Connect with us

Local News

37 – മത് പെന്തക്കോസ്ത് കോൺഫ്രൻസിന് മയാമിയിൽ അനുഗ്രഹ സമാപ്തി.

Published

on

വാർത്ത: നിബു വെള്ളവന്താനം

മയാമി: നോർത്ത് അമേരിക്കയിൽ നടക്കുന്ന സൗത്ത് ഏഷ്യൻ കമ്യുണിറ്റിയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് മഹാസമ്മേളനമായ പി.സി.എൻ.എ.കെ യുടെ 37-മത് ആത്മീയ സമ്മേളനം ജൂലൈ 4 മുതൽ 7 വരെ പ്രകൃതി സൗന്ദര്യം നിറഞ്ഞൊഴുകുന്ന അമേരിക്കയിലെ കൊച്ചുകരളം എന്നറിയപ്പെടുന്ന മയാമിയിൽ വെച്ച് നടത്തപ്പെട്ടു. നോർത്ത് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കാനഡയിൽ നിന്നുമായി ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്ത സമ്മേളനം ദേശീയ കൺവീനർ റവ.കെ.സി. ജോൺ ഉത്ഘാടനം ചെയ്തു. റവ. സാം തോമസ് അദ്ധ്യക്ഷത വഹിച്ചു. ” ദൈവത്തിന്റെ അത്യന്ത ശക്തി നമ്മുടെ മൺകൂടാരങ്ങളിൽ” എന്നുള്ളതായിരുന്നു കോൺഫ്രൻസിന്റെ ഈ വർഷത്തെ ചിന്താവിഷയം.

പ്രമുഖ വർഷിപ്പ് ലീഡേഴ്സായ സിസ്റ്റർ ഷാരൻ കിങ്ങ്സ്, ഡോ. റ്റോം ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള നാഷണൽ മ്യൂസിക് ക്വയർ ടീം ആരംഭ ദിനത്തിൽ ആത്മീയ ഗാന ശുശ്രൂഷകൾക്ക് നേത്യത്വം നൽകി. നാഷണൽ ക്വയർ ടീം സാബി കോശി, സാജൻ തോമസ് എന്നിവർ സംഗീത ശുശ്രൂഷകൾ നിയന്ത്രിച്ചു. സിസ്റ്റർ സൂസൻ ബി ജോൺ രചിച്ച തീം സോങ്ങ് ഉത്ഘാടന സമ്മേളനത്തിൽ ആലപിച്ചു. പാസ്റ്റർമാരായ മാത്യൂ വർഗീസ്, ജെയ്മോൻ ജേക്കബ് എന്നിവർ പ്രാർത്ഥന നയിച്ചു. ബ്രദർ ഡാനിയേൽ കുളങ്ങര യോഗത്തിൽ സ്വാഗതം ആശംസിച്ചു. പാസ്റ്റർ ജോർജ് പി ചാക്കോ സങ്കീർത്തനം വായനയ്ക്ക് നേതൃത്വം വഹിച്ചു. പ്രഥമ ദിവസത്തിൽ പാസ്റ്റർ പ്രിൻസ് തോമസ്, പാസ്റ്റർ ഷാജി ഡാനിയേൽ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.

വെള്ളിയാഴ്ച രാവിലെ നടന്ന പാസ്റ്റേഴ്സ് സെമിനാറിൽ റവ. ജോർജ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ റോയി ചെറിയാൻ, ബേബി കടമ്പനാട് എന്നിവർ പ്രസംഗിച്ചു. ആരോഗ്യ പരിപാലന രoഗത്ത് പ്രവർത്തിക്കുന്നവർക്കായി നടത്തപ്പെട്ട മെഡിക്കൽ സെമിനാറിൽ റവ. ഷാജി.കെ ഡാനിയേൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. വിജി തോമസ്, സിസ്റ്റേഴ്സ് ആനി സജി, ക്രിസ്റ്റി കോശി, ബ്രദർ സന്തോഷ് മാത്യൂ, സൂസൻ മാത്യൂ, എന്നിവർ പ്രസംഗിച്ചു. സോഷ്യൽ മീഡിയ സെമിനാറിൽ റവ. ബെഞ്ചമിൻ തോമസും റൈറ്റേഴ്സ് ഫോറം സെമിനാറിൽ പാസ്റ്റർ തോമസ് എം. കിടങ്ങാലിലും കോട്ടയം സംഗമത്തിൽ ബ്രദർ വെസ്ലി മാത്യൂവും, ആന്റമാൻ സംഗമത്തിൽ പാസ്റ്റർ മനു ഫിലിപ്പും അദ്ധ്യക്ഷത വഹിച്ചു.

