസ്മാൻമാർ, ഓട്ടോ തൊഴിലാളികൾ, ഡ്രൈവർമാർ, ഇലെക്ട്രിക്കൽ , പ്ലംബിംഗ് ജോലികൾ ചെയ്യുന്നവർ ഇവരുടെ ആരുടെയെങ്കിലും വീട്ടിലെത്തി നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടോ എന്നു തിരക്കിയോ? ലോക്‌ ഡൗൺ പായിപ്പാട് മീൻ മാർക്കറ്റിനെ ബാധിച്ചതുമൂലം ബുദ്ധിമുട്ടുന്ന നൂറുകണക്കിന് തൊഴിലാളികളെക്കുറിച്ചു സർക്കാരോ, രാഷ്ട്രീയക്കാരോ തിരക്കിയോ?
ദിവസം ആയിരം രൂപ കൂലിയുള്ള ഇവന്മാരാണ് പട്ടിണി കിടക്കുന്നതെന്നു പറഞ്ഞു, സർക്കാർ ചാക്ക് കണക്കിന് അരിയും, മൈദയും, പലവ്യജ്ഞനങ്ങളും ക്യാമ്പിൽ കൊണ്ട് കൊടുക്കുന്നത്. ഈ ലോക്ക് ഡൗൺ ആരംഭിച്ചിട്ട് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഇവന്മാർ എങ്ങനെ പട്ടിണിക്കാരായി? അപ്പോൾ ഇവന്മാർ ദിവസവും സമ്പാദിച്ചിരുന്ന ആയിരക്കണക്കിന് രൂപ എവിടെപ്പോയി? അതിഥിതൊഴിലാളി എന്നൊക്കെ വലിയ ഡെക്കറേഷൻ കൊടുത്തു ഇവന്മാരെ സർക്കാരും, പാർട്ടിക്കാരും തീറ്റിപ്പോറ്റാൻ മത്സരിക്കുമ്പോൾ നിങ്ങൾ മറന്നുപോയ ചിലരുണ്ട്. വെള്ളപ്പൊക്ക കാലത്തു ആയിരങ്ങളെ രക്ഷിച്ച കേരളത്തിന്റെ സ്വന്തം സൈന്യം എന്നൊക്കെ വാഴ്ത്തിയ മൽസ്യതൊഴിലാളികൾക്ക് എന്ത് കുന്തമാണ്‌ കിട്ടിയത് ? വെള്ളപൊക്ക കാലത്തു ഒരു ബംഗാളിയെങ്കിലും രക്ഷാദൗത്യവുമായി രംഗത്തിറങ്ങിയോ? വെള്ളപ്പൊക്ക സമയത്തു തങ്ങളുടെ ക്യാമ്പിൽ സർക്കാർ കൊടുക്കുന്ന ഭക്ഷണത്തിനായി ഇവന്മാർ കാത്തിരിക്കുകയായിരുന്നില്ലേ? ഏതോ രക്ഷാദൗത്യത്തിനായി വോളന്റിയർമാർ വിളിച്ചപ്പോൾ ബംഗാളികൾ കൂലി ചോദിച്ചെന്നു കേട്ടിട്ടുണ്ട്. കേരളത്തിൽ വന്നു ജോലി ചെയ്തു മാസം കുറഞ്ഞത് ഇരുപത്തിയയ്യായിരം നേടുന്ന ബംഗാളികളോ, ഇവരെ കാലി ഷെഡിൽ പാർപ്പിച്ചു ലക്ഷങ്ങൾ കൊയ്യുന്ന കെട്ടിട ഉടമകളോ നികുതിയിനത്തിൽ അഞ്ചു പൈസ സർക്കാരിനു നൽകുന്നുണ്ടോ? പാവപെട്ട നാട്ടുകാർ നൽകുന്ന നികുതിപ്പണത്തിൽ നിന്നാണ്, ലക്ഷകണക്കിന് രൂപ സ്വദേശത്തേക്കു കടത്തുന്ന ഇവന്മാർക്ക് പ്രളയ സമയത്തും, കൊറോണ ലോക്ക് ഡൗൺ സമയത്തും ശാപ്പാട് കൊടുക്കുന്നത്. പായിപ്പാടിനു പിന്നാലെ പെരുമ്പാവൂരും ബംഗാളികൾ പ്രതിഷേധവുമായി റോഡിൽ ഇറങ്ങി. പായിപ്പാട്ടു സംഭവത്തോടെ വെട്ടിലായ സർക്കാരിന്റെ പ്രതിച്ഛായ ഇനിയും മോശമാകുമെന്നു കണ്ടു ഈ പ്രതിഷേധം മാധ്യമങ്ങളിൽ വരാതെ അധികാരികൾ ഒതുക്കി. എന്തായിരുന്നു അവന്മാരുടെ ആവശ്യമെന്നോ? തങ്ങൾക്കു ചോറും പച്ചക്കറികളും വേണ്ട, നോൺവെജ്ജ് ഫുഡ് അതായത് ചപ്പാത്തിയും ചിക്കനും, മീനും വേണമെന്ന്. നാട്ടുകാർ റേഷൻ അരിയും, ചക്കക്കുരുവും, ചമ്മന്തിയുമായി കഴിയുമ്പോഴാണ് അവന്മാരുടെ ഈ ഫൈവ് സ്റ്റാർ ശാപ്പാടിനായുള്ള മുറവിളി. ഇതുപോലെ മറ്റൊരു സംഭവത്തിൽ, ബംഗാളി ക്യാമ്പിൽ ഭക്ഷണം ഇല്ല എന്ന് വിളിച്ചു പറഞ്ഞപ്പോൾ, അവിടെ ഭക്ഷണവുമായി പാഞ്ഞെത്തിയ വോളന്റീർമാർ കണ്ടത്, ചാക്കു കണക്കിന് അരിയും, മൈദയും അടുക്കി വെച്ചിരിക്കുന്നതാണ്. മലയാളിയെ പൊട്ടനാക്കാൻ ബംഗാളി പഠിച്ചു കഴിഞ്ഞു.

