പി വൈ പി എ യുവജനങ്ങള്‍ക്കായി ഒരുക്കുന്ന മെഗാ ബൈബിള്‍ ക്വിസ് ഒരുക്കങ്ങള്‍ ആരംഭിച്ചു.

സംസ്ഥാന പി വൈ പി എ യുടെ നേതൃത്വത്തില്‍ കേരളത്തിലെ യുവജനങ്ങള്‍ക്കായി മെഗാ ബൈബിള്‍ ക്വിസ് നടത്തുന്നു. രണ്ട് ഘട്ടങ്ങളിലായി നടത്തപ്പെടുന്ന ബൈബിള്‍ ക്വിസിന്റെ പുസ്തകങ്ങള്‍ സംസ്ഥാന പി വൈ പി എ സര്‍ക്കുലര്‍ വഴി അറിയിക്കുന്നതാണ്. ഒന്നാം സമ്മാനം 50,000/- രൂപ, രണ്ടാം സമ്മാനം 25,000/- രൂപ, മൂന്നാം സമ്മാനം 15,000/- രൂപ, നാലാം സമ്മാനം 6,000/- രൂപ, അഞ്ചാം സമ്മാനം 4,000/- രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക. പങ്കെടുക്കുവാനാഗ്രഹിക്കുന്നവര്‍ അതാത് സെന്റര്‍ പി വൈ പി എ ഭാരവാഹികളുമായി ബന്ധപ്പെടുക. രജിസ്‌ട്രേഷന്‍ ഫീസ് ഒരാള്‍ക്ക് 100 രൂപയാണ്. പി വൈ പി എ പ്രായപരിധിയില്‍പ്പെടുന്ന അംഗങ്ങള്‍ക്ക് പങ്കെടുക്കാം. ഡിസ്ട്രിക്ട് തലത്തില്‍ നടത്തപ്പെടുന്ന ആദ്യ റൗണ്ട് സെപ്റ്റംബര്‍ 29 ഞായറാഴ്ച 3 മണി മുതല്‍ 5 മണി വരെ നടത്തി ആദ്യ മുന്ന് സ്ഥാനങ്ങള്‍ ലഭിക്കുന്നവരുടെ പേര് വിവരങ്ങള്‍ സംസ്ഥാന തലത്തില്‍ അറിയിക്കണം. അതാത് ഡിസ്ട്രിക്ടില്‍ ഏതെങ്കിലും ഒരു സ്ഥലത്തു വെച്ച് ആദ്യ റൗണ്ട് മത്സരം നടത്തപ്പെടുന്നതാണ്. പാസ്റ്റര്‍മാര്‍, ബൈബിള്‍ കോളേജ് പഠനം കഴിഞ്ഞവര്‍ , പഠനം നടത്തുന്നവര്‍ എന്നിവര്‍ക്ക് മത്സരത്തില്‍ പങ്കടുക്കാന്‍ അനുവാദം ഇല്ല. വ്യത്യസ്ത നിലവാരത്തില്‍ പല റൗണ്ടുകളായി നടത്തപ്പെടുന്ന നോക്ക് ഔട്ട് & ഗ്രാന്‍ഡ് ഫിനാലെ 2019 ഒക്‌ടോബര്‍ 12 ന് രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെ കുമ്പനാട് വെച്ച് നടത്തപ്പെടും. സ്വദേശത്തും, വിദേശത്തും ബൈബിള്‍ ക്വിസ് മത്സരം നടത്തി അനുഭവ സമ്പത്തുള്ള ജഡ്ജിങ്ങ് പാനല്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Related posts

Leave a Comment