ഏ ജി മലയാളം ഡിസ്ട്രിക്ട് കൗണ്‍സില്‍ സി എ യുവജന ക്യാമ്പ് ‘More Than Conquerors’ സെപ്റ്റംബര്‍ 9 തിങ്കള്‍ മുതല്‍ 12 വ്യാഴം വരെ കുട്ടിക്കാനം മാര്‍ ബസേലിയോസ് ക്രിസ്ത്യന്‍ എഞ്ചിനീയറിംഗ് കോളേജില്‍ നടക്കും.
പ്രകൃതി രമണീയമായ ക്യാമ്പ് സെറ്റ്, താമസസൗകര്യം, വചനപഠനം, കൗണ്‍സിലിംഗ്, ആത്മീയ ആരാധന, രുചികരമായ ഭക്ഷണം,ശക്തമായ വചന ശുശ്രൂഷ, കാത്തിരിപ്പ് യോഗം, കേരളം സ്പോര്‍ട്ട്സ് കൊയിലാഷന് പ്രോഗ്രാം, ഗെയിംസ്, സംവാദം തുടങ്ങിയവയാണ് ക്യാമ്പിന്റെ പ്രത്യേകതകള്‍.
ഏ ജി മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ.ഡോ. പി എസ് ഫിലിപ്പ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ ജോര്‍ജ്ജ് പി ചാക്കോ, ഡോ. ജെപ്സിന്‍ മാലിയില്‍ എന്നിവര്‍ മുഖ്യ അതിഥികളായിരിക്കും. കൂടാതെ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗണ്‍സില്‍ കമ്മറ്റി മെമ്പേഴ്സ് സന്ദേശങ്ങള്‍ നല്‍കും. ഡോ.ബ്ലസ്സന് മേമന, സന്തോഷ് എബ്രഹാം, മാത്യൂ ജോണ്‍, പാസ്റ്റര്‍ സാം പി റോബിന്‍സണ്‍, ജോയല്‍ ടോം എന്നിവര്‍ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. സംസ്ഥാന പ്രസിഡന്റ് സാം ഇളമ്പല്‍, ജനറല്‍ കോര്‍ഡിനേറ്റര്‍ ജിനു വര്‍ഗീസ് എന്നിവരുടെ നേതൃത്നത്തിലുള്ള വിപുലമായ കമ്മറ്റി പ്രവര്‍ത്തിക്കുന്നു.