‘ കുരിശ് സമം സ്നേഹം’ കളിക്കളത്തിൽ വീണ്ടും വലിയൊരു സാക്ഷ്യം

ക്രിസ്തുവിന്റെ സ്നേഹത്തിന്റെ വലിയൊരു സാക്ഷ്യം ലോകത്തിന് കാണിച്ചുകൊടുത്ത കായികതാരങ്ങളുടെ പട്ടികയിലേക്ക് ആലിസൺ ബക്കർ എന്ന ബ്രസീലിയൻ സൂപ്പർതാരത്തിന്റെ പേരുകൂടി എഴുതി ചേർക്കപ്പെടുകയാണ്.ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ഫൈനലിൽ ടോട്ടൻഹാമിനെതിരെ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയത്തിനു ശേഷം ‘ കുരിശ് സമം സ്നേഹം’ എന്നെഴുതിയ ടീ ഷർട്ട് ധരിച്ച് അദ്ദേഹം തന്റെ വിശ്വാസം ധൈര്യപൂർവ്വം ലോകത്തിനുമുന്നിൽ കാണിച്ചുകൊടുത്തു.സോഷ്യൽ മീഡിയയിലൂടെ ക്രിസ്തുവിനെ ലോകത്തിനുമുന്നിൽ പ്രഘോഷിക്കാൻ ശ്രദ്ധാലുവാണ് ബ്രസീലുകാരനായ ഈ സൂപ്പർ താരം.
കഴിഞ്ഞ വേൾഡ് കപ്പിൽ ബ്രസീലിയൻ ടീമിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ സോഷ്യൽ മീഡിയയിൽ ദൈവത്തിന് നന്ദി പറഞ്ഞ് അദ്ദേഹം പോസ്റ്റിട്ടിരുന്നു. വിജയിക്കാനായി ദൈവവിശ്വാസവും അത്യന്താപേക്ഷിതമാണ് എന്നാണ് ഒരിക്കൽ ഭാവി ഗോൾകീപ്പർമാർക്കുള്ള ഉപദേശമായി ലിവർപൂളിന്റെ ഗോളിയായ ആലിസൺ ബക്കർ പറഞ്ഞത്.

Related posts

Leave a Comment