ന്യൂയോര്‍ക്ക്: 38 മത് നോര്ത്തമേരിക്കന് പെന്തക്കോസ്ത് കോണ്‍ഫ്രന്‍സിന്റെ നാഷണല്‍ ലേഡീസ് കോര്‍ഡിനേറ്ററായി സിസ്റ്റര്‍ സോഫി വര്‍ഗീസിനെ തിരഞ്ഞെടുത്തു. അസംബ്ലീസ് ഓഫ് ഗോഡ് സീനിയര്‍ ശുശ്രൂഷകന് പാസ്റ്റര്‍ കെ.ജെ.ജോസഫിന്റെ മകളായ സോഫി വര്‍ഗീസ് നിലവില്‍ ഐ പി സി ഈസ്റ്റേണ്‍ റീജിയണ്‍ സോദരിസമാജം പ്രസിഡന്റായി സേവനം അനുഷ്ഠിക്കുന്നു.ഐ പി സി ഫാമിലി കോണ്‍ഫ്രന്‍സിന്റെ നാഷണല്‍ കോര്‍ഡിനേറ്ററായും ലോക്കല്‍ കോര്‍ഡിനേറ്ററായും കഴിവ് തെളിയിച്ചിട്ടുള്ള സിസ്റ്റര്‍ സോഫി മികച്ച സംഘാടകയാണ്. സഹോദരിമാരുടെ ഇടയിലെ പ്രവര്‍ത്തനങ്ങളില്‍ ദീര്‍ഘ വര്‍ഷങ്ങളായി വ്യാപൃതയായിരിക്കുന്നു. തോമസ് വര്‍ഗീസിന്റെ സഹധര്‍മ്മിണിയായ സോഫി ന്യൂയോര്‍ക്ക് ഐ പി എ സഭാംഗമാണ്.
സിസ്റ്റര്‍ സോഫി വര്‍ഗീസ് പിസിനാക്ക് നാഷണല്‍ ലേഡീസ് കോര്‍ഡിനേറ്റര്‍
