അവരെ അവരുടെ വഴിക്ക് വിടുക!!!.. Pr ബി മോനച്ചൻ കായംകുളം

ലോകമെങ്ങും ജനകോടികൾക്ക്‌ ,ആശയും, ആവേശവും ,പ്രത്യാശയും സന്തോഷവും, സ്വസ്ഥതയും നൽകുന്ന മാർഗമാണ് . “പെന്തകോസ്ത് മാർഗ്ഗം ” മനുഷ്യവർഗ്ഗത്തിനു വേണ്ടിയുള്ള ദൈവത്തിൻറെ ആദ്യന്തിക വെളിപാടാണ് ഈ മാർഗ്ഗം എന്ന് പറയാം.
കാരണം സകല ജാതി ,മത, വർഗ്ഗ ,വർണ്ണങ്ങളിൽ നിന്നുമുള്ള ഉള്ള ജനലക്ഷങ്ങൾ തങ്ങളുടെ സത്യാന്വേഷണങ്ങളുടെ അവസാനമായി എത്തിനിൽക്കുന്നത് ഈ മാർഗത്തിൽ ആണ് എന്ന് നാം മറക്കരുത്. അവരെല്ലാവരും മണ്ടന്മാരും ദൈവ കൃപയിൽ നിന്ന് വീണു പോയ ചില നവീന ഉപദേശക്കർ മാത്രം മിടുക്കന്മാരും എന്ന് ആരും കരുതരുത്.

ആഗോളവ്യാപകമായി കത്തോലിക്ക സഭയും പിന്നിലാക്കി കൊണ്ട് പെന്തകോസ്ത് സഭകൾ
ലോകവ്യാപകമായി വളരുന്നു.
പെന്തക്കോസ്ത് ഉപദേശങ്ങൾ കാലഹരണപ്പെട്ട എന്നും ഇത് അധികം താമസിയാതെ ഇല്ലാതെയാകും എന്നും ചില ലെഗിയോൺ ബാധിതർ പറയുന്നത് . അത് പിശാചിൻറെ ആഗ്രഹമായതിനാൽ ആണ്.
ഈ മാർഗവും ജീവിതരീതിയും കർത്താവിന്റെ വരവോളം ഇവിടെ നിലനിൽക്കും.
ജീവിതമാതൃക ഇല്ലായ്മയും ഉപദേശ ഐക്യതയില്ലായ്മയും എല്ലായിടത്തും എന്നപോലെ ഇതിനകത്ത് വന്നിട്ടുണ്ടെന്ന്തും ശരിയാണ് .അതിനു പരിഹാരം തേടേണ്ടത് അത്യാവശ്യമാണ്.

എന്നാൽ ഈ ഉപദേശ സത്യങ്ങൾ അറിഞ്ഞിട്ടും പിന്മാറി പോയവരെ കഴിവതും ഒഴിവാക്കുക അവരുമായി ചർച്ചകൾ ചെയ്തും, സന്ധിസംഭാഷണം നടത്തിയൂം അവരെ എന്തോ വലിയ സംഭവം ആക്കി മാറ്റാൻ ആരും ശ്രമിക്കേണ്ട.
കാരണം ആദ്യ നൂറ്റാണ്ടുമുതൽ ഇത്തരം ആളുകൾ സഭയിലുണ്ടായിരുന്നു . അവരെ അവരുടെ വഴിക്ക് വിട്ട് സത്യം അറിയുവാൻ ആഗ്രഹിക്കുന്നവരും. ഇതുവരെ ഈ സത്യത്തെ അറിയാതെ ഇതിനെ വിമർശിക്കുന്നവരും ആയ ആളുകളുമായി സ്നേഹ സംവാദമോ,ചർച്ചയോ പങ്കുവയ്ക്കൽ ഒക്കെ നടത്തുക. അതിൽ നമുക്ക് എന്തെങ്കിലും പ്രതീക്ഷയെങ്കിലും ഉണ്ട്.

