ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവര്‍സിയറായി റവ.സി.സി തോമസ് തുടരും

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവര്‍സിയറായി റവ.സി.സി തോമസ് തുടരും. 2020 ജനുവരി 7-ാം തീയതി സഭാ ആസ്ഥാനമായ മുളക്കുഴ സീയോന്‍ കുന്നില്‍ നടന്ന ഓവര്‍സിയര്‍ പ്രിഫറന്‍സില്‍ 667 (74.4%) വോട്ട് നേടിയാണ് റവ.സി.സി തോമസ് അതിന് അര്‍ഹനായത്. നിലവിലുള്ള ഓവര്‍സിയറെ വിലയിരുത്താനും തുടരണമോ വേണ്ടയോ എന്ന തീരുമാനമെടുക്കുവാനും ശുശ്രൂഷകന്മാര്‍ക്ക് ലഭിക്കുന്ന അവസരമാണ് ഓവര്‍സിയര്‍ പ്രിഫറന്‍സ് ബാലറ്റ്. ചര്‍ച്ച് ഓഫ് ഗോഡിന്റെ അന്തരാഷ്ട്ര പോളിസിക്കും ജനറല്‍ അസംബബ്ലി മിനിട്‌സിനും അനുസരിച്ചാണ് 4 വര്‍ഷത്തിലൊരിക്കല്‍ എല്ലാ ഓവര്‍സിയര്‍മാരും ഓവര്‍സിയര്‍ പ്രിഫറന്‍സ് നേരിടുന്നത്.ഇന്‍ഡ്യയിലെ 8 ഓവര്‍സിയര്‍മാരും 2020 ജൂലൈയ് 21 മുതല്‍ 24 വരെ അമേരിക്കയിലെ ഇന്‍ഡ്യാന സംസ്ഥാനത്തിലെ ഇന്‍ഡ്യാനപോളിസില്‍ നടക്കുന്ന 78-ാമത് ജനറല്‍ അസംബ്ലിക്ക് മുന്നമെ വിവിധ സമയങ്ങളില്‍ പ്രിഫറന്‍സിനെ നേരിടേണം. 4 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പ്രിഫറന്‍സ് ബാലറ്റില്‍ നിലവിലുള്ള ഓവര്‍സിയര്‍ തുടരണമെങ്കില്‍ പാസ്റ്റര്‍മാരുടെ 66 ശതമാനം വോട്ട് നേടണം. ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റില്‍ നടന്ന ഓവര്‍സിയര്‍ പ്രിഫറന്‍സില്‍ ആകെ 933 പാസ്റ്റര്‍മാര്‍ പ്രിഫറന്‍സ് രേഖപ്പെടുത്തി. 33 വോട്ടുകള്‍ അസാധുവായി. സാധുവായ വോട്ടുകളില്‍ 667 ശുശ്രൂഷകന്മാര്‍ റവ.സി.സി തോമസ് തുടരണം എന്ന് രേഖപ്പെടുത്തി. പ്രിഫറന്‍സ് ബാലറ്റിന് ഏഷ്യന്‍ സൂപ്രണ്ട് റവ കെന്‍ ആന്‍ഡേഴ്‌സനു വേണ്ടി വേള്‍ഡ് മിഷന്‍ പ്രതിനിധി റവ. എബനേസര്‍ സെല്‍വരാജ് നേതൃത്വം കൊടുത്തു.
ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് 97-ാമത് ജനറല്‍
കണ്‍വന്‍ഷന്‍ ജനവരി 20 മുതല്‍ 26 വരെ
വാര്‍ത്ത: ചര്‍ച്ച് ഓഫ് ഗോഡ് മീഡിയാ ഡിപ്പാര്‍ട്ട്‌മെന്റ്
മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് 97ാമത് ജനറല്‍ കണ്‍വന്‍ഷന്‍ 2020 ജനുവരി 20 മുതല്‍ 26 വരെ തിരുവല്ലായിലുള്ള ചര്‍ച്ച് ഓഫ് ഗോഡ് കണ്‍വന്‍ഷന്‍ സ്‌റ്റേഡിയത്തില്‍ വച്ച് നടക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. കണ്‍വന്‍ഷന്റെ വിജയകരമായ നടത്തിപ്പിനായി പാസ്റ്റര്‍ സി. സി തോമസ് ജനറല്‍ കണ്‍വീനറായും, പാസ്റ്റര്‍മാരായ വൈ. റെജിയും, ജെ. ജോസഫും ജോയിന്റ് ജനറല്‍ കണ്‍വീനര്‍മാരായും പ്രവര്‍ത്തിക്കുന്ന വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
