Connect with us

Latest News

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 97-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ നാളെ മുതൽ

Published

on

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 97-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 20 തിങ്കള്‍ മുതല്‍ 26 ഞായര്‍ വരെ തിരുവല്ല രാമന്‍ച്ചിറയിലുള്ള ചര്‍ച്ച് ഓഫ് ഗോഡ് സ്റ്റേഡിയത്തില്‍ നടക്കും. 20-ാം തീയതി വൈകിട്ട് 5.30ന് ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവര്‍സിയര്‍ റവ.സി.സി.തോമസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് പാസ്റ്റര്‍ വൈ. റെജി അദ്ധ്യക്ഷത വഹിക്കും. ‘വിശ്വാസത്തില്‍ നില നില്പിന്‍’ എന്നതാണ് കണ്‍വന്‍ഷന്‍ തീം. സ്വദേശത്തും വിദേശത്തുമുള്ള അനേകം ദൈവദാസന്മാര്‍ ദൈവവചനം പ്രസംഗിക്കും എന്ന് മീഡിയ ഡയറക്ടര്‍ പാസ്റ്റര്‍ സാംകുട്ടി മാത്യു, സെക്രട്ടറി പാസ്റ്റര്‍ ഷൈജു തോമസ്, ബിലീവേഴ്‌സ് ബോര്‍ഡ് സെക്രട്ടറി ജോസഫ് മറ്റത്തുകാല എന്നിവര്‍ അറിയിച്ചു.
കണ്‍വന്‍ഷനില്‍ 20 ന് 4.30 മുതല്‍ 5.30 വരെ ശുശ്രൂഷക സമ്മേളനം. 21, 22 തീയതികളില്‍ 9.30 മുതല്‍ 1.00 വരെ പവ്വര്‍ കോണ്‍ഫറന്‍സ്, 23 ന് 9.30 മുതല്‍ 1.00 വരെ സഹോദരീ സമ്മേളനം, 2.00 മുതല്‍ 4.30 വരെ മിഷനറി സമ്മേളനം, 24ന് 9.00 മുതല്‍ 1.00 വരെ വേദപാഠശാലകളുടെ ബിരുദദാനസമ്മേളനം, 2.00 മുതല്‍ 4.00 വരെ വിവിധ ബോര്‍ഡുകളുടെ സംയുക്ത സമ്മേളനം, 25ന് 9.30 മുതല്‍ 1.00 വരെ ഉണര്‍വ്വ് യോഗം, 2.00 മുതല്‍ 4.30 വരെ സണ്ടേസ്‌കൂള്‍ യുവജന വാർഷിക സമ്മേളനം എന്നിവ ഉണ്ടായിരിക്കും. എല്ലാ ദിവസവും വൈകിട്ട് 5.30 മുതല്‍ 8.45 വരെ പൊതുസമ്മേളനം, 26 ഞായര്‍ 8.00 മുതല്‍ 1.00 വരെ നടക്കുന്ന സംയുക്ത സഭായോഗത്തില്‍ സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറി പാസ്റ്റര്‍ ജെ.ജോസഫ് അദ്ധ്യക്ഷത വഹിക്കും. സ്റ്റേറ്റ് ഓവര്‍സിയര്‍ റവ. സി.സി. തോമസ് മുഖ്യസന്ദേശം നല്‍കും.
ഭാരത സുവിശേഷികരണത്തിനായി എത്തിച്ചേര്‍ന്ന മിഷണറിവര്യനായ റോബര്‍ട്ട് എഫ് കുക്കിനാല്‍ 1923-ല്‍ ആറട്ടുപ്പുഴ മണല്‍ പുറത്ത് ആരംഭിച്ചതാണ് ചര്‍ച്ച് ഓഫ് ഗോഡ് ജനറല്‍ കണ്‍വന്‍ഷന്‍. 96 വര്‍ഷങ്ങള്‍ പിന്നിട്ട് 97-ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ കേരളത്തില്‍ 1300 ലധികം പ്രാദേശിക സഭകളും, 1600ലധികം പാസ്റ്റര്‍മാരും, 3 ലക്ഷത്തോളും വരുന്ന വിശ്വാസ സമൂഹവും ഉള്ള ശക്തമായ പ്രസ്ഥാനമാണ് ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ്. ഗള്‍ഫ് നാടുകളില്‍ എല്ലാം ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിന്റെ കീഴിലുള്ള സഭകളുമുണ്ട്.
ജനറല്‍ കണ്‍വന്‍ഷന് റവ.സി.സി.തോമസ് ജനറല്‍ കണ്‍വീനറായും പാസ്റ്റര്‍മാരായ വൈ. റെജി, ജെ.ജോസഫ് എന്നിവര്‍ ജോയിന്റ് ജനറല്‍ കണ്‍വീനര്‍മാരായും വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്. കണ്‍വന്‍ഷന്റെ എല്ലാ ദിവസവും ഭക്ഷണക്രമീകരണവും, ദൂരസ്ഥലങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് താമസ സൗകര്യവും, വിവിധ സ്ഥലങ്ങളിലേക്ക് വാഹനസൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. കേരളാ സ്റ്റേറ്റിലെ വിശ്വാസികളെയും ശുശ്രൂഷകരെയും കൂടാതെ ഗള്‍ഫുനാടുകളില്‍ നിന്നും മറ്റ് വിദേശരാജ്യങ്ങളില്‍ നിന്നുമുള്ള പാസ്റ്റർമാരും വിശ്വാസികളും സംബന്ധിക്കും.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Latest News