പായിപ്പാട്ടു പോലെയുള്ള ഒരു ചെറിയ പ്രദേശത്തു ഇങ്ങനെ പതിനായിരക്കണക്കിന് ബംഗാളികൾ നിയമങ്ങൾ കാറ്റിൽ പറത്തി, യാതൊരു രേഖയുമില്ലാതെ, കുടിയേറിയതിന്റെ ഫലമായി ഉളവായ കുടിവെള്ളം മലിനമാകൽ, പ്ലാസ്റ്റിക്, അടുക്കള മാലിന്യങ്ങൾ ഇവ റോഡരികിൽ നിക്ഷേപിക്കുന്നത്, കൊറോണ പോലുള്ള മഹാമാരികൾ മറ്റു പകർച്ച വ്യാധികൾ പടർന്നു പിടിക്കുന്ന സാഹചര്യം, അമിതമായ ജല ചൂഷണം, തൽഭലമായ ജല ദൗർലഭ്യം, ബംഗ്ലാദേശിൽനിന്നടക്കം ക്രിമിനലുകൾ തൊഴിലാളികളുടെ വേഷത്തിൽ എത്തിപ്പെടുന്ന സാഹചര്യം, സുരക്ഷ ഭീഷണി, കക്കൂസ് മാലിന്യങ്ങൾ പൊട്ടിയൊലിക്കുന്ന വൃത്തി ഹീനമായ ചുറ്റുപാടുകൾ സൃഷ്ടിക്കുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഇങ്ങനെയുള്ള നാട്ടുകാർ നേരിടുന്ന പ്രശ്നങ്ങളെ കണ്ടില്ലെന്നു നടിച്ചാൽ, ഇനിയും ചാന്നലുകാർക്ക് ലൈവ് കൊടുക്കേണ്ട പലതും പായിപ്പാട്ടു സംഭവിക്കും.

പായിപ്പാട്ടെ ഭായിമാരുടെ കുടിയേറ്റവും, ഗുരുതര ഭവിഷ്യത്തുകളും

കേരളത്തിൽ, എറണാകുളം ജില്ലയിലെ പെരുമ്പാവൂർ കഴിഞ്ഞാൽ ഏറ്റവുമധികം അന്യസംസ്ഥാന തൊഴിലാളികളുള്ളത് കോട്ടയം ജില്ലയിലെ പായിപ്പാട്ടാണ്. പെരുമ്പാവൂരിലെ ബംഗാളികളുടെ തള്ളിക്കയറ്റത്തിന് കാരണം അവിടെയുള്ള നൂറുകണക്കിന് പ്ലൈവുഡ് ഫാക്ടറികളാണ്. കൂടാതെ സമീപ പ്രദേശങ്ങളായ ആലുവ, എറണാകുളം നഗരം ഇവിടങ്ങളിലെ മെട്രോ നിർമാണ ജോലികൾ, ഫ്ലാറ്റ് നിർമാണം, നൂറുകണക്കിന് ഹോട്ടലുകൾ, കച്ചവട സ്ഥാപനങ്ങൾ ഇവിടങ്ങളിലെ ജോലികൾ, റോഡ് നിർമാണ പണികൾ ഇവക്കായി ആയിരക്കണക്കിന് ബംഗാളികൾ കുടിയേറി. പക്ഷേ പേരിനു ഒരു ഫാക്ടറി പോലും ഇല്ലാത്ത പായിപ്പാട് എന്ന ഗ്രാമത്തിൽ എങ്ങനെ ഇത്രയധികം തൊഴിലാളികൾ കുടിയേറി?