സിസ്റ്റർ അനു ചാക്കോയുടെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ട സഹോദരി സമ്മേളനത്തിൽ സഹോദരിമാരായ ആൻസി സന്തോഷ്, തങ്കെമ്മ ജോൺ, സൂസൻ ബി. ജോൺ, ഷേർളി ചാക്കോ, അന്നമ്മ നൈനാൻ, ഷീബ ചാൾസ്, സുനിത റോസ്ബന്റ് , ഡോ. ജോളി ജോസഫ്, ആൻസി ജോർജ് ആലപ്പാട്ട്, ഡോ. ജൂലി തോമസ്, അക്കാമ്മ ജെയിംസ് തുടങ്ങിയവർ പ്രസംഗിച്ചു. റവ. ബെഞ്ചമിൻ തോമസിന്റെ അദ്ധ്യക്ഷതയിൽ നടന്ന സോഷ്യൽ മീഡിയ സെമിനാറിൽ പാസ്റ്റർമാരായ ഫിലിപ്പ് തോമസ്, ടി.എ വർഗീസ്, സണ്ണി താഴാംപള്ളം, പ്രിൻസ് തോമസ് എന്നിവർ ക്ലാസുകൾ നയിച്ചു.

വെള്ളിയാഴ്ച നടന്ന രാത്രി യോഗത്തിൽ റവ. ഷിബു തോമസ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ ജോ ജോൺസൺ, ബാബു ചെറിയാൻ, റെജി ശാസ്താംകോട്ട എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. പി.സി.എൻ.എ.കെ യുടെ ചരിത്രത്തിലാദ്യമായി നാഷണൽ ട്രഷറാർ ബ്രദർ ബിജു ജോർജിന്റെയും ബ്രദർ സാം മാത്യുവിന്റെയും ചുമതലയിൽ ബൈബിൾ ക്വിസ് മത്സരത്തിന് വേദി ഒരുങ്ങിയത് ശ്രദ്ധേയമായി.
ശനിയാഴ്ച റവ. ജോർജ് വർഗീസിന്റെ അദ്ധ്യക്ഷതയിൽ പകൽ നടന്ന തിരുവചന ധ്യാന സമ്മേളനത്തിൽ പാസ്റ്റർമാരായ സജു.പി.തോമസ്, കെ.ജോയി എന്നിവർ പ്രസംഗിച്ചു. മിഷൻ ചലഞ്ച് സമ്മേളനത്തിൽ പാസ്റ്റർ ജോൺ തോമസ് അദ്ധ്യക്ഷനായിരുന്നു. പാസ്റ്റർമാരായ പി.എ.കുര്യൻ, അലക്സ് വെട്ടിക്കൽ, ഡോ. മോനിസ് ജോർജ് എന്നിവർ പ്രസംഗിച്ചു.

