ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ ഔദ്യോഗിക നാവായ സിയോന്‍ കാഹളത്തിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം 2019-2022 കാലഘട്ടത്തിലെ സിയോന്‍ കാഹളം മാസികയുടെ ആദ്യ പതിപ്പിന്റെ പ്രകാശനവും ജൂലൈ 30 ന് ഹെബ്രോന്‍പുരത്ത് നടന്നു.
ചെയര്മാന് പാസ്റ്റര്‍ തോമസ് മാത്യൂ ചാരുവേലി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഐ പി സി കേരളാ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റര്‍ സി സി എബ്രഹാം നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
പാസ്റ്റര്‍ രാജു പൂവക്കാല ഓഫീസ് പ്രാര്‍ത്ഥിച്ചു സമര്‍പ്പിച്ചു. ആദ്യ കോപ്പി ഐ പി സി ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ കെ സി ജോണ്‍ ജനറല്‍ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ വില്‍സണ്‍ ജോസഫിന് നല്കി പ്രകാശനം നടത്തി. ഐ പി സി മിസോറാം സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റര്‍ ജോണ്‍ എസ് മരത്തിനാല്‍ ഡിജിറ്റല്‍ പതിപ്പിന്റെ പ്രകാശനം നിര്‍വഹിച്ചു.
2019-2022 മാസികയുടെ ആദ്യ വരിസംഖ്യ പാസ്റ്റര്‍ കെ സി ജോണ്‍ നല്‍കുകയും പാസ്റ്റര്‍ വില്‍സണ്‍ ജോസഫ് അഞ്ചു വര്‍ഷത്തെ വരിസംഖ്യയും, പാസ്റ്റര്‍ ജോണ്‍ എസ് മരത്തിനാല്‍ ആയുഷ്കാല വരിസംഖ്യയും നല്കി.
സിയോണ്‍ കാഹളം ബോര്‍ഡിന്റെ സെക്രട്ടറി ബിനോയ് ഇടക്കല്ലൂര്‍ സ്വാഗത പ്രസംഗം നടത്തി. ചീഫ് എഡിറ്റര്‍ അജി കല്ലുങ്കല്‍ പ്രവര്‍ത്തന വിശദീകരണം നല്കി. ട്രഷറര്‍ ജസ്റ്റിന് രാജ് നന്ദി പ്രകാശിപ്പിച്ചു.
ഐ പി സി കേരളാ സ്റ്റേറ്റ് ജെ. സെക്രട്ടറി പാസ്റ്റര്‍ ദാനിയേല്‍ കൊന്നനില്‍ക്കുന്നതില്‍, പാസ്റ്റര്‍ പി എ മാത്യൂ, ഐ പി സി സംസ്ഥാന ട്രഷറര്‍ പി എം ഫിലിപ്പ്, ജോ. സെക്രട്ടറി കുഞ്ഞച്ചന് വാളകം, സണ്ണി മുളമൂട്ടില്‍, കുര്യന് ജോസഫ്, കെ റ്റി ജോഷ്വാ, ബോബി തോമസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
കൗണ്‍സില്‍ അംഗങ്ങളായ പാസ്റ്റര്‍ ജോണ്‍ റിച്ചാര്‍ഡ്, പാസ്റ്റര്‍ രാജു ആനിക്കാട്, പാസ്റ്റര്‍ എം ഐ കുര്യന്, പാസ്റ്റര്‍ ബാബു തലവടി, പാസ്റ്റര്‍ ജോസ് കെ എബ്രഹാം, പാസ്റ്റര്‍ ചാക്കോ ദേവസ്യാ, പാസ്റ്റര്‍ സാം പനച്ചയില്‍, പി വൈ പി എ സംസ്ഥാന വൈസ് പ്രസിഡന്റ് പാസ്റ്റര്‍ സാബു ആര്യപ്പള്ളില്‍, പാസ്റ്റര്‍ സജി കാനം, തിരുവല്ല സെന്റര്‍ ട്രഷറര്‍ ബ്രദര്‍ റോയി ആന്റണി,പി വൈ പി എ പബ്ലിസിറ്റി കണ്‍വീനര്‍ പാസ്റ്റര്‍ തോമസ് ജോര്‍ജ്ജ് കട്ടപ്പന, പാസ്റ്റര്‍ വിക്ടര്‍ മലയില്‍, കേരളത്തിലെ വിവിധ സെന്ററുകളില്‍ നിന്നും എത്തിച്ചേര്‍ന്ന ദൈവദാസന്മാരും, സഹോദരന്മാരും, ഹെബ്രോന്‍ പി ജി അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും പങ്കെടുത്തു.