പായിപ്പാട് ഇന്ന് ബംഗാളികളുടെ ഒരു ഹോട് സ്പോട്ടാണ്. കോട്ടയം ജില്ലയുടെയും, പത്തനംതിട്ട ജില്ലയുടെയും അതിരു പങ്കിടുന്ന പായിപ്പാട് ഒരു പഞ്ചായത്തു പ്രദേശമാണ്. 15 വാർഡുകളിലായി ഇരുപത്തിയൊന്നായിരമാണ് ജനസംഖ്യ. ഇതിൽ പന്ത്രണ്ടായിരം ബംഗാളികളാണ്. അതായത് നാട്ടുകാരേക്കാൾ കൂടുതൽ ബംഗാളികളുണ്ടെന്നു സാരം . ഏതാണ്ട് രണ്ടായിരത്തിന് ശേഷമാണ് ബംഗാളി കുടിയേറ്റം ആരംഭിച്ചത്. പായിപ്പാട്ടു കവലയുടെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഏതാണ്ട് മൂവായിരം ബംഗാളികളുണ്ട്. ഓരോ വർഷവും മുപ്പതു മുതൽ നാൽപതു കോടി വരെയാണ് ഇവർ പായിപ്പാട്ടു നിന്നും നാട്ടിലേക്കു അയക്കുന്നത്. 800, 1000, 1200 എന്നിങ്ങനെയാണ് ദിവസക്കൂലി.

കാലിത്തൊഴുത് ഇതിലും ഭേദം

ബംഗാളികളുടെ താമസ സ്ഥലങ്ങൾ വൃത്തികേടിന്റെ പര്യായമാണ് . ബംഗാളികളെ ചൂഷണം ചെയ്യുന്ന കെട്ടിട ഉടമ മാഫിയ ഒരു ദേശത്തെ നശിപ്പിക്കുകയാണ്. . വീട് എന്നൊന്നും വിളിക്കാൻ പറ്റില്ല . സിമന്റു ഇഷ്ടികക്കു കെട്ടിയ ഷീറ്റിട്ട ഷെഡ് എന്ന് പറയുന്നതാവും ഭേദം . കുടുസു മുറികളിൽ ചാള അടുക്കിയതുപോലെ പാത്തും പതിനഞ്ചും പേരാണ് കഴിയുന്നത് . പാചകം റൂമിന്റെ മൂലയ്ക്ക് അല്ലെങ്കിൽ റൂമിനു പുറത്തു ചായിപ്പിൽ. കെട്ടിട ഉടമ മാഫിയയുടെ ലാഭക്കൊതി പായിപ്പാടിനെ കാർന്നു തിന്നുന്ന കാൻസറാണ്. പഴയ ഒരു പശു തൊഴുത്ത്‌ സിമന്റ് ഇഷ്ടിക കെട്ടിയടച്ചു ഒരു റൂമാക്കി, ഒരാൾക്ക് 1500 രൂപ വാടക വാങ്ങി പത്തു ബംഗാളികളെ താമസിപ്പിച്ചു മാസം 15,000 സമ്പാദിക്കുന്ന ഷൈലോക്കുമാരുണ്ട്. ചിലർ ഇതിലും വിരുതന്മാരാണ്. പറമ്പിൽ നാലു കമ്പു നാട്ടി, തകര ഷീറ്റടിച്ചു ഒരു ടെന്റ് അടിച്ചുകൂട്ടും. രണ്ടു മുറിയുള്ള ഈ ഷെഡിൽ 30 ബംഗാളികളാണ് കുത്തി തിരുകി കഴിയുന്നത്. നമ്മുടെ കഥാനായകൻ ഒരാൾക്ക് 1500 വീതം വാങ്ങി മാസം 45,000 കീശയിലാക്കും. ഇങ്ങനെ ഒന്നിലധികം ലേബർ ക്യാമ്പ്‌ നടത്തി ലക്ഷങ്ങൾ കീശയിൽ ആക്കുന്നവരുണ്ട്. മുപ്പതു ബംഗാളിക്ക് ഒരു കക്കൂസാണുള്ളത്. കാര്യം സാധിക്കാൻ ക്യൂ നില്ക്കണം. നാട്ടുകാരനായ ഒരാൾക്ക് വീടോ, ഒരു കട മുറിയോ ഒക്കെ പണിയാൻ കെട്ടിടത്തിന്റെ പ്ലാൻ കൊടുത്തു പഞ്ചായത്തിൽ നിന്നും അപ്പ്രൂവൽ വാങ്ങണം. ഇങ്ങനെ ഷെഡ് പണിതും, കാലി തൊഴുത്തു മുറിയാക്കിയും യാതൊരു നിയമവും പാലിക്കാതെയാണ് ഈ മാഫിയ ലക്ഷങ്ങൾ സമ്പാദിക്കുന്നത്. ഇത്തരം താമസ സ്ഥലങ്ങളിൽ കക്കൂസിന് സെപ്റ്റിക് ടാങ്ക് ഉണ്ടാകാറില്ല. വെറുതെ മണ്ണിൽ കുഴി കുത്തി, കക്കൂസ് മാലിന്യം കുഴിലേക്കു ഒഴുക്കുന്നു. ഈ ചെറിയ കുഴികൾ നിറുകവിഞ്ഞു പുറത്തേക്കു പൊട്ടി ഒലിക്കുന്നു. ചിലതു സമീപത്തെ പറമ്പിലേക്കും, റോഡിലേക്കും ഒഴുകുന്നു. ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നമാണ് ഇതു സൃഷ്ടിക്കുന്നത്.