6 ന് ശനിയാഴ്ച നടന്ന സമാപന രാത്രി യോഗത്തിൽ റവ. ഡോ. ജോയി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ബ്രദർ ജോർജ് മത്തായി സി.പി.എ അനുഭവസാക്ഷ്യം പ്രസ്താവിച്ചു.പാസ്റ്റർമാരായ പി.എസ് ഫിലിപ്പ്, ചർച്ച് ഓഫ് ഗോഡ് ജനറൽ ഓവർസീയർ റവ.ഡോ. ടിം ഹിൽ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. 7 ന് ഞായറാഴ്ച നടന്ന സംയുക്ത സഭാ യോഗത്തിന് റവ. തോമസ് കോശി അദ്ധ്യക്ഷത വഹിച്ചു. ഭക്തിനിർഭരമായ തിരുവത്താഴ ശുശ്രൂഷയ്ക്ക് നാഷണൽ കൺവീനർ പാസ്റ്റർ കെ.സി.ജോൺ മുഖ്യ കാർമ്മികത്വം വഹിച്ചു. പാസ്റ്റർമാരായ ബഥേൽ ജോൺസൺ, കെ.വി. ഏബ്രഹാം എന്നിവർ സഹകാർമ്മികത്വം വഹിച്ചു. പാസ്റ്റർ ജോൺസൻ സഖറിയ സങ്കീർത്തന വായന നടത്തി. റവ. ഡോ. വത്സൻ ഏബ്രഹാം, റവ. ഡോ. ബേബി വർഗീസ്, റവ. ബാബു ചെറിയാൻ എന്നിവർ ദൈവവചന സന്ദേശം നൽകി. നാഷണൽ സെക്രട്ടറി ബ്രദർ വിജു തോമസ് നന്ദി പ്രകാശിപ്പിച്ചു. പാസ്റ്റർ കെ.എം. തങ്കച്ചൻ ആശീർവാദ പ്രാർത്ഥന നടത്തി.

സിസ്റ്റേഴ്സ് ജൂലി ജോർജ്, സൈറ തോമസ്, സാറാ ഗീവർഗീസ്, ലിസ ജോൺ, ഗ്രേസ് ജോൺ തുടങ്ങിയവർ ചിൽഡ്രൻസ് മിനിസ്ട്രി യോഗങ്ങൾക്കും സഹോദരന്മാരായ സാം ജോർജ്, ബെൻസൻ സാമുവേൽ, ബ്ലെസ്സൻ ജേക്കബ്, ജെയ്സിൽ ജേക്കബ്, ഡേവിഡ് റിച്ചാർഡ്, ജോയൽ ജെയിംസ്, ജോയിസ് ഏബ്രഹാം, റിബേക്ക മാത്യു, തുടങ്ങിയവർ യുവജന സമ്മേളനങ്ങൾക്കും റോബിൻ ജേക്കബ്, റിജോ രാജു, വെസ്ലി വർഗീസ്, ജിമ്മി തോമസ്, ജസ്റ്റിൻ ഏബ്രഹാം, എബി ജോയി തുടങ്ങിയവർ സ്പോർട്സ് ക്രമീകരണങ്ങൾക്കും നേതൃത്വം നൽകി.

കുഞ്ഞുമനസുകളിൽ ആഴത്തിൽ ദൈവസ്നേഹം വിതറുന്നതിന് പ്രഗത്ഭരായ ദൈവദാസന്മാരുടെ നേതൃത്വത്തിൽ ചിൽഡ്രൻസ്പ്രോ ഗ്രാമുകളും, സിമ്പോസിയം, കൗൺസലിംഗ്, മിഷൻ ചലഞ്ച്, സംഗീത ശുശ്രൂഷ, ബൈബിൾ ക്ലാസുകൾ, ഹിന്ദി സർവ്വീസ്, അഡൽറ്റ്, യൂത്ത് , ലേഡീസ് തുടങ്ങി ഓരോ വിഭാഗങ്ങൾക്കും പ്രത്യേക സെക്ഷനുകളും ചതുർദിനങ്ങളിൽ നടത്തപ്പെട്ട. വെള്ളിയാഴ്ച ഫ്ളോറിഡ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ വെച്ച് സ്പോർട്സ് മത്സരങ്ങൾ ഉണ്ടായിരിന്നു.