പിന്നെ ആരെങ്കിലും ഇവരുടെ കൂടെ പോകുന്നു എങ്കിൽ അവരും പോയ്കൊള്ളട്ടെ കാരണം സത്യവചനം അറിഞ്ഞവർ ആരും പോകില്ല ദൈവവചനം പിൻപറ്റുന്നവർ മറ്റാരെങ്കിലും പറഞ്ഞത് കൊണ്ടല്ല ശമരിയ സ്ത്രീയോട് ശമരിയക്കർ പറഞ്ഞതുപോലെ “ഇനി നിന്റെ വാക്കു കൊണ്ടല്ല ഞങ്ങൾ വിശ്വസിക്കുന്നത് ഞങ്ങൾ തന്നെ കേൾക്കുകയും അവൻ സാക്ഷാൽ ലോകരക്ഷിതാവ് എന്ന് അറിയുകയും ചെയ്തത് കൊണ്ട് അത്രേ. (John 4:43)
മുൻ പറഞ്ഞവർ “സത്യം വിട്ട് വഴിതെറ്റിയവരും നേരിൻറെ മാർഗ്ഗം വിട്ടുപോയവരും ആണ് ” വേദപുസ്തക ഭാഷയിൽ അവർ അധികം മുഴുകുകയില്ല.

