അസംബ്ലീസ് ഓഫ് കൺവൻഷൻ പന്തലിന്റെ നിർമാണ പ്രവർത്തനങ്ങൾ തടസപ്പെടുത്തി ഹിന്ദു ഐക്യമുന്നണി പ്രവർത്തകർ
അസംബ്സീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ പറന്തലിൽ നടത്തുന്നതിനു ഇടുന്ന പന്തലിന്റെ പണികൾ തടസ്സപ്പെടുത്തി ഹിന്ദു ഐക്യവേദി പ്രവർത്തകർ. നിർമാണത്തിലിരിക്കുന്ന പന്തലിൽ അവർ തങ്ങളുടെ കൊടി നാട്ടുകയും നിർമാണ പ്രവർത്തനങ്ങൾ തടസപെടുത്തുകയും ചെയ്തു. എന്നാൽ വിവരമറിഞ്ഞെത്തിയ സിപിഎം പ്രവർത്തകർ കൺവൻഷൻ പന്തലിൽ നാട്ടിയ പതാക എടുത്തു മാറ്റുകയും എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. അതൊടൊപ്പം കൺവൻഷന് തയ്യാറാക്കുന്ന പന്തൽ പണി പുനരാരംഭിക്കുകയും ചെയ്തു.