850 വര്‍ഷം പഴക്കമുള്ള കത്തീഡ്രലിന് അഗ്നിബാധയില്‍ വന്‍ നാശം

പാരീസ്: പുരാതന പ്രശസ്തവും ഫ്രാന്‍സിലെ ഏറ്റവും വലിയ ആകര്‍ഷണ കേന്ദ്രങ്ങളിലൊന്നുമായ നോട്ടര്‍ ദാം കത്തീഡ്രലിന് അഗ്നിബാധയില്‍ വന്‍ നാശം. ഗോഥിക് ശില്‍പഭംഗിയില്‍ നിര്‍മിച്ചിട്ടുള്ള , 850 വര്‍ഷം പഴക്കമുള്ള കത്തീഡ്രലിന്റെ മേല്‍ക്കൂര തകര്‍ന്നു. രണ്ട് ബെല്‍ ടവര്‍ ഉള്‍പ്പെടെയുള്ള പ്രധാന കെട്ടിട സമുച്ചയം രക്ഷിക്കാന്‍ കഴിഞ്ഞുവെന്ന് അധികൃതര്‍ പറഞ്ഞു.
തീ പൂര്‍ണമായി അണച്ച് കത്തീഡ്രലിലുള്ള പ്രശസ്തമായ കലാസൃഷ്ടികള്‍ രക്ഷിച്ചെടുക്കാന്‍ ശ്രമം തുടരുകയാണ്. കനത്ത ദുരന്തം എന്നാണ്‌ അഗ്നിബാധയെ പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ വിശേഷിപ്പിച്ചത്. അഗ്നിബാധയുടെ കാരണം വ്യക്തമായിട്ടില്ല. കത്തീഡ്രല്‍ കെട്ടിടത്തില്‍ കാണപ്പെട്ട വിള്ളലുകള്‍ നീക്കുന്നതിനുള്ള പുനരുദ്ധാന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാകാം അഗ്നിബാധയുണ്ടായതെന്ന് അധികൃതര്‍ സൂചിപ്പിച്ചു.സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചതായി പാരീസിലെ പ്രോസിക്യൂട്ടര്‍ ഓഫീസ് അറിയിച്ചു.
പ്രാദേശിക സമയം വൈകുന്നരം ആറരയ്ക്കാണ് അഗ്നിബാധ ശ്രദ്ധയില്‍പെട്ടത്. വളരെ പെട്ടെന്ന് തീ പടരുകയായിരുന്നു.

Related posts

Leave a Comment