Connect with us

Local News

പത്തനംതിട്ട സെമിത്തേരി അക്രമം സത്വര നടപടി സ്വീകരിക്കണം: സഭാ പ്രതിനിധി യോഗം

Published

on

പത്തനംതിട്ട : പെന്തക്കോസ്തു സെമിത്തേരികൾക്കു നേരെ ഉണ്ടായ ആക്രമണം ഉത്കണ്ഠജനവും സമാധാനപരമായ നടപടികൾ എത്രയും വേഗം കൈക്കൊള്ളുയും വേണമെന്ന് പത്തനംതിട്ടയിൽ ഇന്ന് സെപ്.22 ന് കൂട്ടയ സഭാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
പെന്തക്കോസ്തു വിവിധ സഭാ വിഭാഗങ്ങളിലെ നേതൃത്വത്തിൽ ഉള്ളവരും ,സഭാ പ്രധിനിധികളും, പി.സി.ഐ നേതൃത്വ പ്രവർത്തകരും ആണ് പത്തനംതിട്ട ഐപിസി സിയോൺ ഹാളിൽ കൂടിയത്. നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് വിശദീകരണം നടത്തി. ജനപ്രതിനിധികളെ വിഷയങ്ങളുടെ ഗൗരവം അറിയിച്ചു. ആന്റോ ആന്റണി എം.പി, പത്തനംതിട്ട മുനിസിപ്പൽ ചെയർ പേഴ്‌സൺ റോസിലിൻ സന്തോഷ്‌, കൗൺസിലർ ഏബിൾ മാത്യു, പാസ്റ്റർമാരായ തോമസ് വർഗീസ്, സാം പനച്ചയിൽ, ജിജി ചാക്കോ, ഷിബു മാത്യു ,തോമസ്കുട്ടി എബ്രഹാം, അജി കല്ലുങ്കൽ ,എൻ .എം .രാജു, എന്നിവർ പ്രസംഗിച്ചു. മാധ്യമ poപ്രവർത്തകരായ ഫിന്നി പി.മാത്യു, ജോജി ഐപ്പ് മാത്യൂസ്, ഐ.പി.സി കൗൺസിൽ അംഗങ്ങളായ റോയി അടൂർ, ബാബു മന്ന, പി.വൈ.സി യുവജന പ്രവർത്തകരായ ബ്ലസിൻ മലയിൽ, ലിജോ കെ.ജോസഫ്, കെ.ഏബ്രഹാം എന്നിവർ പങ്കെടുത്തു. ഐപിസി ,ചർച്ച് ഓഫ് ഗോഡ്, ഏ.ജി, മാറാനാഥാ ഇതര സ്വതന്ത്ര സഭകളിലെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. എം .പി യും മുനിസിപ്പൽ ചെയർ പേഴ്സണും എല്ലാ വിധ പിന്തുണയും ഈ വിഷയത്തിൽ നല്കുമെന്ന് അറിയിച്ചു .ഈ വിഷയത്തിൽ പരിഹാരത്തിനായി വിശ്വാസികളുടെ പ്രാത്ഥന ഭാരവാഹികൾ അപേക്ഷിക്കുന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Local News

സംസ്ഥാന പി വൈ പി എ ടിവി ചലഞ്ച് പ്രോഗ്രാം പുരോഗമിക്കുന്നു

Published

on

By

⚛️ *ഐപിസി കുവൈറ്റ്‌ പി വൈ പി എ ഇരുപത്തിയഞ്ച് ടിവി സ്പോൺസർ ചെയ്തു.*

⚛️കോവിഡ് -19 എന്ന മഹാമാരിയിൽ നമ്മുടെ സ്കൂളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം അടഞ്ഞു കിടക്കുന്നു. പല കുടുംബങ്ങളും സാമ്പത്തിക പ്രതിസന്ധിയിലാണ്.

⚛️ഓൺലൈൻ പഠനത്തിന് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് അതിനുള്ള സംവിധാനം ഒരുക്കുന്ന പ്രവർത്തനമാണ് സംസ്ഥാന പി വൈ പി എയുടെ ടിവി ചലഞ്ച്.

കുമ്പനാട് : സാധുക്കളായ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി സംസ്ഥാന പി വൈ പി എ ആഹ്വാനം ചെയ്ത ടിവി ചലഞ്ചിന് കൈകോർത്തു ഐപിസി കുവൈറ്റ്‌ പി വൈ പി എ.

കേരളത്തിലെ വിവിധ മേഖലകളിൽ നിന്നും ലഭിച്ച അപേക്ഷകൾ പരിഗണിച്ചു 17 ഇടങ്ങളിലും കൂടാതെ കുവൈറ്റ്‌ ഐപിസി സാമ്പത്തികമായി പിന്തുണയ്ക്കുന്ന നെന്മാറ, തെന്മല മിഷൻ ഫീൽഡുകളിൽ എട്ടെണ്ണവുമാണ് നൽകുന്നത്.

