ഐ സി പി എഫ് പത്തനംതിട്ടയുടെ ഈ വര്‍ഷത്തെ ‘ഫ്രീഡം ക്യാമ്പ് 2019’ ആഗസ്റ്റ് 22 മുതല്‍ 25 വരെ മുട്ടുമണ്‍ മൗണ്ട് ഒലിവ് സെന്ററില്‍ വെച്ച് നടക്കും. ‘യാഥാര്‍ത്ഥ്യം’ എന്നതാണ് ചിന്താവിഷയം. വ്യാജവാര്‍ത്തകളുടേയും വിശ്വാസത്യാഗത്തിന്റയും കപടഭക്തിയുടേയും കാലത്ത് ‘എന്റെ വചനത്തില്‍ നിലനില്ക്കുന്നുവെങ്കില് നിങ്ങള്‍ വാസ്തവമായി എന്റെ ശിഷ്യന്മാരായി, സത്യം അറിയുകയുംസത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും’ (യോഹ. 8:32) എന്ന ദൈവവചനത്തിന് പ്രസക്തിയേറുന്നു. മുഖ്യ പ്രാസംഗീകര്‍ പാസ്റ്റര്‍ ജോ തോമസ്, ബ്രദര്‍ സുനില്‍കുമാര്‍ എന്നിവരാണ്. ബ്രദര്‍ സാമുവല്‍ അര്‍പ്പുതരാജ്, അനീഷ് മൈലപ്രാ എന്നിവരുടെ നേതൃത്വത്തില്‍ ഐസിപിഎഫ് ടീം സംഗീതശുശ്രൂഷ നിര്‍വഹിക്കും. 22 വ്യാഴം വൈകിട്ട് ആരംഭിക്കുന്ന ക്യാമ്പ് 25 ന് രാവിലെ സമാപിക്കും. 13 മുതല്‍ 23 വയസ്സുവരെയുള്ളവര്‍ക്കാണ് പ്രവേശനം നല്‍കുന്നത്. ജൂലൈ 31 ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. വിശദ വിവരങ്ങള്‍ക്ക് : 9495827930, 8547965307, 9495366129.
പത്തനംതിട്ടയില്‍ ഐ സി പി എഫ് ‘ഫ്രീഡം ക്യാമ്പ് ‘ ആഗസ്റ്റ് 22-25 വരെ