സംഘടനാ പാടവത്തിന്റെ അതുല്യതയും ശ്രേഷ്ഠതയും വിളിച്ചറിയിച്ച കോണ്‍ഫ്രന്‍സ് നാഷണൽ – ലോക്കൽ കമ്മിറ്റിയുടെ ആതിഥ്യ മര്യാദകള്‍, രുചികരമായ ഭക്ഷണം, സുഖപ്രദമായ താമസ സൗകര്യങ്ങള്‍ എന്നിവ വന്നു പങ്കെടുത്ത ഏവരുടെയും മുക്തകണ്ഠമായ പ്രശംസകള്‍ പിടിച്ചുപറ്റി. കോൺഫ്രൻസിലേക്ക്‌ കടന്നുവരുന്ന ദൈവമക്കള്‍ക്ക്‌ എല്ലാവിധ സൗകര്യങ്ങളും ക്രമീകരിക്കുന്നതിനുവേണ്ടി നാഷണല്‍ കമ്മറ്റിയും ലോക്കല്‍ കമ്മറ്റിയും പരസ്‌പരം ഐക്യതയോടെ അക്ഷീണം പരിശ്രമിച്ചു. കുറ്റമറ്റ നിലയിലുള്ള ഒരു കോൺഫ്രൻസ് നടത്തുക എന്ന ലക്ഷ്യത്തോടെയും സമർപ്പിത മനോഭാവത്തോടെ ഏൽപ്പിച്ച ദൗത്യം പൂർണ്ണ ഉത്തരവാദിത്വത്തോടെ ചെയ്തു തീർക്കുവാനായി പ്രയത്നിച്ച ലോക്കൽ കമ്മറ്റി സെക്രട്ടറി റ്റിനു മാത്യു, ലോക്കൽ ട്രഷറാർ പാസ്റ്റർ മനു ഫിലിപ്പ്, കോർഡിനേറ്റർമാരായ ഡാനിയേൽ കുളങ്ങര, പാസ്റ്റർ സാം പണിക്കർ, രാജൻ സാമുവേൽ, തുടങ്ങിയവർ പ്രാർത്ഥനയോടെ അഹോരാത്രം കോൺഫ്രൻസിന്റെ വിജയത്തിനായി പരിശ്രമിച്ചു. പ്രസ്ലി പോൾ, ജേക്കബ് ബെഞ്ചമിൻ, ജ്യോതിഷ് ഐപ്പ് എന്നിവരുടെ നേത്യത്വത്തിൽ രജിസ്‌ട്രേഷൻ ക്രമീകരണങ്ങൾ പൂർത്തീകരിച്ചു.

നാഷണൽ കൺവീനർ റവ. കെ.സി ജോൺ, നാഷണൽ സെക്രട്ടറി ബ്രദർ വിജു തോമസ്, നാഷണൽ ട്രഷറാർ ബ്രദർ ബിജു ജോർജ്, നാഷണൽ യൂത്ത് കോർഡിനേറ്റർ പാസ്റ്റർ ഫ്രാങ്ക്ളിൻ ഏബ്രഹാം, നാഷണൽ വുമൺസ് കോർഡിനേറ്റർ സിസ്റ്റർ അനു ചാക്കോ തുടങ്ങിയവരായിരുന്നു കോൺഫ്രൻസ് നാഷണൽ ഭാരവാഹികൾ. സമയകൃത്യത പാലിക്കുന്ന കാര്യത്തില്‍ പാസ്റ്റർ മാത്യു കെ.ഫിലിപ്പ്, ബ്രദർ ജോൺസൻ ഉമ്മൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രോഗ്രാം കമ്മിറ്റി പ്രകടിപ്പിച്ച ശുഷ്‌കാന്തി സമ്മേളനത്തിന്റെ പ്രത്യേകതയായിരുന്നു. എയർപോർട്ടിൽ നിന്നും സമ്മേളന സ്ഥലമായ കൺവൻഷൻ സെന്ററിലേക്ക് വാഹന ഗതാഗത സൗകര്യങൾ, ജിം മരത്തിനാൽ, സാംജി ഗീവർഗീസ്, എബി ജോസഫ് എന്നിവരുടെ നേത്യത്വത്തിൽ നടത്തി.

മഹാസമ്മേളനത്തില്‍ ഇന്‍ഡ്യയിലെ വിവിധ സംസ്‌ഥാനങ്ങളില്‍ നിന്നും ഗള്‍ഫ്‌, യൂറോപ്പ്‌ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നുമായി വിശ്വാസികളും സഭാ ശുശ്രുഷകന്മാരും വിവിധ സഭകളുടെ നേതൃത്വനിരയില്‍ പ്രവര്‍ത്തിക്കുന്ന ആത്മീയ നേതാക്കളും സംബന്ധിച്ചു.