നരകം ഇല്ലെന്നും ന്യായവിധി ഇല്ല എന്നും സ്നേഹവാനായ ദൈവം മനുഷ്യനെ നിത്യനാശത്തിൽ വിടുകയില്ല എന്നുമൊക്കെയുള്ള ഉപദേശം ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഇതൊക്കെ പണ്ടേ ചിലർ പഠിപ്പിക്കുന്നുതണ്
എന്നാൽ നരകം ഉണ്ടെന്നും ന്യായവിധി ഉണ്ടെന്നും വ്യക്തമായും ശക്തമായും പറഞ്ഞത് ഭോഷ്‌ക്ക്‌ പറയാത്തവനും അതിനു ആവശ്യമില്ലാത്തവനുമായ യേശു കർത്താവാണ് ആണ് 1.നിത്യ ദണ്ഡനം (everlasting punishment )Mathew 25:46 2.നിത്യ ശിക്ഷ (everlasting damination) Mark 3:29
3അഗ്നി നരകം (Hell firey ) Mathew 5:22
4. നിത്യ അഗ്നി (everlasting fire ) Mathew 25:41
5. തീയും ഗന്ധകവും കത്തുന്ന തീ പൊയ്ക( lake of fire and barsmith) Mathew 21:8
6.ഏറ്റവും പുറത്തുള്ള ഇരുട്ട് (outerdarkness)Mathe8:12
7. തീ പൊയ്ക( lake of fire) Rev.20:14
ഇത് നിഷേധിക്കുന്നവർ ഏതു ഗോസ്പൽക്കർ (gospel) ആയാലും യേശു കർത്താവിനെ ആണ് അവർ നിഷേധിക്കുന്നത് നിത്യനരകം ഇവർക്കുള്ള ഓഹരി കൂടെയാണ്. ഇവിടെയെല്ലാം everlasting, for ever എന്നത് ശ്രദ്ധിക്കുക . എന്നേക്കുമുള്ള , നിത്യമായ ശിക്ഷയാണ് യേശുവിനെ കൈക്കൊള്ളാതെ അവന്റെ രക്ഷണിയ പ്രവർത്തിയെ നിരസിക്കുന്നവർക്കായി ദൈവം ഒരുക്കിയിട്ടുള്ളത് .
മാനവ ജാതിക്കു വേണ്ടിയുള്ള ദൈവത്തിൻറെ രക്ഷാപദ്ധതി വലുതായത് കൊണ്ടാണ് ശിക്ഷാ പദ്ധതിയും വലുതായത്(.Heb
2:3,4) കർത്താവു താൻ പറഞ്ഞുതുടങ്ങിയതും ദൈവം അടയാളങ്ങളാലും അത്ഭുതങ്ങളാലും വിവിധവീര്യപ്രവൃത്തികളാലും തന്റെ ഇഷ്ടപ്രകാരം പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ടും സാക്ഷി നിന്നതും കേട്ടവർ
നമുക്കു ഉറപ്പിച്ചുതന്നതുമായ ഇത്ര വലിയ രക്ഷ നാം ഗണ്യമാക്കാതെ പോയാൽ എങ്ങനെ തെറ്റി ഒഴിയും?
(എബ്രായർ 9:27) ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കയാൽ
(റോമർ 14:12) ആകയാൽ നമ്മിൽ ഓരോരുത്തൻ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും.
ഇങ്ങനെ നിരവധി അനവധി വാക്യങ്ങൾ ന്യായവിധിയെ ബജിയും യും പറ്റിയും, നരകം സത്യമാണെന്നും, വ്യക്തമാക്കുമ്പോൾ അതിനെ നിഷേധിക്കുന്നവരിൽ വ്യാപരിക്കുന്നത് ഭോഷികിന്റെ ആത്മാവാണെന്ന് നാം തിരിച്ചറിയണം.
വിശുദ്ധപത്രോസ് അപ്പോസ്തോലൻ പറഞ്ഞതുപോലെ സ്ഥിരതയില്ലാത്ത ചിലരെ വശീകരിക്കാൻ ഇവർക്ക് കഴിയുമെങ്കിലും സത്യമാർഗ്ഗത്തിന് ഒരു ദോഷവും വരുത്തുവാൻ ഇവർക്ക് കഴിയില്ല.
അതുകൊണ്ട് വിശുദ്ധ യൂദാ ലേഖനം എഴുതിയപ്പോൾ പറഞ്ഞതുപോലെ പോലെ ശുദ്ധ മാർക്ക് ഒരിക്കലായി പരം ഏൽപ്പിച്ചിരിക്കുന്നത് അതി വിശുദ്ധ വിശ്വാസത്തിനായി നാം പോരാടുക.
അന്ത്യകാലത്ത് ബുദ്ധിമാന്മാർ എന്ന് പറയുന്ന പലരും ദൈവകൃപയിൽ നിന്ന് വീഴും. എങ്കിലും തങ്ങളുടെ ദൈവത്തെ അറിയുന്നു ജനം ഉറച്ചുനിൽക്കും അവർ വീര്യം പ്രവർത്തിക്കും (Daniel11:32-35)
സത്യത്തിൽ വചന വഴിവിട്ടു മാറുന്ന ഇത്തരക്കാരെ ഗുണദോഷിച്ചു ഉപദേശിച്ചു തിരികെ കൊണ്ടുവരുവാൻ കഴിയില്ലെന്നത് ദൈവവചനം തന്നെ നമുക്ക് മുന്നറിയിപ്പ് തരുന്നുണ്ട് Heb 6:4 ആയതിനാൽ അതിനു സമയം കളയാതെ നഷ്ടപ്പെട്ടിരിക്കുന്നു , വിശുദ്ധതിരുവെഴുത്തുകളുടെ ശക്തി അറിയാതിരിക്കുകയും ചെയ്യുന്ന ചിലരെ തീയിൽ നിന്ന് വലിച്ചെടുക്കാൻ നോക്കുക. കാരണം ഉറങ്ങുന്നവനെ ഉണർത്താം ഉറക്കം നടിക്കുന്നവനെ ഉണർത്താൻ കഴിയില്ല.
ഒരിക്കൽ ഏത് നാവുകൊണ്ട് കൊണ്ട് ഏതൊരു വിശ്വാസത്തെ ഉയർത്തിയോ അതേ നാവുകൊണ്ട് അതിനെതിരായി പറയുന്നവർ വർധിച്ചു വരുമ്പോൾ ഓർക്കണം കർത്താവിൻറെ വരവ് സമീപിച്ചിരിക്കുന്നു….. കർത്താവ് എല്ലാവരെയും അനുഗ്രഹിക്കട്ടെ
B.Monachan kayamkulam

Related posts

Leave a Comment