ക്രൈസ്തവ വിഭാഗത്തിലെ എല്ലാ പാസ്റ്റര്‍മാര്‍ക്കും പ്രതിമാസം 5,000 രൂപാ വീതം പാരിതോഷികം നല്‍കാനുള്ള തീരുമാനം കഴിഞ്ഞ ആഗസ്റ്റ് 27 ന് ആന്ധ്രായിലെ ജഗ്മോഹന് റെഢ്ഢി സര്‍ക്കാര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഇതിന്റെ നടത്തിപ്പിനായി സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ടര്‍മാരേയും, മജിസ്ട്രേട്ടുകളേയും ചുമതലപ്പെടുത്തി. വൈ എസ് ആര് കോണ്‍ഗ്രസ് പാര്‍ട്ടി കഴിഞ്ഞ ഇലക്ഷന് സമയത്ത് പ്രകടന പത്രികയില്‍ നല്കിയ വാഗ്ദാനമാണിതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ആന്ധ്രാസര്‍ക്കാരിന്റെ ഈ നടപടിക്കെടിരെ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാനത്തെ ബി ജെ പി രംഗത്തെത്തി.
പ്രതിമാസം പാസ്റ്റര്‍മാര്‍ക്ക് 5,000/- രൂപ : ആന്ധ്രാപ്രദേശ് സര്‍ക്കാര്‍.
