പ്രകൃതിക്ഷോഭ ദുരിതാശ്വാസവുമായി പി.വൈ.സി കളക്ഷൻ സെന്ററിൽ വൻ പ്രതികരണം

തിരുവല്ല: തകർന്നടിഞ്ഞ നാടിനെ പുനരുദ്ധരിക്കാനുള്ള യത്നത്തിൽ നന്മയുടെ ഉറവ വറ്റിയിട്ടില്ല എന്ന് ഉറപ്പിക്കുന്നതാണ് തിരുവല്ല മഞ്ഞാടിയിൽ തുടങ്ങിയ പ്രകൃതിക്ഷോഭ ദുരിതാശ്വാസ കളക്ഷൻ സെന്റർ.പ്രകൃതിക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പെന്തക്കോസ്തൽ യൂത്ത് കൗൺസിൽ (പി.വൈ.സി) തുടങ്ങിയ കളക്ഷൻ സെന്ററിലേക്ക് ആദ്യ ദിനം തന്നെ പുതുവസ്ത്രങ്ങളുടെ പ്രവാഹം.പൊതു അവധി ദിവസമായ വ്യാഴാഴ്ച്ചയും (ഓഗസ്റ്റ് 15) സെന്റർ പ്രവർത്തിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ഫോണിലൂടെ അറിയിച്ചാൽ അവശ്യസാധനങ്ങളും (ഭക്ഷ്യം, ക്ലീനിങ്ങ് ഉൾപ്പടെ) നേരിട്ട് വന്ന് ശേഖരിക്കുന്നതാണ്.ഇന്നലെ മഞ്ഞാടിയിൽ ആദ്യ ദിന പ്രവർത്തനങ്ങൾക്ക് പ്രസിഡന്റ് പാസ്റ്റർ ലിജോ കെ.ജോസഫ്, സെക്രട്ടറി ബ്ലസിൻ ജോൺ മലയിൽ, റിലീഫ് കോ-ഓർഡിനേറ്റർ ജോജി ഐപ്പ് മാത്യൂസ്, പി.ഡബ്ല്യു.സി സെക്രട്ടറി ജിൻസി സാം എന്നിവർ നേതൃത്വം നൽകി.വയനാട്, നിലമ്പൂർ, കണ്ണൂർ, പാലക്കാട് ഭാഗങ്ങളിലെ ദുരന്തബാധിതരെ സഹായിക്കാൻ തിരുവല്ല മഞ്ഞാടിയിലുള്ള P.Y.C കേന്ദ്ര ഓഫീസിൽ നല്ല വസ്ത്രങ്ങളും മറ്റ് സഹായങ്ങളും ശേഖരിക്കാൻ കളക്ഷൻ സെന്റർ വ്യാഴാഴ്ച്ചയും (ഓഗസ്റ്റ് 15) രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കും.ഇവ ഒരുമിച്ച് ശേഖരിച്ച് ദുരിതമനുഭവിക്കുന്ന സ്ഥലങ്ങളിൽ സെപ്റ്റംബർ രണ്ടിന് (തിങ്കൾ) പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു..
ഫോൺ: 94463 92303 (റിലീഫ് കോ-ഓർഡിനേറ്റർ), 99617 54528, 80755 80129, 94473 98604.
വാർത്ത: ജോജി ഐപ്പ് മാത്യൂസ്

Related posts

Leave a Comment