പായിപ്പാട്ടുള്ള ഭരണകക്ഷിയുടെ പ്രമുഖ പ്രാദേശിക നേതാവിന്റെ ഉടമസ്ഥതയിലുള്ള ലേബർ ക്യാമ്പിൽ നിന്നുള്ള കക്കൂസ് മാലിന്യങ്ങൾ പൊട്ടിയൊലിക്കുന്ന കാര്യം ചിലർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരുന്നു. ലക്ഷങ്ങൾ കീശയിലാക്കുന്ന ഈ ബിസിനിസിൽ പായിപ്പാട്ടെ ഭരണ, പ്രതിപക്ഷ നേതാക്കൾ ഒറ്റക്കെട്ടാണ്. വിളിപ്പാടകലെയുള്ള പ്രതിപക്ഷ കക്ഷിയിലെ ഒരു ലോക്കൽ നേതാവിന്റെ ലേബർ ക്യാമ്പിന് നാട്ടുകാരുടെ എതിർപ്പ് നേരിടേണ്ടിവന്നു. ഇത്തവണ വെള്ള പ്രശ്‌നമായിരുന്നു. ഏതാണ്ട് മുപ്പതോളം ബംഗാളികളെ കൂട്ടമായി പാർപ്പിച്ചിരുന്ന ഈ ക്യാമ്പിന് ചുറ്റുവട്ടത്തുള്ള വീടുകളിലെ കിണർ വറ്റിയതിനെത്തുടർന്നു നാട്ടുകാർ പ്രശ്‌നം ഉണ്ടാക്കിയതിനെത്തുടർന്നു കെട്ടിട ഉടമ അയൽപക്കത്തെ വീട്ടുകാർക്കായി കുഴൽ കിണർ കുഴിച്ചു കൊടുത്താണ് പ്രശ്‌നം ഒതുക്കിയത്.

