ഒക്കലഹോമ: വടക്കേ അമേരിക്കയിലും, കാനഡയിലുമുള്ള എ.ജി. വിശ്വാസ സമൂഹത്തിന്റെ 21 മത് കുടുംബ സംഗമം ഒക്കലഹോമയില്‍ നടക്കും.2020 ജൂലൈ മാസം 16 മുതല്‍ 19 വരെയാണ് യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
നാഷണല്‍ ഭാരവാഹികളായി സി.ഒ.ജോണ്‍(നാഷണല്‍ കണ്‍വീനര്‍) പാസ്റ്റര്‍ ജസ്റ്റിന് സാബു(ജോ.കണ്‍വീനര്‍) ഡോ.അജിത്ത് ബെന്‍ ചെറിയാന്(സെക്രട്ടറി) പാസ്റ്റര്‍ ജിജി ജോണ്‍(ജോ.സെക്രട്ടറി) ജേക്കബ് ഡാനിയേല്‍ (ട്രഷറര്‍) ലിജി കുര്യന്(യൂത്ത് കോര്‍ഡിനേറ്റര്‍) സിസ്റ്റര്‍ ലിസി ജോണ്സണ്(ലേഡീസ് കോര്‍ഡിനേറ്റര്‍) എന്നിവരെ തിരഞ്ഞെടുത്തു. 2021 ജൂലൈ 21 മുതല്‍ 25 വരെ ഫിലദല്ഫിയയില് എജി യുടെ 25 മത് ജൂബിലി കോണ്‍ഫ്രന്‍സ് നടക്കും. പാസ്റ്റര്‍ സാജന് ജോര്‍ജ്ജ്(നാഷണല്‍ കണ്‍വീനര്‍) നേതൃത്വം നല്‍കും.