വാർത്ത: നിബു വെള്ളവന്താനം

Continue Reading
Click to comment

Leave a Reply

Your email address will not be published.

Local News

സംസ്ഥാന പി വൈ പി എ ടിവി ചലഞ്ച് പ്രോഗ്രാം പുരോഗമിക്കുന്നു

Published

on

By

⚛️ *ഐപിസി കുവൈറ്റ്‌ പി വൈ പി എ ഇരുപത്തിയഞ്ച് ടിവി സ്പോൺസർ ചെയ്തു.*

⚛️കോവിഡ് -19 എന്ന മഹാമാരിയിൽ നമ്മുടെ സ്കൂളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം അടഞ്ഞു കിടക്കുന്നു. പല കുടുംബങ്ങളും സാമ്പത്തിക പ്രതിസന്ധിയിലാണ്.

⚛️ഓൺലൈൻ പഠനത്തിന് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് അതിനുള്ള സംവിധാനം ഒരുക്കുന്ന പ്രവർത്തനമാണ് സംസ്ഥാന പി വൈ പി എയുടെ ടിവി ചലഞ്ച്.

കുമ്പനാട് : സാധുക്കളായ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി സംസ്ഥാന പി വൈ പി എ ആഹ്വാനം ചെയ്ത ടിവി ചലഞ്ചിന് കൈകോർത്തു ഐപിസി കുവൈറ്റ്‌ പി വൈ പി എ.

കേരളത്തിലെ വിവിധ മേഖലകളിൽ നിന്നും ലഭിച്ച അപേക്ഷകൾ പരിഗണിച്ചു 17 ഇടങ്ങളിലും കൂടാതെ കുവൈറ്റ്‌ ഐപിസി സാമ്പത്തികമായി പിന്തുണയ്ക്കുന്ന നെന്മാറ, തെന്മല മിഷൻ ഫീൽഡുകളിൽ എട്ടെണ്ണവുമാണ് നൽകുന്നത്.

ഐപിസി കുവൈറ്റ്‌ സഭാ ശ്രുശ്രുഷകൻ പാസ്റ്റർ പി.കെ ജോൺസൺ, പി വൈ പി എ സെക്രട്ടറിയും സംസ്ഥാന പി വൈ പി എ മുൻ ട്രഷററുമായിരുന്ന ബ്രദർ. ഫിന്നി വർഗീസ് ഉൾപ്പെടെയുള്ള പി വൈ പി എ എക്സിക്യൂട്ടീവ്സ് മുൻ നിരയിൽ നിന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഓഗസ്റ്റ് 7 വെള്ളിയാഴ്ച രാവിലെ അടൂർ മണക്കാല ഐപിസി സഭാ ഹാളിൽ പ്രവർത്തനം ഔദ്യോഗികമായി പ്രാർത്ഥിച്ചു തുടക്കം കുറിച്ചു.

ഐപിസി കേരള സ്റ്റേറ്റ് പ്രസ്ബിറ്ററി & കൗൺസിൽ അംഗവും, പി വൈ പി എ പത്തനംതിട്ട മേഖല പ്രസിഡന്റുമായ പാസ്റ്റർ ബെൻസൺ തോമസ് പ്രവർത്തന വിശദീകരണം നടത്തി.

കുവൈറ്റ്‌ ഐപിസിയിലെ സുവിശേഷീകരണ പ്രവർത്തനങ്ങൾക്ക് എന്നും മുൻനിരയിൽ നിന്നിട്ടുള്ള ബ്രദർ. ജേക്കബ് തോമസ് (ഷാജി മങ്ങാട്ട്), ബ്രദർ മാത്യൂ പി. മാത്യു, ബ്രദർ. ജോസ് എബ്രഹാം എന്നിവർ ചേർന്ന് ആദ്യ ടിവി അടൂർ ഈസ്റ്റ്‌ സെന്ററിന് കൈമാറി.

