ചെറുവിമാനം തകര്‍ന്നുവീണ് 10 മരണം

ഡാളസ്സ്: ഡാളസ്സ് ഏരിയാ വിമാന താവളത്തില്‍ നിന്നും 10 പേരെ വഹിച്ച് പറന്നുയര്‍ന്ന രണ്ട് എഞ്ചിനുള്ള ചെറുവിമാനം ആള്‍ താമസമില്ലാത്ത ഹംഗറില്‍ തകര്‍ന്ന് വീണതിനെ തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന പത്തുപേരും കൊല്ലപ്പെട്ടതായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വെളിപ്പെടുത്തി.
ജൂണ്‍ 30 ഞായറാഴ്ച രാവിലെ പത്തു മണിക്ക് എഡിസണ്‍ മുന്‍സിപ്പല്‍ എയര്‍പോര്‍ട്ട്.
ഫ്‌ളോറിഡാ സെന്റ് പീറ്റര്‍സ് ബര്‍ഗിലേക്കായിരുന്ന വിമാനം യാത്രപുറപ്പെട്ടതെന്ന് എഡിസണ്‍ ടൗണ്‍ വക്താവ് എഡ്വേഴ്ഡ് പറഞ്ഞു.
അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ വിശദവിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഡാളസ്സ് കൗണ്ടി എഡിസന്‍ സിറ്റി ഒഫിഷ്യല്‍സുമായി ബന്ധപ്പെട്ടിട്ടുണ്ട് എഫ് എ എ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Related posts

Leave a Comment