ബെംഗളൂരു: കര്‍ണാടക സണ്ടേ സ്കൂള്‍ അസോസിയേഷന് സ്റ്റേറ്റ് ലെവല്‍ താലന്ത് പരിശോധന ഒക്ടോബര്‍ 29 ന് രാവിലെ 9 മണിക്ക് ഐപിസി ഹെഡ്കോര്‍ട്ടര്‍ വെച്ച് നടത്തപ്പെടും.നഴ്സറി, ബിഗിനിയര്, പ്രൈമറി, ജൂനിയര്‍, ഇന്റര്‍മീഡിയറ്റ്, സീനിയര്‍ എന്നീ വിഭാഗത്തില്‍ 250 ലേറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. സ്റ്റേജ് ഇവെന്റസ്, റൈറ്റിങ്ങ് ഇവെന്റസ് എന്നീ രണ്ടു വിഭാഗങ്ങള്‍ ആയിട്ടാണ് മത്സരങ്ങള്‍ നടക്കുക. പാട്ട്, പ്രസംഗം, മോണോആക്ട്, പ്രച്ഛന്നവേഷം, മെമ്മറി വേഴ്സ്, ഗ്രൂപ്പ് സോങ്ങ് എന്നീ സ്റ്റേജ് ഇവെന്റ്സും, ചിത്രരചന,ബൈബിള്‍ ക്വിസ്,ഉപന്യാസം, വാക്യമത്സരം, ഗ്രൂപ്പ് ബൈബിള്‍ ക്വിസ് എന്നീ റൈറ്റിങ്ങ് ഇവന്റ്സും നടക്കും. ഈ വര്‍ഷം 13 ജില്ലകളില്‍ പുതിയതായി സണ്ടേ സ്കൂള്‍ കൗണ്‍സില്‍ ആരംഭിക്കയും 47 പുതിയ സണ്ഡേസ്കൂള് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
അഡ്വ. ജിയോ ജോര്‍ജ്ജ് പാസ്റ്റര്‍, ലിജു കോശി, ബ്രദര്‍ പ്രദീപ് മാത്യൂ, പാസ്റ്റര്‍ സാജന് സക്കറിയ പി, ബ്രദര്‍ പുന്നൂസ് എം കുര്യന് എന്നിവര്‍ നേതൃത്വം നല്‍കും.
ഐ പി സി സണ്ടേസ്കൂള്‍ അസോസിയേഷന് കര്‍ണാടക സ്റ്റേറ്റ് താലന്ത് പരിശോധന ഒക്. 29 ന്