കൊട്ടാരക്കര, പത്തനംതിട്ട മേഖലകളിലാണ് വെള്ളിയാഴ്ച വിതരണം നടന്നത്. വരും ദിവസങ്ങളിൽ കേരളത്തിലെ മറ്റുള്ള മേഖലകളിലും വിതരണം നടക്കും.

ഇതിനോടൊപ്പം ബ്രദർ. ജോർജ്ജ് മത്തായി സിപിഎയും, ബ്രദർ. ജെയിംസ് അറ്റ്ലാന്റായും ടിവി ചലഞ്ചിൽ സംസ്ഥാന പി വൈ പി എയോടൊപ്പം കൈകോർത്തിട്ടുണ്ട്.

ഐപിസി സംസ്ഥാന കൗൺസിൽ അംഗം ബ്രദർ. ഫിന്നി പി. മാത്യു, പി വൈ പി എ സംസ്ഥാന ജോയിന്റ് കോർഡിനേറ്റർ ബ്രദർ ബിബിൻ കല്ലുങ്കൽ, കൊട്ടാരക്കര മേഖലാ പി വൈ പി എ വൈസ് പ്രസിഡന്റ്‌ ബ്രദർ ബ്ലെസ്സൺ ബാബു, കോട്ടയം മേഖല പി വൈ പി എ പ്രസിഡന്റ് പാസ്റ്റർ ഷാൻസ് ബേബി, ചങ്ങനാശ്ശേരി സെന്റർ പി വൈ പി എ പ്രസിഡന്റ് പാസ്റ്റർ ജെറി പൂവക്കാല, ക്രൈസ്തവ എഴുത്തുപുര സെക്രട്ടറി ഡാർവിൻ വിത്സൻ, അടൂർ ഈസ്റ്റ്‌ സെന്റർ പി വൈ പി എ പ്രസിഡന്റ് പാസ്റ്റർ അലക്സ്‌ വർഗീസ് എന്നിവർ ആശംസകൾ അറിയിച്ചു.

സംസ്ഥാന പിവൈപിഎ സെക്രട്ടറി സുവി. ഷിബിൻ ജി ശാമുവേൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന പി വൈ പി എ പബ്ലിസിറ്റി കൺവീനർ പാസ്റ്റർ തോമസ് ജോർജ്ജ് കട്ടപ്പന നന്ദി അറിയിച്ചു. ഐപിസി മണക്കാല സഭാശ്രുശ്രുഷകൻ പാസ്റ്റർ ജോൺ ശാമുവേൽ പ്രാർത്ഥിച്ചു യോഗം അവസാനിച്ചു.

സംസ്ഥാനതല ഉത്ഘാടനം ജൂൺ മാസത്തിൽ എറണാകുളം മേഖലയിൽ നടത്തപ്പെട്ടു തുടർന്ന് ആലപ്പുഴ മേഖലയിലെ ആദ്യഘട്ട വിതരണവും നടത്തപ്പെട്ടു.