തിങ്കളാഴ്ച മുതല്‍ ബാങ്കുകളില്‍ നിയന്ത്രണം

Published

on

By

തിരുവനന്തപുരം: ബാങ്കുകളില്‍ തിങ്കളാഴ്ച മുതല്‍ സേവിങ്ങ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് നിയന്ത്രണം. അക്കൗണ്ട് നമ്പറിനനുസരിച്ച് ബാങ്കില്‍ എത്താന്‍ സമയം നിശ്ചയിച്ച് സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി സര്‍ക്കുലര്‍ ഇറക്കി. കോവിഡ് ജാഗ്രതയുടെ ഭാഗമായി, ഓണക്കാലത്തെ തിരക്ക് കുറയ്ക്കാനാണ് നടപടി.

0, 1, 2, 3 അക്കങ്ങളില്‍ അവസാനിക്കുന്ന സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ രാവിലെ പത്തിനും പന്ത്രണ്ടിനും ഇടയിലാണ് ബാങ്കില്‍ എത്തേണ്ടത്. 4, 5, 6, 7 അക്കങ്ങളില്‍ അക്കൗണ്ട് നമ്പര്‍ അവസാനിക്കുന്നവര്‍ പന്ത്രണ്ടിനും രണ്ടിനും ഇടയിലും 8,9 അക്കങ്ങളില്‍ അക്കൗണ്ട് നമ്പര്‍ അവസാനിക്കുന്നവര്‍ രണ്ടരയ്ക്കും നാലിനും ഇടയിലും ബാങ്കില്‍ എത്തണം.

സേവിങ്‌സ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും എത്തുന്നവര്‍ക്ക് നിയന്ത്രണം ബാധകമാണ്. മറ്റ് ബാങ്കിടപാടുകള്‍ക്കും വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും സമയ നിയന്ത്രണം ഇല്ല. അന്വേഷണങ്ങള്‍ക്ക് ബാങ്കിലേക്ക് ഫോണ്‍ ചെയ്താല്‍ മതി. തിങ്കള്‍ മുതല്‍ അടുത്ത മാസം 5 വരെ നിയന്ത്രണം തുടരും.

ഇടപാടുകാര്‍ ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുകയും ബാങ്ക് സന്ദര്‍ശനം പരമാവധി കുറയ്ക്കുകയും വേണമെന്ന് എസ്എല്‍ബിസി അഭ്യര്‍ഥിച്ചു. കോവിഡ് പ്രതിരോധത്തിന് പ്രത്യേക നിയന്ത്രണങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ സമയത്തിന് മാറ്റമുണ്ട്. സമയക്രമം ശാഖകളില്‍ പ്രദര്‍ശിപ്പിക്കും.