ഐപിസി കുവൈറ്റ്‌ സഭാ ശ്രുശ്രുഷകൻ പാസ്റ്റർ പി.കെ ജോൺസൺ, പി വൈ പി എ സെക്രട്ടറിയും സംസ്ഥാന പി വൈ പി എ മുൻ ട്രഷററുമായിരുന്ന ബ്രദർ. ഫിന്നി വർഗീസ് ഉൾപ്പെടെയുള്ള പി വൈ പി എ എക്സിക്യൂട്ടീവ്സ് മുൻ നിരയിൽ നിന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഓഗസ്റ്റ് 7 വെള്ളിയാഴ്ച രാവിലെ അടൂർ മണക്കാല ഐപിസി സഭാ ഹാളിൽ പ്രവർത്തനം ഔദ്യോഗികമായി പ്രാർത്ഥിച്ചു തുടക്കം കുറിച്ചു.

ഐപിസി കേരള സ്റ്റേറ്റ് പ്രസ്ബിറ്ററി & കൗൺസിൽ അംഗവും, പി വൈ പി എ പത്തനംതിട്ട മേഖല പ്രസിഡന്റുമായ പാസ്റ്റർ ബെൻസൺ തോമസ് പ്രവർത്തന വിശദീകരണം നടത്തി.

കുവൈറ്റ്‌ ഐപിസിയിലെ സുവിശേഷീകരണ പ്രവർത്തനങ്ങൾക്ക് എന്നും മുൻനിരയിൽ നിന്നിട്ടുള്ള ബ്രദർ. ജേക്കബ് തോമസ് (ഷാജി മങ്ങാട്ട്), ബ്രദർ മാത്യൂ പി. മാത്യു, ബ്രദർ. ജോസ് എബ്രഹാം എന്നിവർ ചേർന്ന് ആദ്യ ടിവി അടൂർ ഈസ്റ്റ്‌ സെന്ററിന് കൈമാറി.

കൊട്ടാരക്കര, പത്തനംതിട്ട മേഖലകളിലാണ് വെള്ളിയാഴ്ച വിതരണം നടന്നത്. വരും ദിവസങ്ങളിൽ കേരളത്തിലെ മറ്റുള്ള മേഖലകളിലും വിതരണം നടക്കും.

ഇതിനോടൊപ്പം ബ്രദർ. ജോർജ്ജ് മത്തായി സിപിഎയും, ബ്രദർ. ജെയിംസ് അറ്റ്ലാന്റായും ടിവി ചലഞ്ചിൽ സംസ്ഥാന പി വൈ പി എയോടൊപ്പം കൈകോർത്തിട്ടുണ്ട്.

ഐപിസി സംസ്ഥാന കൗൺസിൽ അംഗം ബ്രദർ. ഫിന്നി പി. മാത്യു, പി വൈ പി എ സംസ്ഥാന ജോയിന്റ് കോർഡിനേറ്റർ ബ്രദർ ബിബിൻ കല്ലുങ്കൽ, കൊട്ടാരക്കര മേഖലാ പി വൈ പി എ വൈസ് പ്രസിഡന്റ്‌ ബ്രദർ ബ്ലെസ്സൺ ബാബു, കോട്ടയം മേഖല പി വൈ പി എ പ്രസിഡന്റ് പാസ്റ്റർ ഷാൻസ് ബേബി, ചങ്ങനാശ്ശേരി സെന്റർ പി വൈ പി എ പ്രസിഡന്റ് പാസ്റ്റർ ജെറി പൂവക്കാല, ക്രൈസ്തവ എഴുത്തുപുര സെക്രട്ടറി ഡാർവിൻ വിത്സൻ, അടൂർ ഈസ്റ്റ്‌ സെന്റർ പി വൈ പി എ പ്രസിഡന്റ് പാസ്റ്റർ അലക്സ്‌ വർഗീസ് എന്നിവർ ആശംസകൾ അറിയിച്ചു.

സംസ്ഥാന പിവൈപിഎ സെക്രട്ടറി സുവി. ഷിബിൻ ജി ശാമുവേൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന പി വൈ പി എ പബ്ലിസിറ്റി കൺവീനർ പാസ്റ്റർ തോമസ് ജോർജ്ജ് കട്ടപ്പന നന്ദി അറിയിച്ചു. ഐപിസി മണക്കാല സഭാശ്രുശ്രുഷകൻ പാസ്റ്റർ ജോൺ ശാമുവേൽ പ്രാർത്ഥിച്ചു യോഗം അവസാനിച്ചു.

സംസ്ഥാനതല ഉത്ഘാടനം ജൂൺ മാസത്തിൽ എറണാകുളം മേഖലയിൽ നടത്തപ്പെട്ടു തുടർന്ന് ആലപ്പുഴ മേഖലയിലെ ആദ്യഘട്ട വിതരണവും നടത്തപ്പെട്ടു.

