ക്രിസ്തുവിനെ തള്ളിപ്പറയുകയും സുവിശേഷ പ്രവര്‍ത്തനം നിര്‍ത്തുകയും ചെയ്യാമെങ്കില്‍ ജയില്‍ ശിക്ഷ ഒഴിവാക്കാം. വാഗ്ദാനം തള്ളി സുവിശേഷകര്‍ ജയിലിലേയ്ക്ക്.

ഇറാനിലെ അഫ്ഗാന്‍ അതിര്‍ത്തി പ്രദേശമായ നെഹ്ബാബിനില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തുകയും സഭ നയിക്കയും ചെയ്തിരുന്ന സാഹേബ് ഫദായിയും ഫാത്തിമ ഭക്തേരിയും 2018 ല്‍ ഒരു റെയ്ഡിനിടയില്‍ രാജ്യദ്രോഹ കുറ്റം ചുമത്തി ഇരുവരേയും പോലീസ് അറസ്റ്റു ചെയ്തു. ഈ കേസില്‍ 2018 സെപ്റ്റംബര്‍ 22 ന് ഫദായിക്ക് 18 മാസവും ഫാത്തിമയ്ക്ക് 22 മാസവും തടവ് ശിക്ഷ വിധിച്ചു. എന്നാല്‍ ഇരുവരും കോടതിയില്‍ അപ്പീല്‍ നല്‍കിയതിന്‍ പ്രകാരം 2019 ജനുവരി 15 ന് ടെഹ്‌റാന്‍ കോടതിയില്‍ വിചാരണ നടക്കുന്നതിനിടെ ജഡ്ജിമാരായ ഹസ്സന്‍ബബയിയും അഹമ്മദ് സാര്‍ഗറും നിങ്ങള്‍ യേശുക്രിസ്തുവിലുള്ള വിശ്വാസം ത്യജിച്ചാല്‍ ജയില്‍ ശിക്ഷ ഒഴിവാക്കിത്തരാം എന്നു നിര്‍ദ്ദേശിക്കുകയുണ്ടായി എന്നാല്‍ ഇരുവരും ഈ നിര്‍ദ്ദേശത്തെ തള്ളുകയും പിന്‍പറ്റിയ യേശുക്രിസ്തുവില്‍ വിശ്വസിക്കയും ചെ#്‌യുന്നുവെന്ന് കോടതിയെ അറിയിച്ചു. ഇതോടെ ഇരുവരേയും 10 വര്‍ഷത്തേയ്ക്ക് തടവിന് വിധിക്കുകയുണ്ടായി. ഇറാനില്‍ അനുവദനീയമല്ലാത്ത ഹൗസ് ചര്‍ച്ചുകള്‍ സ്ഥാപിക്കയും അത് നയിക്കയും ചെയ്തു എന്നതാണ് ഇവരുടേമേല്‍ ചുമത്തിയിരിക്കുന്ന കുറ്റം. ഇവര്‍ 2 പേരും ചര്‍ച്ച് ഓഫ് ഇറാന്‍ സഭയുടെ അംഗങ്ങളും അംഗീകൃത സുവിശേഷകരുമാണ്. കഠിനമായ പ്രതിസന്ധികള്‍ക്കു നടുവിലും ക്രിസ്തുവിശ്വാസത്തിന് ജീവിതത്തേക്കാള്‍ വലിയ വില കൊടുത്ത ഈ സഹോദരങ്ങള്‍ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം

Related posts

Leave a Comment