പ്രയർ ബോർഡിൻറെ പ്രവർത്തനം ഉദ്ഘാടനം മാറ്റിവെച്ചു;ചൊവ്വാഴ്ച ഉപവാസ പ്രാർത്ഥന

കുമ്പനാട്: പതിമൂന്നാം തീയതി നടത്തുവാൻ തീരുമാനിച്ചിരുന്ന പ്രയർ ബോർഡിൻറെ പ്രവർത്തന ഉദ്ഘാടനം കേരള ജനത പ്രകൃതി ദുരന്തം നേരിടുന്ന പ്രത്യേക സാഹചര്യം വിലയിരുത്തി മാറ്റിവെച്ചു. അന്നേദിവസം കുമ്പനാട് ഐപിസി ഹെബ്രോൻ ചാപ്പലിൽ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ ഒത്തുകൂടുന്നു. കഴിഞ്ഞവർഷം കേരളത്തിൽ നടമാടിയ പ്രളയക്കെടുതിയുടെ ദുരനുഭവത്തിൽനിന്ന് മുക്തി നേടുന്നതിനും മുമ്പേ ഇപ്പോൾ കേരളത്തിൽ തോരാതെ പെയ്യുന്ന മഴക്കെടുതി മൂലം  ജനം വലിയ ആശങ്കയിലാണ്. ഈ പ്രത്യേക സാഹചര്യത്തിൽ വിവിധ നിലകളിൽ നിന്നായി പ്രാർത്ഥന അഭ്യർത്ഥന ഉയർന്നുവരികയാണ് ഈ സാഹചര്യം വിലയിരുത്തി ഉദ്ഘാടനം മാറ്റി വയ്ക്കുകയും പതിമൂന്നാം തീയതി ചൊവ്വാഴ്ച തന്നെ ഉപവാസ പ്രാർത്ഥന നടത്താൻ തീരുമാനിക്കുകയായിരുന്നു. പതിമൂന്നാം തീയതി ചൊവ്വാഴ്ച 10 മുതൽ മുതൽ നടക്കുന്ന ഉപവാസ പ്രാർത്ഥനയിൽ കടന്നുവന്ന കേരള ജനതയ്ക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിക്കുന്നു എന്ന് പ്രയർ ബോർഡിൻറെ ചെയര്‍മാന്‍ പാസ്റ്റ്ര്‍ ജോണ്‍ റിച്ചാര്‍ഡ് അറിയിച്ചു.    പ്രത്യേക പ്രാർത്ഥന വിഷയം ഉള്ളവർ സെക്രട്ടറി  ബ്രദര്‍.പീറ്റര്‍ മാത്യു കല്ലൂറിനെ ഈ വാട്സ്ആപ്പ് നമ്പറിൽ അറിയിക്കുക. 9847038083

Related posts

Leave a Comment