Continue Reading

Latest News

സംസ്ഥാന പി.വൈ.പി.എ പ്രവർത്തകരുടെ വാഹനം അപകടത്തിൽപ്പെട്ടു. മരണത്തെ മുഖാമുഖമായി കണ്ട നിമിഷം

Published

on

By

പുനലൂർ:ഐ.പി.സി കുവൈറ്റ് പി.വൈ.പി.എ. സ്പോൺസർ ചെയ്ത ടെലിവിഷൻ സെറ്റുകൾ അഞ്ചൽ, തെന്മല തുടങ്ങിയ സ്ഥലങ്ങളിൽ വിതരണം ചെയ്യുന്നതിനായി രാവിലെ മണക്കാലയിൽ നിന്നാണ് പുറപ്പെട്ട സംസ്ഥാന പി.വൈ.പി.എ പ്രവർത്തകരാണ് തലനാരിഴയ്ക്ക് രക്ഷപെട്ടത്.
പി.വൈ.പി.എ സംസ്ഥാന സെക്രട്ടറി സുവി. ഷിബിൻ സാമുവേലിന്റെ വാഹനം ആണ് അപകടത്തിൽ പെട്ടത്. മൂന്നു കരണം മറിഞ്ഞവാഹനത്തിൽ നിന്നും അതിൽ സഞ്ചരിച്ച എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു. കൂടെ വാഹനത്തിൽ ഉണ്ടായിരുന്ന സംസ്ഥാന പബ്ലിസിറ്റി കൺവീനർ പാസ്റ്റർ തോമസ് ജോർജ്ജ് കട്ടപ്പന, ജനറൽ ജോയിന്റ് കൺവീനർ ബിബിൻ കല്ലുങ്കൽ, കൊട്ടാരക്കര മേഖല ഉപാധ്യക്ഷൻ ബ്ലെസ്സൺ ബാബു എന്നിവരുമാണ് അത്ഭുതകരമായി രക്ഷപെട്ടത്. മരണത്തെ മുഖാമുഖമായി കണ്ട നിമിഷങ്ങൾ എന്നാണ് രക്ഷപെട്ടതിനു ശേഷം പ്രവർത്തകർ പങ്കുവച്ചത്. തൊട്ടു പുറകെ വാഹനത്തിൽ വന്ന കൂട്ട് പ്രവർത്തകരായ പാസ്റ്റർ ജെറി പൂവക്കാല, കോട്ടയം മേഖല അധ്യക്ഷൻ പാസ്റ്റർ ഷാൻസ് ബേബി, പത്തനംതിട്ട മേഖല അധ്യക്ഷൻ ബെൻസൺ തോമസ് റാന്നി എന്നിവരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വാഹനത്തിന് സാരമായ കേടുപാടുകളുണ്ട്.

Continue Reading

Latest News

പാസ്റ്ററുടെ പിതാവ് വൈദ്യുത ആഘാതമേറ്റ് നിത്യതയിൽ..

Published

on

By

പാസ്റ്ററുടെ പിതാവ് വൈദ്യുത ആഘാതമേറ്റ് നിത്യതയിൽ..

വൈദ്യുത ആഘാതമേറ്റ് നിത്യതയിൽ
പുനലൂർ: പേപ്പർമിൽ കാഞ്ഞിരമലയിൽ ബേസിൽ(60) ഇന്ന് (29-06-20)രാവിലെ വൈദ്യുതാഘാതമേറ്റ് നിര്യാതനായി.ഐ പി സി പുത്തൂർക്കര ചർച്ച് മെമ്പറും കൊല്ലം നോർത്ത് സെന്ററിലെ ശുശ്രൂഷകൻ സുവി ബാലാജി (ബൈജു )വിന്റെ പിതാവാണ് സംസ്കാര ശുശ്രൂഷ പിന്നീട്
സംസ്കാര ശുശ്രൂഷ ഇന്ന് 2 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പ്ലാച്ചേരി സെമിത്തേരിയിൽ
വാർത്ത: സാജൻ_ഈശോ_പ്ലാച്ചേരി

Continue Reading

Trending

Copyright © 2021 Faithtrack , Developed by CloudStorey