ഗ്രെയ്സ് ഗ്ലോബല്‍ ഔട്ട് റീച്ച് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ പെരിന്തല്‍മണ്ണയില്‍ നടന്നുകൊണ്ടിരിക്കുന്ന ഗ്രെയ്സ് ടെയ്ലറിംഗ് ട്രെയിനിംഗ് സെന്ററിലെ വാര്‍ഷികാഘോഷവും നേതൃത്വ പരിശീലന ക്ലാസ്സും നടന്നു. ടെയ്ലറിംഗില് പരിശീലനം പൂര്‍ത്തിയാക്കിയ 23 വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്കി. പാസ്റ്റര്‍ ഷാജി പി തോമസിന്റെ അദ്ധ്യക്ഷതയില്‍ ഐ പി സി കേരളാ സ്റ്റേറ്റ് കൗണ്‍സിലംഗം പാസ്റ്റര്‍ ബിജോയ് കുര്യാക്കോസ് പരിശീലന ക്ലാസിന്റെ ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ബെന്‍സി ബിജോയ്, രമിത, ധനിജ എന്നിവര്‍ പ്രസംഗിച്ചു.
റവ. കെ സി ജോണ്‍ (ഫ്ലോറിഡ) ഡയറക്ടറായി നേതൃത്വം നല്കുന്ന ഗ്രെയ്സ് ഗ്ലോബല്‍ ഒ#ൗട്ട് റീച്ച് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ മലബാറില്‍ 5 സ്ഥലങ്ങളില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി ടെയ്ലറിംഗ് ട്രയിനിംഗ് സെന്ററുകള്‍ നടത്തി വരുന്നു. ഒട്ടേറെ പെണ്‍കുട്ടികള്‍ക്ക് ഈ സ്ഥാപനത്തില്‍ നിന്നും സൗജന്യമായി പരിശീലനം നേടുവാന്‍ കഴിഞ്ഞിട്ടുണ്ട്.