തിരുവല്ല: ശാരോന്‍ ഫെലോഷിപ്പ് സഭകളുടെ ജനറല്‍ കണ്വന്ഷന് നവംബര്‍ 25 മുതല്‍ ഡിസംബര്‍ 1 വരെ തിരുവല്ല ശാരോന്‍ സ്റ്റേഡിയത്തില്‍ നടക്കും. സഭാ പ്രസിഡന്റ് റവ. ജോണ്‍ തോമസ്, ദേശീയ പ്രസിഡന്റ് പാസ്റ്റര്‍ പി.എം.ജോണ്‍, റവ.ജേക്കബ് തോമസ് എന്നിവര്‍ പ്രസംഗിക്കും. വിശ്വാസത്തിനായി പോരാടുക എന്നതാണ് ചിന്താവിഷയം. ശാരോന്‍ ക്വയര്‍ സംഗീതശുശ്രൂഷ നിര്‍വഹിക്കും.
പാസ്റ്റേഴ്സ് സെമിനാര്‍, ബൈബിള്‍ സ്റ്റഡി, കാത്തിരിപ്പു യോഗങ്ങള്‍, മിഷന് സമ്മേളനം, സി.ഇ.എം. -സണ്‍ഡേ സ്കൂള്‍ സംയുക്ത സമ്മേളനം. വനിതാ സമ്മേളനം എന്നിവ കണ്‍വന്‍ഷനോടനുബന്ധിച്ച് നടക്കും. ഞായറാഴ്ച ,സംയുക്ത സഭായോഗത്തോടെ സമാപിക്കും. ഇന്‍ഡ്യയിലും വിദേശരാജ്യങ്ങളിലുമുള്ള സഭാ ശുശ്രൂഷകന്മാരും സഭാ ജനങ്ങളും പങ്കെടുക്കും. കണ്‍വന്‍ഷന്റെ വിപുലമായ നടത്തിപ്പിനുവേണ്ടി അനുഗ്രഹിക്കപ്പെട്ട ദൈവദാസന്മാര് അംഗങ്ങളായുള്ള വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.