തൃശ്ശൂര്‍: സീനിയര്‍ ന്യൂറോളജിസ്റ്റും, സുവിശേഷ പ്രഭാഷകനും, പ്രശസ്ത സുവിശേഷ പ്രസംഗക സിസ്റ്റര്‍ മേരി കോവൂറിന്റെ മകനുമായ ഡോ. ജോര്‍ജ്ജ് കോവൂര്‍ നിത്യതയില്‍ ചേര്‍ക്കപ്പെട്ടു.കുറച്ചു നാളുകളായി വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
ഡോ.ജോര്‍ജ്ജ് കോവൂര്‍ തിരുവനന്തപുരത്തെ സെന്റ് തോമസ് ഇംഗ്ലീഷ് റസിഡന്‍ഷ്യല്‍ സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും, തുമ്പയിലെ സെന്റ് സേവ്യേഴ്സ് കോളേജില്‍ പ്രീ ഡിഗ്രി വിദ്യാഭ്യാസവും നേടി.എം ബി ബി എസ് പഞ്ചാബിലെ ലുധിയാനയിലെ പ്രശസ്ത ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലും, അതേ കോളേജില്‍ തന്നെ മാസ്റ്റര്‍ ഓഫ് ജനറല്‍ സര്‍ജറി ബിരുദവും നേടി. അതിനുശേഷം ന്യൂഡല്‍ഹിയിലെ ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നോണ്‍ പി ജി രജിസ്ട്രാറായി ജോലി ചെയ്തു. ഇന്ത്യയില്‍ ന്യൂറോ സയന്‍സിന്റെ ശാഖ വികസിപ്പിച്ചെടുത്ത പയനീയര്മാരില് ഒരാളായ ഡോ.എ കെ ബാനര്‍ജി, ഡോ.ടാന്ഡന് എന്നിവരോടൊപ്പം പ്രവര്‍ത്തിച്ചു. ന്യൂറോ സയന്‍സിന്റെ മുന്‍നിര ഡെവലപ്പര്‍മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ഇംഗ്ലീഷ് ന്യൂറോ സര്‍ജനായ ഡോ.നോര്‍മന്‍ ഡോട്ട് പരിശീലനം നേടിയ ഡോ.എം കെ നമ്പൂതിരിപ്പാട് എന്നയാള്‍ക്കൊപ്പം പ്രാഥമിക പരിശീലനം നടത്തി. വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ ന്യൂറോ സര്‍ജിക്കല്‍ പരിശീലനവും നടത്തി. ഭാര്യ: സ്വപ്ന. മക്കള്‍: അബ്നര്, അബിഗയില്‍, അബെലിന്.
സംസ്കാരം പിന്നീട്.