
ഫ്ളോറിഡ: വടക്കന്‍ ഫ്ളോറിഡയിലെ അലാചുവ കൗണ്ടിയിലാണ്
എഴുപത്തഞ്ചുകാരനെ വീട്ടില്‍ വളര്‍ത്തിയ കൂറ്റന്‍ പക്ഷി കൊത്തികൊന്നത് . വെള്ളിയാഴ്ച അപൂര്‍വമായ ആക്രമണം നടന്നത്.
കാസോവരി എന്നു വിളിക്കപ്പെടുന്ന ഭീമന് പക്ഷിയുടെ ആക്രമണം മൂലമാണ് മാര്വിന് ഹജോസ് എന്നയാളെ സ്വന്തം വീട്ടുവളപ്പില്‍ മാരകമായ രീതിയില്‍ മുറിവേറ്റനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് അലാചുവ കൗണ്ടി ഷെരീഫ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. കഠാരപോലെ കൂര്‍ത്ത കൊക്കുകളുള്ള പക്ഷിയാണ് കാസോവരി.
ആശുപത്രിയിലെത്തിയ വൃദ്ധനെ ഡോക്ടര്‍മാര്‍ക്ക് രക്ഷിക്കാന്‍ കഴിഞ്ഞില്ല. പക്ഷിയെ കണ്ട് ഭയപ്പെട്ട് നിലത്തുവീണ വൃദ്ധനെ പക്ഷി ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് അനുമാനം. അതേ സമയം വന്യജീവികളെയും പ്രത്യേകതയുള്ള പക്ഷികളെയുമൊക്കെ വീട്ടുവളപ്പില്‍ വളര്‍ത്തുന്ന ശീലമുള്ളയാളാണ് മാര്വിന് ഹജോസ് എന്ന് അയാളുടെ പങ്കാളി അറിയിച്ചു.