ഫ്ളോറിഡ: സൗത്ത് ഫ്ളോറിഡാ ആസ്ഥാനമാക്കി പ്രവര്‍ത്തനമാരംഭിക്കുന്ന ക്രിസ്ത്യന്‍ സ്റ്റാര്‍ പ്രൊഡക്ഷന്‍സിന്റെ ഉദ്ഘാടന സമ്മേളനവും സംഗീത നിശയും ഒക്ടോബര്‍ 22 ന് വെസ്റ്റ് പാം ബീച്ചിലുള്ള കമ്യൂണിറ്റി ക്രിസ്ത്യന്‍ ചര്‍ച്ചില്‍ നടക്കും. മാത്യൂ ജോണ്‍, സാംസണ് സാമുവല്‍, സിനി ഡാനിയേല്‍ എന്നിവര്‍ അവതരിപ്പിക്കുന്ന സംഗീത പരിപാടിയും ഉണ്ടായിരിക്കും.
അമേരിക്കന്‍ മലയാളികളുടെ സംഗീതപരമായ സര്ഗ്ഗവാസനയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റാര്‍ സിംഗേഴ്സ് എന്ന ക്രിസ്ത്യന്‍ റിയാലിറ്റിഷോ, അമേരിക്കയില്‍ നടക്കുന്ന പ്രമുഖ സമ്മേളനങ്ങളുടെ തല്‍സമയ സംപ്രേക്ഷണം, ക്രൈസ്തവ സംഗീത വീഡിയോ നിര്‍മ്മാണം, ക്രിസ്തീയ റേഡിയോ സംപ്രേക്ഷണ പരിപാടി തുടങ്ങിയ നിരവധി പ്രവര്‍ത്തന പദ്ധതികളുമായാണ് ക്രിസ്ത്യന്‍ സ്റ്റാര്‍ പ്രൊഡക്ഷന്‍സ് ചുവടുവെയ്ക്കുന്നത്. സഭാ വിഭാഗീയ വിത്യാസമന്യേ എല്ലാ ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പങ്കെടുക്കാവുന്ന സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോ സീസണ് 1 ലേയ്ക്കുള്ള രജിസ്ട്രേഷന് കിക്കോഫ്, സ്റ്റാര്‍ വിഷന്‍ ലോഗോ അനാവരണം എന്നിവയും ഇതിനോടനുബന്ധിച്ച് നടക്കും.