സംസ്ഥാന പി.വൈ.പി.എ മെഗാബൈബിൾ ക്വിസ് പ്രോഗ്രാമിന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

കുമ്പനാട് : സംസ്ഥാന പി വൈ പി എയുടെ ആഭിമുഖ്യത്തിൽ കേരളമെമ്പാടുമുള്ള യുവജനങ്ങൾക്ക് പങ്കെടുക്കുവാൻ അവസരം നൽകി കൊണ്ട് മെഗാ ബൈബിൾ ക്വിസ് നടത്തുവാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. രണ്ട്  ഘട്ടങ്ങളായി നടത്തപ്പെടുന്ന ബൈബിൾ ക്വിസിന്റെ പുസ്തകങ്ങൾ സംസ്ഥാന പി വൈ പി എ സർക്കുലർ വഴി അറിയിച്ചിട്ടുണ്ട്.  മൊത്തം ഒരു ലക്ഷം രൂപയാണ് സമ്മാന തുക.
സമ്മാനഘടന🎁
==============
✅ഒന്നാം സമ്മാനം ₹50,000/-
✅രണ്ടാം സമ്മാനം ₹25,000/-
✅മൂന്നാം സമ്മാനം ₹15,000/-
✅നാലാം സമ്മാനം ₹6,000/-
✅അഞ്ചാം സമ്മാനം ₹4,000/-
⭕പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ അതാത് സെന്റർ പി വൈ പി എ ഭാരവാഹികളുമായി ബന്ധപ്പെടുക.
⭕രജിസ്ട്രേഷൻ ഫീസ് ഒരാൾക്ക് ₹100/-(ഇതിൽ ₹50/- സെന്റർ പി വൈ പി എയ്ക്കും ബാക്കി ₹50/- സംസ്ഥാന പി വൈ പി എയ്ക്കും നൽകണം )
⭕പി വൈ പി എ പ്രായപരിധിയിൽപ്പെടുന്ന 2019-2020 വർഷത്തെ അംഗത്വം എടുത്ത അംഗങ്ങൾക്ക് പങ്കെടുക്കാം.
⭕ഡിസ്ട്രിക്റ്റ് തലത്തിൽ നടത്തപ്പെടുന്ന ആദ്യ റൗണ്ട്  സെപ്റ്റംബർ 29 ഞായറാഴ്ച 03:00 pm മുതൽ 05:00 pm വരെ നടത്തി ആദ്യ മൂന്ന് സ്ഥാനങ്ങൾ സെന്ററിൽ നിന്നും ലഭിക്കുന്നവരുടെ പേര് വിവരങ്ങൾ സംസ്ഥാന തലത്തിൽ അറിയിക്കേണ്ടതാണ്.
⭕അതാത് ഡിസ്ട്രിക്റ്റിൽ ഏതെങ്കിലും ഒരു സ്ഥലത്ത്  വെച്ച് ആദ്യ റൗണ്ട് മത്സരം നടത്തപ്പെടുന്നതാണ്.
⭕പാസ്റ്റർമാരും ബൈബിൾ കോളേജ് പഠനം കഴിഞ്ഞവർ, പഠനം നടത്തുന്നവർക്ക് (സഹോദരന്മാർ & സഹോദരിമാർ ) മത്സരത്തിൽ പങ്കെടുക്കുവാൻ അനുവാദമില്ല
⭕വ്യത്യസ്ത നിലവാരത്തിൽ പല റൗണ്ടുകളിലായി നടത്തപ്പെടുന്ന ഗ്രാൻഡ് ഫിനാലെ 2019 ഒക്ടോബർ 12 ശനിയാഴ്ച രാവിലെ 09:00 മുതൽ വൈകിട്ട് 06:00 വരെ കുമ്പനാട് വെച്ച് നടത്തപ്പെടും.
⭕സ്വദേശത്തും, വിദേശത്തും ബൈബിൾ ക്വിസ് മത്സരം നടത്തി അനുഭവ സമ്പത്തുള്ള ജഡ്ജിങ് പാനൽ പ്രോഗ്രാമിന് നേതൃത്വം നൽകും.
For more details about registration & competition, Dial Pastor Manoj Ranny @  95626 19606
© PYPA കേരളാ സ്റ്റേറ്റ്

Related posts

Leave a Comment