◻️◻️◻️പി വൈ പി എ
കേരളാ സ്റ്റേറ്റ്

Continue Reading

Local News

ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണം പെന്തെക്കോസ്തു നേതാക്കൾ

Published

on

By

ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണം പെന്തെക്കോസ്തു നേതാക്കൾ
കുമ്പനാട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ടിരിക്കുന്ന ആരാധനാലയങ്ങൾ തുറന്ന് ആരാധന നടത്താനുള്ള അനുവാദം നൽകണമെന്ന് പെന്തെക്കോസ്തു നേതൃസമ്മേളനം ആവശ്യപ്പെട്ടു. ലോക്ഡൗണിൽ നിരവധി ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ സർക്കാരുകളുടേയും ആരോഗ്യവകുപ്പിന്റെയും നിബന്ധനകൾക്ക് വിധേയമായി നിയന്ത്രിതമായ ജനപങ്കാളിത്തത്തോടെയെങ്കിലും ആരാധന നടത്താനുള്ള അനുമതി നൽകണമെന്നാണ് വിശ്വാസസമൂഹം ആഗ്രഹിക്കുന്നത്. കൂട്ടായ്മകളുടെ അഭാവം വിശ്വാസികളിൽ മാനസിക സംഘർഷം വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. അതിനാൽ ഇളവുകളുടെ ഭാഗമായി കൂട്ടായ്മകൾക്ക് അടിയന്തിരമായി അവസരം നൽകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയുടെ ആസ്ഥാനമായ കുമ്പനാട് ഹെബ്രോൻപുരത്ത് നടന്ന സമ്മേളനത്തിൽ ഐ.പി.സി. അന്തർദേശീയ ജനറൽ സെക്രട്ടറി റവ. സാം ജോർജ് അധ്യക്ഷതവഹിച്ചു. വിവിധ പെന്തെക്കോസ്തു സഭകളെ പ്രതിനിധീകരിച്ച് റവ. സി.സി. തോമസ് (ചർച്ച് ഓഫ് ഗോഡ് സംസ്ഥാന ഓവർസിയർ), പാസ്റ്റർ ടി.വി. പൗലോസ് (അസംബ്ലീസ് ഓഫ് ഗോഡ് സെക്രട്ടറി) പാസ്റ്റർ ജോൺസൺ കെ. ശാമുവൽ (ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ സെക്രട്ടറി), റവ. തോമസ് ഫിലിപ്പ് (ന്യൂ ഇൻഡ്യാ ബൈബിൾ ചർച്ച് ജനറൽ പ്രസിഡന്റ്), റവ. കെ.സി. സണ്ണിക്കുട്ടി (ദൈവസഭ, കേരള റീജിയൻഓവർസിയർ), പാസ്റ്റർ ജോയി ചാണ്ടി (ചർച്ച് ഓഫ് ഗോഡ്, കല്ലുമല), റവ. ബിജു ഫിലിപ്പ് (ഡബ്ല്യു.എം.ഇ.), ഐ.പി.സി. കേന്ദ്ര സംസ്ഥാന നേതാക്കളായ പാസ്റ്റർ എം.പി. ജോർജ് കുട്ടി, പാസ്റ്റർ സി.സി. ഏബ്രഹാം, പാസ്റ്റർ ഷിബു നെടുവേലിൽ, സണ്ണി മുളമൂട്ടിൽ, പി.എം. ഫിലിപ്പ് എന്നിവർ പങ്കെടുത്തു.
പെന്തെക്കോസ്തു ദൈവസഭകളുടെ ഐക്യവും ദൈവശാസ്ത്രവും, ഉപദേശപരവുമായ വിഷയങ്ങൾ സംബന്ധിച്ച് പൊതുവായ നിലപാടുകൾ രൂപീകരിക്കുന്നതിനും പൊതു കൂട്ടായ്മ ആവശ്യമാണെന്ന് സമ്മേളനം വിലയിരുത്തി. ജനറൽ കോർഡിനേറ്ററായി പാസ്റ്റർ എം.പി. ജോർജുകുട്ടിയെ തെരഞ്ഞെടുത്തു. അടുത്ത യോഗം 29 ന് നടക്കുമെന്ന് നേതാക്കൾ അറിയിച്ചു. പാസ്റ്റർ സാം ജോർജാണ് സമ്മേളനം വിളിച്ചുകൂട്ടാൻ മുൻകൈ എടുത്തത്.

Continue Reading

Local News

*സുവിശേഷ നാദം ബൈബിൾ ക്വിസ്: സമ്മാനദാനം നാളെ

Published

on

By

 

തിരുവല്ല: ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റിന്റെ മുഖപത്രമായ സുവിശേഷ നാദം മാസികയുടെ ബൈബിൾ ക്വിസിൽ പങ്കെടുത്ത് ആദ്യ മൂന്ന് സ്ഥാനത്തെത്തിയവർക്കുള്ള സമ്മാനങ്ങൾ തിരുവല്ലയിൽ നടക്കുന്ന ജനറൽ കൺവൻഷന്റെ നാളെ (24.01.2020) ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് തുടങ്ങുന്ന സെഷനിൽ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി സി തോമസ് വിതരണം ചെയ്യും.

👉 സുവിശേഷനാദം പ്രസ് റിലിസ്

Continue Reading

Trending

Copyright © 2021 Faithtrack , Developed by CloudStorey