വൃത്തി ഹീനമായ ചുറ്റുപാടുകളിൽ കഴിയുന്ന ബംഗാളികൾ പകർച്ച വ്യാധികൾ പടർത്തുന്നതിൽ പങ്കു വഹിക്കുന്നു. ഇത്തരം പകർച്ചവ്യാധികൾ ബാധിച്ച ബംഗാളികൾ പാചകകാരായി കേരളത്തിലെ മിക്കവാറും ഹോട്ടലുകളിൽ വൃത്തി ഹീനമായ രീതിയിൽ തയ്യാറാകുന്ന ഭക്ഷണം വെട്ടി വിഴുങ്ങുന്ന മലയാളി അറിയുന്നില്ല മാരക രോഗങ്ങളാണ് വിഴുങ്ങുന്നത് എന്ന് . വൃത്തി ഹീനമായ ചുറ്റുവട്ടങ്ങളിൽ തിങ്ങിപ്പാർക്കുന്ന ബംഗാളികൾ, വീട്‌ മാലിന്യങ്ങൾ പൊതുവഴിയോരങ്ങളിലും, ജലാശയങ്ങളിലും തള്ളുന്നതായി പരാതിയുണ്ട്. പായിപ്പാട്ടെ സാംസ്‌കാരിക സ്ഥാപനമായ വൈ. എം. എ വായനശാലയുടെ സമീപത്തായി അടുക്കള മാലിന്യങ്ങൾ പ്ലാസ്റ്റിക് കവറിലാക്കി തള്ളുന്നതും ബംഗാളികളാണ്. പായിപ്പാട് ഇന്നൊരു മാലിന്യ കൂമ്പാരമായി മാറി. ജനങ്ങൾ രണ്ട് സെന്റ് ,അഞ്ചു സെന്റ് എന്നിങ്ങനെ തിങ്ങി പാർക്കുന്ന സ്ഥലമാണ് പായിപ്പാട്. ഇങ്ങനെയുള്ള സ്ഥലത്താണ് പതിനായിരക്കണക്കിന് ബംഗാളികൾ കുടിയേറിയത്. കോഴി, മീൻ അവശിഷ്ടങ്ങൾ, മറ്റു ഗാർഹിക മാലിന്യങ്ങൾ ശേഹരിക്കുവാനോ, അതു സംസ്കരിക്കുവാനോ യാതൊരു സംവിധാനവും പായിപ്പാടില്ല. പതിനായിരക്കണക്കിന് വരുന്ന ഈ ബംഗാളികളുടെ താമസസ്ഥലത്തുള്ള വേസ്റ്റുകൾ എവിടെ പോകുന്നു ? ഇവരെ പാർപ്പിച്ചിരിക്കുന്ന കെട്ടിട ഉടമകൾ മാലിന്യ സംസ്‌കരണത്തിന് ഒരു ചുക്കും ചെയ്തിട്ടില്ല. ഫലമോ, ബംഗാളികൾ വേസ്റ്റ് പ്ലാസ്റ്റിക് കൂട്ടിലാക്കി, ഇടവഴികൾ, ഒഴിഞ്ഞ പറമ്പുകൾ എന്നിവിടങ്ങളിൽ വലിച്ചെറിയുന്നു. അസഹനീയമായ നാറ്റം മൂലം പായിപ്പാട്ടു വഴി നടക്കാൻ പറ്റാതായി. ഹാൻസ്, പാൻ പരാഗ് തുടങ്ങിയ നിരോധിത പുകയില ഉത്പന്നങ്ങൾ ഉപയോഗിച്ച് മുറുക്കി തുപ്പി പായിപ്പാട്ടു കവല വൃത്തികേടാക്കിയിരിക്കുകയാണ്. ഈ മുറുക്കി തുപ്പിയതു ചവിട്ടാതെ പായിപ്പാട്‌ കവലയിൽ നടക്കാനാവില്ല.

ഒരു ചെറിയ പ്രദേശത്തു, ഇങ്ങനെ പതിനായിരക്കണക്കിന് പേർ തിങ്ങിനിറയുമ്പോൾ, എത്രയധികം കക്കൂസ് മാലിന്യമാണ് ഭൂമിയിലേക്ക്‌ ആഴ്ന്നിറങ്ങുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ. ഇത് ഭൂഗർഭ ജല ശ്രോതസിൽ കലർന്ന് പായിപ്പാട്ടെ ജലം കുടിക്കാൻ പറ്റാത്തതായിട്ടുണ്ട്. കോളി ഫോം, ഇ കോളി ബാക്റ്റീരിയകളുടെ സാന്നിധ്യം ഇവിടുത്തെ കിണർ വെള്ളത്തിൽ സ്ഥിതികരിച്ചിട്ടുണ്ട്. ഇതു മൂലം കുട്ടികൾക്ക് സ്ഥിരമായി അസുഖങ്ങൾ, വയറിളക്കം, പനി, ഇവ സാദാരണയായി മാറി.

