ഫിഷ് കട്ലറ്റ്
ആവശ്യമുള്ള സാധനങ്ങള്‍
1. മീന്‍ – 1കിലോ
2. ഇഞ്ചി – 100 ഗ്രാം
3. ഉരുളക്കിഴങ്ങ് – 1/2 കിലോ
4. റൊട്ടിപ്പൊടി – ആവശ്യത്തിന്
5. മസാല – ആവശ്യത്തിന്
6. പച്ചമുളക് – 1/2 കിലോ
7. കറിവേപ്പില – 1 തണ്ട്
8. കോഴിമുട്ട – 2 മുട്ടയുടെ വെള്ള
9. വെളിച്ചെണ്ണ – 1/2 കിലോ
10. ഉപ്പ് – ആവശ്യത്തിന്
1. മീന്‍ വൃത്തിയാക്കി ഉപ്പുവെള്ളത്തില്‍ വേവിച്ച് മാംസം അടര്‍ത്തിയെടുക്കുക.
2. ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചെടുക്കുക.
3. മുട്ട പതപ്പിച്ച് വയ്ക്കുക.
4. ഇഞ്ചി, പച്ചമുളക്, വേപ്പില എന്നിവ ചെറുതായി അരിയുക.
തയ്യാറാക്കുന്ന വിധം.
പാനില്‍ അല്‍പ്പം എണ്ണ ചൂടാക്കി അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി, പച്ചമുളക്, വേപ്പില എന്നിവ വഴറ്റുക. ഇവ നന്നായി വഴന്നു കഴിയുമ്പോള്‍ മീന്‍ വേവിച്ച് വച്ചിരിക്കുന്നത് ചേര്‍ക്കുക. ഉരുളക്കിഴങ്ങ് ചേര്‍ക്കുക. അതില്‍ മസാല ചേര്‍ത്തിളക്കി വീണ്ടും വഴറ്റുക. ശേഷം റൊട്ടിപ്പൊടി ചേര്‍ത്ത് ഇളക്കുക. അതിനുശേഷം അടുപ്പില്‍ നിന്ന് വാങ്ങി തണുപ്പിക്കാന്‍ വയ്ക്കുക. അതിനുശേഷം ചെറിയ ഉരുളകളാക്കി ഇഷ്ടമുള്ള ആകൃതിയില്‍ പരത്തി മുട്ടയുടെ വെള്ളയില്‍ മുക്കി റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് വെളിച്ചെണ്ണയില്‍ വറുത്ത് കോരുക.
ഫിഷ് കട്ലറ്റ്
