*മലബാറിന്റെ കണ്ണീരൊപ്പാൻ പിവൈസി- പിഡബ്ല്യുസി സംഘം

നിലമ്പൂർ: ദുരിത ബാധിത മേഖലയിലെ ജനത്തെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പിവൈസി- പിഡബ്ല്യുസി പ്രസ്ഥാനങ്ങളുടെ സഹായഹസ്തം മലബാറിലെത്തി. വിവിധ തരത്തിലുള്ള പാത്രങ്ങൾ, വസ്ത്രങ്ങൾ,മെത്തകൾ, ഷീറ്റുകൾ തുടങ്ങി നൂറുകണക്കിന് കുടുംബങ്ങൾക്കുള്ള ആശ്വാസ പദ്ധതികളുമായാണ് പെന്തക്കോസ്തു യുവജന പ്രവർത്തകർ ഇക്കുറി വടക്കൻ കേരളത്തിൽ എത്തിയിരിക്കുന്നത്. സംഘത്തിൽ പിവൈസി സംസ്ഥാന പ്രസിഡണ്ട് അജി കല്ലിങ്കൽ, എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ ജോജി ഐപ്പ് മാത്യുസ് ,വിവിധ ഡിപ്പാർട്ടുമെന്റുകളുടെ ഏകോപന സമിതി ചെയർമാൻ പാസ്റ്റർ ലിജോ കെ. ജോസഫ്, പാസ്റ്റർ സാജൻ സാമുവൽ,,ഫിന്നി മല്ലപ്പള്ളി, തോമസ് ജോർജ്, ബ്ലെസ്സൻ , റ്റിബിൻ, സിജോ, പിഡബ്ല്യുസി ജനറൽ സെക്രട്ടറി ജിൻസി സാം, വൈസ് പ്രസിഡന്റ് മോളിക്കുട്ടി കോശി, ജോയിന്റ് സെക്രട്ടറി ഷോളി വർഗീസ്, ട്രഷറർ ജോയ്സ് സാജൻ, പ്രെയർ കോ-ഓർഡിനേറ്റർ നിർമ്മല രാജൻ തുടങ്ങിയവരുമുണ്ട്.

പിവൈസിയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മലബാർ മേഖലയിൽ ഇപ്പോൾ നേതൃത്വം നൽകുന്നത് പിവൈസി നോർത്ത് സോൺ പ്രസിഡണ്ട് ജയിംസ് വർക്കിയും സെക്രട്ടറി ജഡ്‌സൺ ജേക്കബുമാണ്. മുമ്പ് പിവൈസി മലബാർ മേഖലയുടെ നേതൃത്വത്തിൽ സംസ്ഥാന സമിതി അംഗം പാ. സിജു സ്കറിയായും മേഖലാ സെക്രട്ടറി പാ. പ്രിൻസ് ജോസഫിന്റയും നേതൃത്വത്തിലുള്ള സംഘം ക്യാമ്പുകളും മറ്റു ദുരിതമേഖലകളും സഞ്ചരിച്ച് ആവശ്യമായ ക്രമികരണങ്ങൾ ചെയ്തു കൊടുത്തിരുന്നു. സംഘത്തിൽ മലബാർ മേഖലയിലും മറ്റും നിരവധി പിവൈസി പ്രവർത്തകരും ഉണ്ട്

പിവൈസിയുടെ പുതിയ ഭരണസമിതി നിലവിൽ വന്നതിന് ശേഷമുള്ള ആദ്യത്തെ ജീവകാരുണ്യ പ്രവർത്തനമാണിത്.

Related posts

Leave a Comment