ക്രിസ്മസ് ആഘോഷത്തിനായി തെലങ്കാന സര്‍ക്കാര്‍ നഗരത്തിലെ 200 പള്ളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്കാന് അനുമതി നല്കി. കൂടാതെ ഓരോ സഭയ്ക്കും വസ്ത്രങ്ങള്‍ അടങ്ങിയ 500 ഗിഫ്റ്റ് പായ്ക്കുകളും ലഭിക്കും.
പ്രാദേശിക നിയമസഭാംഗങ്ങളുടേയും കേര്പ്പറേഷന് അംഗങ്ങളുടേയും സഹായത്തോടെ തിരഞ്ഞെടുക്കപ്പെടുന്ന സഭകള്‍ക്ക് ധനസഹായം ലഭ്യമാക്കുമെന്നും കൂടാതെ സര്‍ക്കാരും ജി എച്ച് എം സി ഉദ്യോഗസ്ഥരും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ചേര്‍ന്ന് ഡിസംബര്‍ 5 മുതല്‍ ഡിസംബര്‍ 10 വരെ ഗിഫ്റ്റ് പായ്ക്കുകളും വിതരണം ചെയ്യും. ഡിസംബര്‍ 19 ന് സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ക്രിസ്മസ് ഫെസ്റ്റ് സംഘടിപ്പിക്കും. തിരഞ്ഞെടുക്കപ്പെടുന്ന സഭകള്‍ അവരുടെ ബാങ്ക് അക്കൗണ്ടിന്റെയും ഐഎഫ്എസി കോഡിന്റെയും വിശദാംശങ്ങള്‍ സര്‍ക്കാറിന് സമര്‍പ്പിച്ചു കഴിയുമ്പോള്‍ അതുവഴി ധനസഹായം നല്‍കുമെന്ന് ഹൈദരാബാദ് മേയര്‍ ബോന്തു റാംമോഹന് പറഞ്ഞു.