ഐ പി സി കർണാടകയിൽ നിന്ന് പാസ്റ്റർമാരായ സാം ജോർജ്, കെ.എസ്.ജോസഫ്, റ്റി.ഡി.തോമസ് ജനറൽ കൗൺസിലേക്ക്

ബെംഗളുരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ( ഐ പി സി ) കർണാടക സ്റ്റേറ്റിൽ നിന്നും ജനറൽ കൗൺസിലേക്ക് പാസ്റ്റർമാരായ സാം ജോർജ്, കെ.എസ് ജോസഫ്, ടി.ഡി. തോമസ് എന്നിവരെയും സഹോദരന്മാരായ പി.ഒ. ശാമുവേൽ, ജോയ് പാപ്പച്ചൻ, പി.വി.പോൾ , കെ.ജി.മാത്യു എന്നിവരെയും തെരഞ്ഞെടുപ്പില്ലാതെ പാസ്റ്റർ കെ.എസ്.ജോസഫിന്റെ അദ്ധ്യക്ഷതയിൽ ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന പാസ്റ്റർ സാം ജോർജ് കർണാടക ഐപിസിയുടെ മുൻ പ്രസിഡന്റും കർണാടക ഐ പി സി ചെയർമാൻ , കർണാടക ബൈബിൾ കോളേജ് പ്രിൻസിപ്പാൾ എന്നീ ചുമതലകൾ വഹിക്കുന്നു.

ജനറൽ കൗൺസിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ കെ.എസ്. ജോസഫ് കർണാടക സ്റ്റേറ്റ് ഐ പി സി പ്രസിഡന്റാണ്.

ജനറൽ കൗൺസിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ റ്റി.ഡി.തോമസ് കർണാടക ഐ പി സി മുൻ പ്രസിഡന്റാണ്.

കർണാടക ഐ പി സി ട്രഷറർ ബ്രദർ. പി.ഒ. ശാമുവേൽ, ജോയിന്റ് സെക്രട്ടറി ബ്രദർ. ജോയ് പാപ്പച്ചൻ , മുൻ ജോയിന്റ് സെക്രട്ടറി ബ്രദർ.പി.വി.പോൾ , മുൻ ജനറൽ കൗൺസിൽ അംഗം ബ്രദർ. കെ.ജി.മാത്യൂ എന്നീ സഹോദരന്മാരെയും ജനറൽ കൗൺസിലിലേയ്ക്ക് തെരഞ്ഞെടുത്തു.

കർണാടകയുടെ വിവിധ ജില്ലകളിൽ നിന്നുള്ള എഴുന്നൂറോളം ശുശ്രൂഷകരും വിശ്വാസികളും യോഗത്തിൽ പങ്കെടുത്തു. സെക്രട്ടറി ഡോ. പാസ്റ്റർ വർഗ്ഗീസ് ഫിലിപ്പ് വാർഷിക റിപ്പോർട്ടും വാർഷിക കണക്കുകൾ ട്രഷറർ പി.ഒ ശാമുവേലും അവതരിപ്പിച്ചു

Related posts

Leave a Comment