ഒരു കാലത്ത് വേനൽക്കാലത്തുപോലും സുലഭമായി ജലം ലഭ്യമായിരുന്ന പായിപ്പാട്ടെ കിണറുകൾ ഇപ്പോൾ ഒക്ടോബർ, നവംബർ മാസമാകുമ്പോൾ വറ്റിവരളുന്നു. ബംഗാളികൾ തിങ്ങിപ്പാർക്കുന്ന കോതാറ, മച്ചിപ്പള്ളി, പായാ പ്പാട് ടൗൺ,, വെള്ളാപ്പള്ളി, മുണ്ടു കോട്ടാൽ, തയ്യാട്, എരിയകളിൽ ആയിരക്കണക്കിന് രൂപ കൊടുത്താണ് നാട്ടുകാർ ടാങ്കർ ലോറി വെള്ളം വാങ്ങുന്നത്. ഏതാണ്ട് പന്ത്രണ്ടായിരം ബംഗാളികൾ നടത്തുന്ന ജലചൂഷണം, നാട്ടുകാരുടെ ജീവിതം. ദുരിതത്തിലാക്കിയിരിക്കയാണ്.

പായിപ്പാട്ടെ സാധാരണക്കാരായ ആളുകൾ, ചങ്ങനാശേരി, തിരുവല്ല പട്ടണങ്ങളിൽ പോയി പഠിക്കുന്ന വിദ്യാർഥികൾ ഇവർ ആശ്രയിക്കുന്നത് പ്രൈവറ്റ് ബസുകളെയാണ്. ഇവർക്കാർക്കും ബസിൽ കേറാൻ പോലും പറ്റാത്ത അവസ്ഥയാണ്. ആയിരക്കണക്കിന് ബംഗാളികൾ രാവിലെ മറ്റു സ്ഥലങ്ങളിൽ ജോലിക്കു പോകാനായി ബസിൽ തിങ്ങി ഞെരുങ്ങിയാണ് യാത്ര. പെൺകുട്ടികൾ അടക്കമുള്ള വിദ്യാർഥികൾക്ക് ബംഗാളിയുടെ ഇടയിൽ കൂടി വേണം ബസിൽ കയറിപ്പറ്റാൻ. സ്ത്രീകളുടെ സീറ്റിൽ ഇരുന്നതിനെ ചോദ്യം ചെയ്‌ത നാട്ടുകാരിയോട് ബംഗാളികൾ കൂട്ടമായി കയർക്കുന്ന സംഭവം വരെയുണ്ടായി.

മിനിറ്റുകൾക്കുള്ളിൽ ഭായിമാർ പായിപ്പാട്ടെ തെരുവ് കീഴടക്കി പ്രകടനം നടത്തിയത് മലയാളിക്കുള്ള മുന്നറിയിപ്പാണ്. കേരളം അഭിമുഖികരിക്കുന്ന ഗുരുതരമായ സുരക്ഷാ ഭീഷണിയിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നത്. ബംഗാൾ, ബീഹാർ, ആസാം തുടങ്ങിയ സംസ്ഥാങ്ങളിൽനിന്നും കൊടും ക്രിമിനലുകൾ രക്ഷപെടാനായി അന്യ സംസ്ഥാന തൊഴിലാളികളുടെ ഇടയിൽ നുഴഞ്ഞു കേറിയതായി പല പത്ര വാർത്തകൾ വന്നു. ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ താവളവും കേരളമാണ്. പായിപ്പാട്ടെ ബംഗാളി പ്രതിഷേധത്തിനുശേഷം മാതൃഭൂമി ചാനൽ നടത്തിയ അന്തി ചർച്ചയിൽ മുൻ പഞ്ചായത്തു പ്രസിഡന്റു കൂടിയായ മെമ്പർ പറഞ്ഞത് ബംഗാളികളുടെ കൈയിൽ രണ്ടും, മൂന്നും ആധാർ കാർഡുണ്ടെന്നാണ്. തീവ്രവാദികൾ , ദേശ വിരുദ്ധ ശക്തികൾ എന്നിവർ തൊഴിലാളികളായി നുഴഞ്ഞു കയറാനുള്ള സാഹചര്യം തള്ളിക്കളയാനാവില്ല. ഞെട്ടിപ്പിക്കുന്ന വസ്‌തുത കേരളത്തിലുള്ള അന്യ സംസ്ഥാന തൊഴിലാളികളെ പറ്റിയുള്ള യാതോരു സ്ഥിതി വിവരകണക്കും പഞ്ചായത്ത് , മുനിസിപ്പൽ അധികാരികൾക്കോ , പോലീസിനോ ഇല്ല എന്നതാണ്. ബംഗാളികൾ സ്ഥിരമായി ഒരു സ്ഥലത്തു നിൽക്കാറില്ല . പല സ്ഥലത്തും മാറി മാറി ജോലി ചെയ്യും. ഒരു സ്ഥലത്തു കുറ്റകൃത്യം നടത്തി മറ്റൊരു സ്ഥലത്തേക്കോ, സ്വന്തം നാടുകളിലേക്കോ മുങ്ങും. കേരളത്തിലേക്ക് വരുന്ന മിക്ക അന്യ സംസ്ഥാന തൊഴിലാളികൾക്കും ശരിയായ തിരിച്ചറിയൽ രേഖപോലും ഇല്ല. പല ബംഗ്ലാദേശികളും ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി കുടിയേറി, ഇന്ത്യൻ ബംഗാളിയുടെ ലേബലിൽ കേരളത്തിൽ പണിയെടുക്കുണ്ട്. പലപ്പോഴും കുറ്റകൃത്യങ്ങൾ നടത്തി കേരത്തിൽ നിന്നും രക്ഷപെടുന്ന അന്യ സംസ്ഥാന തൊഴിലാളികളെ പിടിക്കാൻ ബിഹാറിലെയും, ബംഗാളിലെയും , ആസ്സാമിലെയും കുഗ്രാമങ്ങളിൽ പോയി കണ്ടെത്തുക കേരള പോലീസിന് ഭഗീരഥ പ്രയ്തനം ആണ് . കഞ്ചാവ് മറ്റു മയക്കുമരുന്നുകൾ ഇവയുടെ കച്ചവടക്കാരും, ഉപഭോക്താക്കളും ബംഗാളികളാണ്. വൈകുന്നേരം ആറു മണി കഴിഞ്ഞാൽ മദ്യവും കഞ്ചാവും അടിച്ചു കിറുങ്ങി, പരസ്പരം ചീത്തവിളിയും ഉച്ചത്തിൽ സംസാരിച്ചും റോഡിരികിലും, ബംഗാളികളുടെ താമസ സ്ഥലത്തും നാട്ടുകാർക്ക്‌ ശല്യം ആകാറുണ്ട് മിക്കവാറും ബംഗാളികളും മദ്യം, മയക്കുമരുന്നു എന്നിവക്ക് അടിമകളാണ്. കേരളത്തിലെ സാമൂഹ്യ സുരക്ഷ ഒരു ചോദ്യ ചിഹ്നമാണ്‌.

