ഐ പി സി മീഡിയ ഗ്ലോബല്‍ മീറ്റ് : ഡിസം. 2ന് ഷാര്‍ജയില്‍

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയിലെ മാധ്യമ പ്രവര്‍ത്തകരുടേയും എഴുത്തുകാരുടേയും ആഗോളതല സംഗമം ഡിസംബര്‍ 2 ന് ഉച്ചകഴിഞ്ഞ് 2.30 മുതല്‍ ഷാര്‍ജ വര്‍ഷിപ്പ് സെന്ററില്‍ വെച്ച് നടക്കും.

സമ്മേളനത്തില്‍ ചെയര്‍മാന്‍ സി വി മാത്യൂ അദ്ധ്യക്ഷനായിരിക്കും. ഐ പി സി ജനറല്‍ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ വില്‍സണ്‍ ജോസഫ് ഉദ്ഘാടനം നിര്‍വഹിക്കും. മലയാള മനോരമ ദുബായ് ചീഫ് റിപ്പോര്‍ട്ടര്‍ രാജു മാത്യൂ മുഖ്യാതിഥിയായിരിക്കും.

ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാരും, മാധ്യമ പ്രതിനിധികളും പങ്കെടുക്കുന്ന സമ്മേളനത്തില്‍ സഭ ഇന്നു നേരിടുന്ന വെല്ലുവിളികളും ക്രൈസ്തവ മാധ്യമ ധര്‍മ്മങ്ങളും ചര്‍ച്ച ചെയ്യും, ഇതിനോടനുബന്ധിച്ച് യു എ ഇ യില്‍ പുതിയ ചാപ്റ്റര്‍ രൂപീകരണവും നടക്കും. ഗ്ലോബല്‍ മീറ്റിനു ങാരവാഹികളായ സി വി മാത്യൂ (ചെയര്‍മാന്‍) സാംകുട്ടി ചാക്കോ നിലമ്പൂര്‍ (വൈസ് ചെയര്‍മാന്‍) സജി മത്തായി കാതേട്ട് (ജന. സെക്രട്ടറി) ഫിന്നി മാത്യൂ (ട്രഷറര്‍) ടോണി ഡി ചെവ്വൂക്കാരന്‍(ജന. കോര്‍ഡിനേറ്റര്‍) പാസ്റ്റര്‍മാരായ അച്ചന്‍കുഞ്ഞ് ഇലന്തൂര്‍, സി പി മോനായി, ബ്രദര്‍ കെ ബി ഐസക് തുടങ്ങിയവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ സംബന്ധിക്കും.ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാരും, മാധ്യമ പ്രതിനിധികളും ഗ്ലോബല്‍ മീറ്റില്‍ പങ്കെടുക്കണമെന്ന് മുഖ്യ സംഘാടകന്‍ ഷിബു മുള്ളംകാട്ടില്‍(സെക്രട്ടറി) അഭ്യര്‍ത്ഥിച്ചു.

Related posts

Leave a Comment