2020 ജനുവരി 20-ാം തീയതി തിങ്കളാഴ്ച വൈകിട്ട് 5.30 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സ്റ്റേറ്റ് ഓവര്‍സീയര്‍ റവ.സി.സി. തോമസ് കണ്‍വന്‍ഷന്‍ ഉത്ഘാടനം ചെയ്യും. വിശ്വാസത്തില്‍ നിലനില്പില്‍ എന്നതാണ് ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ തീം. എല്ലാ ദിവസവും വൈകിട്ട് പൊതുയോഗം ഉണ്ടായിരിക്കും. വൈ.പി.ഇ., സണ്‍ഡേസ്‌കൂള്‍, എല്‍.എം. സമ്മേളനം, ബൈബിള്‍ സ്‌കൂള്‍ ഗ്രാജുവേഷന്‍, മിഷന്‍ സമ്മേളനങ്ങള്‍, പാസ്‌റ്റേഴ്‌സ് കോണ്‍ഫ്രന്‍സുകള്‍ തുടങ്ങി വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ പ്രോഗ്രാമുകള്‍ ഉണ്ടായിരിക്കും. കണ്‍വന്‍ഷനില്‍ വലിയ ആത്മീക പകര്‍ച്ചയും വിടുതലകളും ഉണ്ടാകേണ്ടതിനായി ദിവസവും രണ്ടു പേര്‍ വീതം ഉപവസിച്ച് പ്രാര്‍ത്ഥിക്കുന്നു. 2020 ജനുവരി 6 മുതല്‍ 11 വരെ വിവിധ ഡിസ്ട്രിക്ടുകളുടെ നേതൃത്വത്തില്‍ ഉപവാസ പ്രാര്‍ത്ഥന നടക്കും. ജനുവരി 13 മുതല്‍ 18 കണ്‍വന്‍ഷന്‍ സ്‌റ്റേഡിയത്തില്‍ ഉപവാസ പ്രാര്‍ത്ഥന നടത്തുന്നതിനുള്ള ക്രമീകരണവും ചെയ്തു വരുന്നു.എല്ലാ ദിവസവും ഭക്ഷണക്രമീകരണവും ഉണ്ടായിരിക്കും. സ്വദേശത്തും വിദേശത്തുമുള്ള ദൈവദാസന്മാര്‍ ഈ പ്രാവശ്യത്തെ കണ്‍വന്‍ഷനില്‍ ദൈവവചനം ശുശ്രൂഷിക്കുന്നതായിരിക്കും.
ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കൗണ്‍സില്‍ അംഗങ്ങളെ തിരഞ്ഞെടുത്തു;
പാസ്റ്റര്‍ വൈ റെജി ഒന്നാമത്
മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 2020-2022 വര്‍ഷത്തേക്കുള്ള 15 അംഗ കൗണ്‍സില്‍ അംഗങ്ങളെ തിരഞ്ഞെടുത്തു. 2020 ജനുവരി 7-ാം തീയതി സഭാ ആസ്ഥാനമായ മുളക്കുഴ സീയോന്‍കുന്നില്‍ നടന്ന കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ പാസ്റ്റര്‍മാരായ വൈ റെജി, പി. സി ചെറിയാന്‍, പി. എ ജെറാള്‍ഡ്, റ്റി. എം മാമച്ചന്‍, ബെന്‍സ് ഏബ്രഹാം, വൈ ജോസ്, റ്റി എ ജോര്‍ജ്, കെ ജി ജോണ്‍, സജി ജോര്‍ജ്, ബാബു ചെറിയാന്‍, ഷിജു മത്തായി, വി.പി തോമസ്, എം ജോണ്‍സന്‍, വൈ മോനി, എ. പി അഭിലാഷ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ആകെ 33 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. 933 ശുശ്രൂഷകന്മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു 12 വോട്ടുകള്‍ അസാധുവായി. ഓവര്‍സിയര്‍ റവ.സി.സി തോമസ് ഇലക്ഷന്‍ കമ്മീഷണറായി പ്രവര്‍ത്തിച്ചു.

Related posts

Leave a Comment