മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡൃ കേരളാ സ്റ്റേറ്റ് ചാരിറ്റി ഡിപ്പാർട്ട്മെന്റിന്റേയും ഇടപ്പോൺ ജോസ്കോ ആശുപത്രിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 24 ചൊവ്വാഴ്ച രാവിലെ 10.30 മുതൽ മുളക്കുഴ സീയോൻ കുന്നിൽ സമൂഹ വിവാഹം നടത്തുന്നു. 8 വധൂവരന്മാർ ആണ് വിവാഹിതരാകുന്നത്. സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി. സി. തോമസിന്റെ നേതൃത്വത്തിൽ നടക്കുന്ന ശുശ്രൂഷയിൽ സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ സഹകാരികളാകും. ചാരിറ്റി ബോർഡ് നേതൃത്വം വഹിക്കും. രാഷ്ട്രീയ, സാമൂഹിക നേതാക്കൾ ആശംസകൾ അറിയിക്കും. ദമ്പതികൾക്ക് ജോസ്കോ ഗ്രൂപ്പ് രണ്ട് ലക്ഷം രൂപാ വീതം സഹായം നൽകും. വിവാഹ വസ്ത്രത്തിന് പതിനായിരം രൂപാ വീതം നൽകി.
മുളക്കുഴയിൽ 24 ന് സമൂഹവിവാഹം
