ഐ.പി.സി. നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്‍ ഓര്‍ഡിനേഷന്‍ ശുശ്രൂഷ.

ഫ്‌ളോറിഡ: അമേരിക്കന്‍ ഐക്യനാടുകളിലെ തെക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അധിവസിക്കുന്ന ഇന്ത്യാ പെന്തക്കോസ്തു ദൈവസഭാംഗങ്ങളുടെ പൊതുകൂട്ടായ്മയായ ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തില്‍ ഓര്‍ഡിനേഷന്‍ ശുശ്രൂഷ ഒര്‍ലാന്റോ ഹയവാസി റോഡിലുള്ള ദി സെന്റര്‍ ചര്‍ച്ചില്‍ വെച്ച് നടത്തപ്പെട്ടു. നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ഡോ. ജോയി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ ജനറല്‍ സെക്രട്ടറി റവ.ഡോ.കെ.സി.ജോണിന്റെ പ്രധാന ശുശ്രൂഷയിലാണ് റീജിയനില്‍ അംഗങ്ങളായ മൂന്ന് സുവിശേഷകര്‍ക്ക് ഓര്‍ഡിനേഷന്‍ നല്‍കിയത്.

പാസ്റ്റര്‍മാരായ ഫ്രാങ്ക്‌ളിന്‍ ജോസഫ് ഏബ്രഹാം, കെ.വി.ജോസഫ്, ചാള്‍സ് ഏബ്രഹാം എന്നിവരെയാണ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള ശുശ്രൂഷകള്‍ നല്‍കി വേര്‍തിരിച്ചത്. പാസ്റ്റര്‍മാരായ കെ.സി.ജോണ്‍, ജേക്കബ് മാത്യൂ, പി.എ.കുര്യന്‍, ജോര്‍ജ് തോമസ്, സാമുവേല്‍ ജോണ്‍, സാം നൈനാന്‍, െ്രെബസന്‍ സ്‌പ്രേഗ്, റെജി ഫിലിപ്പ് തുടങ്ങിയവര്‍ ശുശ്രൂഷകളില്‍ സഹകാര്‍മ്മികത്വം വഹിച്ചു. പാസ്റ്റര്‍ ഡോ. കെ.സി ജോണ്‍, സാമുവേല്‍ ജോണ്‍ എന്നിവര്‍ തിരുവചന സന്ദേശം നല്‍കി.

ഐ.പി.സി ജനറല്‍ കൗണ്‍സില്‍ അംഗം രാജു പൊന്നോലില്‍, സാം ടി. സാമുവേല്‍, ഫിന്‍ലി വര്‍ഗീസ്, വി.കെ. ഡാനിയേല്‍, സജു ആന്‍ഡ്രൂസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. റീജിയന്‍ ട്രഷറാര്‍ അലക്‌സാണ്ടര്‍ ജോര്‍ജ് നന്ദി പ്രകാശിപ്പിച്ചു.

Related posts

Leave a Comment