ഐ.പി.സി കലയപുരം സെന്റർ കൺവൻഷൻ 22 മുതൽ

കലയപുരം കൺവൻഷൻ

കലയപുരം : 23-) മത് ഐ.പി.സി കലയപുരം സെന്റർ കൺവൻഷൻ 2020 ജനുവരി 22 ബുധൻ മുതൽ 26 ഞായർ വരെ കലയപുരം ഐ.പി.സി ഹെബ്രോൻ ഗ്രൗണ്ടിൽ നടക്കും. ഐ.പി.സി കേരളാ സ്റ്റേറ്റ് സെക്രെട്ടറി പാസ്റ്റർ: ഷിബു നെടുവേലിൽ പ്രാർത്ഥിച്ച് ഉത്‌ഘാടനം ചെയ്യുന്ന യോഗത്തിൽ പാസ്റ്റർമാരായ ഇട്ടി എബ്രഹാം , എം.സ് ശാമുവേൽ , ബിജു കൃഷ്ണൻ , വിൽ‌സൺ വർക്കി , ജെയ്‌സ് പാണ്ടനാട് , ബെഞ്ചമിൻ വർഗ്ഗീസ്, തോമസ്.എം.കിടങ്ങാലിൽ , ഷിബു നെടുവേലിൽ , സിസ്റ്റർ : ഷൈനി തോമസ് യു.കെ എന്നിവർ വചന ശുസ്രൂഷ നടത്തും.
കൺവന്ഷനോടനുബന്ധിച്ച് സൺ‌ഡേ സ്കൂൾ , പി.വൈ .പി.എ , സോദരി സമാജം എന്നിവയുടെ വാർഷിക യോഗങ്ങളും , പാസ്റ്റേഴ്‌സ് സെമിനാറും , ഇവാൻഞ്ചലിസം ഔട്ട് റീച്ച് പ്രോഗ്രാമുകളും നടക്കുന്നതാണ്. സോദരീ സമാജം മീറ്റിംഗിൽ സിസ്റ്റർ : ഗ്രേസമ്മ മാത്യു കിടങ്ങാലിൽ പ്രസംഗിക്കും.
പാസ്റ്റർ : ലോർഡ്‌സൺ ആന്റണിയുടെ നേതൃത്വത്തിൽ സെന്റർ ക്വയർ ഗാന ശുസ്രൂഷ നടത്തും.
ഞായറാഴ്ച നടക്കുന്ന സംയുക്ത ആരാധനാ യോഗത്തോടും , കർത്തൃമേശയോടും കൂടെ കൺവൻഷൻ സമാപിക്കും.
പാസ്റ്റർ :തോമസ്.എം.കിടങ്ങാലിന്റെ നേതൃത്വത്തിൽ പാസ്റ്റർമാരായ ബിജുമോൻ കിളിവയൽ ജനറൽ കൺവീനറായും , ജോമോൻ തോമസ് ജോയിന്റ് കൺവീനറായും ജിജി ജോർജ്ജ് സെക്രട്ടറിയായും ജോൺ വർഗ്ഗീസ് പബ്ലിസിറ്റി കൺവീനറായും , ബ്രദർ ജോബിൻ കലയപുരം മീഡിയ കോർഡിനേറ്ററായും , ബ്രദർ തോമസ് വർഗ്ഗീസ് , ബാബു ജോൺ എന്നിവർ കൺവൻഷന്റെ അനുഗ്രഹത്തിനായും പ്രവർത്തിച്ചു വരുന്നു.
കലയപുരത്തും പരിസരങ്ങളിലുമുള്ള എല്ലാ ദൈവ സഭകളുടെയും സഹകരണത്തോടുകൂടി നടത്തപ്പെടുന്നതാണ് കലയപുരം കൺവെൻഷൻ

Related posts

Leave a Comment