ഐ.പി.സി പ്രയര്‍ ബോര്‍ഡ് ഉദ്ഘാടനം ആഗസ്റ്റ്‌ 13 ന്

ഐ.പി.സി കേരള സ്റ്റേറ്റ് പ്രയര്‍ ബോര്‍ഡിന്‍റെ പ്രവര്‍ത്തന ഉദ്ഘാടനം ആഗസ്റ്റ്‌ 13 ന് ഐ.പി.സി ജനറല്‍സെക്രട്ടറി പാസ്റ്റര്‍ കെ.സി.ജോണ്‍ നിര്‍വ്വഹിക്കും. സംസ്ഥാന വ്യാപകമായി സഭയുടെ ആത്മീയ ഉന്നമനം ലക്ഷ്യമാക്കി വിപുലമായ പ്രവര്‍ത്തന പദ്ധതികള്‍ക്കാണ് രൂപം കൊടുത്തിരിക്കുന്നത്‌. പാസ്റ്റര്‍ ജോണ്‍ റിച്ചാര്‍ഡ്‌ ചെയര്‍മാനായും പാസ്റ്റര്‍ ബാബു തലവടി വൈസ് ചെയര്‍മാനായും ബ്രദര്‍ പീറ്റര്‍ മാത്യു കല്ലൂര്‍ സെക്രട്ടറിയായും പാസ്റ്റര്‍ സജി കാനം ജോ.സെക്രട്ടറിയായും ബ്രദര്‍. പി.വി.കുട്ടപ്പന്‍ ട്രെഷറാറായും ചുമതല വഹിക്കുന്ന ഒരു ഭരണ സമിതി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഭാരവാഹികളെ ഐ.പി.സി ജനറല്‍ പ്രസിഡന്റ്‌ അനുഗ്രഹിച്ചു പ്രാര്‍ത്ഥിക്കും. ഉദ്ഘാടന സമ്മേളനത്തില്‍ പാസ്റ്റര്‍ സി.സി എബ്രഹാം അദ്ധ്യക്ഷത വഹിക്കും. പ്രസ്തുതയോഗം പവര്‍വിഷന്‍ ടി.വി ലൈവ് ടെലികാസ്റ്റ് നിര്‍വ്വഹിക്കും.

Related posts

Leave a Comment