◻️◻️◻️പി വൈ പി എ
കേരളാ സ്റ്റേറ്റ്

Continue Reading

Local News

ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണം പെന്തെക്കോസ്തു നേതാക്കൾ

Published

on

By

ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണം പെന്തെക്കോസ്തു നേതാക്കൾ
കുമ്പനാട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ടിരിക്കുന്ന ആരാധനാലയങ്ങൾ തുറന്ന് ആരാധന നടത്താനുള്ള അനുവാദം നൽകണമെന്ന് പെന്തെക്കോസ്തു നേതൃസമ്മേളനം ആവശ്യപ്പെട്ടു. ലോക്ഡൗണിൽ നിരവധി ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ സർക്കാരുകളുടേയും ആരോഗ്യവകുപ്പിന്റെയും നിബന്ധനകൾക്ക് വിധേയമായി നിയന്ത്രിതമായ ജനപങ്കാളിത്തത്തോടെയെങ്കിലും ആരാധന നടത്താനുള്ള അനുമതി നൽകണമെന്നാണ് വിശ്വാസസമൂഹം ആഗ്രഹിക്കുന്നത്. കൂട്ടായ്മകളുടെ അഭാവം വിശ്വാസികളിൽ മാനസിക സംഘർഷം വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. അതിനാൽ ഇളവുകളുടെ ഭാഗമായി കൂട്ടായ്മകൾക്ക് അടിയന്തിരമായി അവസരം നൽകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയുടെ ആസ്ഥാനമായ കുമ്പനാട് ഹെബ്രോൻപുരത്ത് നടന്ന സമ്മേളനത്തിൽ ഐ.പി.സി. അന്തർദേശീയ ജനറൽ സെക്രട്ടറി റവ. സാം ജോർജ് അധ്യക്ഷതവഹിച്ചു. വിവിധ പെന്തെക്കോസ്തു സഭകളെ പ്രതിനിധീകരിച്ച് റവ. സി.സി. തോമസ് (ചർച്ച് ഓഫ് ഗോഡ് സംസ്ഥാന ഓവർസിയർ), പാസ്റ്റർ ടി.വി. പൗലോസ് (അസംബ്ലീസ് ഓഫ് ഗോഡ് സെക്രട്ടറി) പാസ്റ്റർ ജോൺസൺ കെ. ശാമുവൽ (ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ സെക്രട്ടറി), റവ. തോമസ് ഫിലിപ്പ് (ന്യൂ ഇൻഡ്യാ ബൈബിൾ ചർച്ച് ജനറൽ പ്രസിഡന്റ്), റവ. കെ.സി. സണ്ണിക്കുട്ടി (ദൈവസഭ, കേരള റീജിയൻഓവർസിയർ), പാസ്റ്റർ ജോയി ചാണ്ടി (ചർച്ച് ഓഫ് ഗോഡ്, കല്ലുമല), റവ. ബിജു ഫിലിപ്പ് (ഡബ്ല്യു.എം.ഇ.), ഐ.പി.സി. കേന്ദ്ര സംസ്ഥാന നേതാക്കളായ പാസ്റ്റർ എം.പി. ജോർജ് കുട്ടി, പാസ്റ്റർ സി.സി. ഏബ്രഹാം, പാസ്റ്റർ ഷിബു നെടുവേലിൽ, സണ്ണി മുളമൂട്ടിൽ, പി.എം. ഫിലിപ്പ് എന്നിവർ പങ്കെടുത്തു.
പെന്തെക്കോസ്തു ദൈവസഭകളുടെ ഐക്യവും ദൈവശാസ്ത്രവും, ഉപദേശപരവുമായ വിഷയങ്ങൾ സംബന്ധിച്ച് പൊതുവായ നിലപാടുകൾ രൂപീകരിക്കുന്നതിനും പൊതു കൂട്ടായ്മ ആവശ്യമാണെന്ന് സമ്മേളനം വിലയിരുത്തി. ജനറൽ കോർഡിനേറ്ററായി പാസ്റ്റർ എം.പി. ജോർജുകുട്ടിയെ തെരഞ്ഞെടുത്തു. അടുത്ത യോഗം 29 ന് നടക്കുമെന്ന് നേതാക്കൾ അറിയിച്ചു. പാസ്റ്റർ സാം ജോർജാണ് സമ്മേളനം വിളിച്ചുകൂട്ടാൻ മുൻകൈ എടുത്തത്.

Continue Reading

Local News

*സുവിശേഷ നാദം ബൈബിൾ ക്വിസ്: സമ്മാനദാനം നാളെ

Published

on

By

 

തിരുവല്ല: ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റിന്റെ മുഖപത്രമായ സുവിശേഷ നാദം മാസികയുടെ ബൈബിൾ ക്വിസിൽ പങ്കെടുത്ത് ആദ്യ മൂന്ന് സ്ഥാനത്തെത്തിയവർക്കുള്ള സമ്മാനങ്ങൾ തിരുവല്ലയിൽ നടക്കുന്ന ജനറൽ കൺവൻഷന്റെ നാളെ (24.01.2020) ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് തുടങ്ങുന്ന സെഷനിൽ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി സി തോമസ് വിതരണം ചെയ്യും.

👉 സുവിശേഷനാദം പ്രസ് റിലിസ്

Continue Reading

Trending

Copyright © 2021 Faithtrack , Developed by CloudStorey