പായിപ്പാട്ടെ വെള്ളാപ്പള്ളിയിൽ ബംഗാൾ യുവതിയുടെ കൊലപാതകത്തിൽ അറസ്റ്റിലായത് ഭർത്താവിന്റെ
കൂട്ടുകാരായിരുന്നു, ഇവർ ഒരു വീട്ടിൽ ഒരുമിച്ചു താമസിച്ചവരായിരുന്നു . പായിപ്പാട് കവലയിൽ മൊബൈൽ ഷോപ് ഉടമയെ ആക്രമിച്ചു പണം തട്ടാനുള്ള ശ്രമം , പത്തനംതിട്ടയിലെ വീട്ടമ്മയെ ബലാത്കാരം ചെയ്തു മോഷണ ശ്രമം , മല്ലപ്പള്ളിയിലെ ജ്വല്ലറി കൊള്ള ഇതിലെല്ലാം പ്രതികൾ പായിപ്പാട്ടു കേന്ദ്രമാക്കിയ അന്യ സംസ്ഥാന തൊഴിലാളികളായിരുന്നു. പായിപ്പാട്ടു കവലയിൽ പലയിടത്തും പോലീസ് പതിച്ച പോസ്റ്ററുകൾ കാണാം. കേരളത്തിലും , ഇവർ വരുന്ന നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലും നടത്തിയ കൊലപാതകം അടക്കമുള്ള ക്രിമിനൽ കേസിലെ പ്രതികളെ തേടികൊണ്ടുള്ള നോട്ടീസാണ് .

ഇന്ന് പായിപ്പാട്ടു സ്ത്രീകൾക്കും , പെൺകുട്ടികൾക്കും പകൽ പോലും റോഡിലൂടെ പോകാൻ , വീടിനു പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. റോഡിരികിൽ നിരന്നു നില്ക്കുന്ന ബംഗാളികൾ പെൺകുട്ടികൾക്ക് വലിയ ശല്യ മാണ് . നോട്ടവും, കമന്റടിയും , വഴിയിൽ മാർഗ തടസം സൃഷ്ടിക്കലും ഒക്കെ പതിവ് കാഴ്‌ചയാണ്. നാട്ടുകാർ ആരെങ്കിലും ചോദ്യം ചെയ്‌താൽ വളരെ വേഗം അവിടെനിന്ന് മുങ്ങും. ബംഗാളികൾ കാരണം റോഡിലൂടെ അമ്മ, പെങ്ങന്മാർക്ക് വഴിനടക്കാൻ ആവാത്ത സ്ഥിതിയാണ് .മക്കൾ വിദേശത്തുള്ള പ്രായമായ മാതാപിതാക്കന്മാർ ഒറ്റയ്ക്ക് താമസിക്കുന്ന നിരവധി വീടുകൾ പായിപ്പാടുണ്ട്. ഭർത്താക്കന്മാർ വിദേശത്തുള്ള, മക്കളുമായി കഴിയുന്ന കുടുംബിനികളുണ്ട്. അവരുടെ സുരക്ഷ ഒരു ചോദ്യ ചിഹ്നമാണ്. പായിപ്പാട് കവലയിൽ ഒരു പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്നുള്ള നാട്ടുകാരുടെ ആവശ്യം ഇതു വരെ നടപ്പാക്കിയില്ല. അടുത്ത പോലീസ് സ്റ്റേഷൻ നാലു കിലോമീറ്റർ അകലെ തൃക്കൊടിത്താനത്താണ്.

കേരളത്തിൽ ബംഗാളികൾ പ്രതികളായ കൊലപാതകങ്ങൾക്ക് ഒരു പൊതു സ്വഭാവമുണ്ട്. ബംഗ്ളദേശികൾ പൊതുവേ ക്രൂര സ്വഭാവക്കാരാണ്. ഇരുമ്പുകൊണ്ടുള്ള പണിയായുധങ്ങൾ ഉപയോഗിച്ച് തലക്കടിക്കുക, കഴുത്തറുക്കുക, മൃതദേഹത്തിനോടുപോലും വൈകൃതം കാട്ടുക, മോഷണശ്രമത്തിനെ എതിർക്കുന്നവരെ വകവരുത്തുക തുടങ്ങിയവയാണ്‌ ഇവരുടെ ക്രൂര വിനോദങ്ങൾ. കേരളത്തിലെ ലക്ഷക്കണക്കിന് പ്രവാസികളുടെ വൃദ്ധരായ മാതാപിതാക്കളും, ഭാര്യമാരും കുട്ടികളും നാട്ടിലുണ്ട്. കഴുകൻ കണ്ണുമായി മലയാളി പെണ്ണിന്റെ മാനം കവരാൻ, ഭവനഭേദനവും, കവർച്ചയും നടത്താൻ, ഇരുമ്പു ദണ്ഡും, മാരകായുധങ്ങളുമായി ഇരുളിന് മറപറ്റി നമ്മുടെ ഓരോ മുറ്റത്തും ഇവന്മാർ പതിയിരിപ്പുണ്ട്. സർക്കാർ കൂടെയുണ്ട് , ബംഗാളിയുടെ കൂടെയാണെന്ന് മാത്രം. നമ്മുടെ ‘അമ്മ പെങ്ങന്മാരുടെ മാനം, മലയാളിയുടെ ജീവനും, സ്വത്തും ആരു സംരക്ഷിക്കും???

പായിപ്പാട് കേരളത്തിന്റെ ഒരു ചെറിയ പതിപ്പാണ്. അന്യ സംസ്ഥാന തൊഴിലാളികൾ തിങ്ങി പാർക്കുന്ന കേരളത്തിലെ ഓരോ പ്രദേശവും ഓരോ പായിപ്പാടാണ്. ദൈവം പായിപ്പാടിനെയും, കേരളത്തെയും രക്ഷിക്കട്ടെ.

( ഡഗ്‌ളസ് ജോസഫ് ഫുജൈറ ഔര്‍ ഓണ്‍ ഇംഗ്ലീഷ് സ്‌കൂള്‍ സാമ്പത്തിക ശാസ്ത്ര അധ്യാപകനാണ്. വിദ്യാഭ്യാസം, കരിയര്‍, മനഃശാസ്ത്രം, സാമൂഹിക വിഷയങ്ങള്‍ എന്നിവയില്‍ ലേഖനങ്ങള്‍ എഴുതിവരുന്നു.മോട്ടിവേഷണല്‍ സ്പീക്കറും കൗണ്‍സിലറുമാണ്. നിരവധി ആനുകാലികങ്ങളില്‍ കോളമിസ്‌റ് ആണ്. )

Related posts

Leave a Comment