Connect with us

World News

ക്രൈസ്തവരെ ഒറ്റിക്കൊടുക്കുന്നവര്‍ക്ക് 1500 ഡോളര്‍ പ്രഖ്യാപിച്ചു.

Published

on


വിശ്വാസപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ക്രൈസ്തവരെ പറ്റി വിവരം നല്‍കുന്നവര്‍ക്ക് 1,500 ഡോളര്‍ പ്രതിഫലമായി നല്‍കുമെന്ന് ഗുവാങ്സോ നഗരത്തിലെ റിലീജിയസ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്‍റ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതോടെ ക്രൈസ്തവരെ ഒറ്റിക്കൊടുക്കുന്നവര്‍ക്ക് സാമ്പത്തിക പ്രതിഫലം വാഗ്ദാനം ചെയ്ത ചൈനയിലെ ആദ്യ നഗരമെന്ന കുപ്രസിദ്ധി നേടിയിരിക്കുകയാണ് ഗുവാങ്സോ നഗരം. ചൈനാക്കാരല്ലാത്ത മതനേതാക്കളെ കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് ചൈനീസ് യുവാന്‍ 5,000 മുതല്‍ 10,000 വരെയാണ് വാഗ്ദാനം. വിദേശ മതസംഘടനകളെക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് 3,000 മുതല്‍ 5,000 ചൈനീസ്‌ യുവാനും, പ്രാദേശിക മതകൂട്ടായ്മകളെ കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് 100 മുതല്‍ 3,000 ചൈനീസ് യുവാനുമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ചൈനയിലെ മതങ്ങളെ കമ്മ്യൂണിസ്റ്റ് വത്കരിച്ച് സര്‍ക്കാര്‍ അനുകൂലികളാക്കി മാറ്റുവാനുള്ള പദ്ധതികളുടെ ഭാഗമായാണ് നടപടികളെ നിരീക്ഷകര്‍ നോക്കിക്കാണുന്നത്. അംഗീകാരമില്ലാതെ രഹസ്യമായി പ്രവര്‍ത്തിച്ചു വരുന്ന ദേവാലയങ്ങളെ ഇല്ലാതാക്കുകയാണ് ഈ നടപടിയുടെ പിന്നിലെ മറ്റൊരു ലക്ഷ്യം.

Continue Reading
Click to comment

Leave a Reply

Your email address will not be published.

World News

ടെക്‌സാസ് സംസ്ഥാനത്തെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഔദ്യോഗിക ഭരണസമിതിയിലേയ്ക്ക് എബ്രഹാം ജോര്‍ജ്ജ് തിരഞ്ഞെടുക്കപ്പെട്ടു.

Published

on

By

അമേരിക്കന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ടെക്‌സാസ് സെനറ്റ് ഡിസ്ട്രിക്ട് 8 ന്റെ ഔദ്യോഗിക ഭരണസമിതി അംഗമായി. ഡാളസ്-പാര്‍ക്കര്‍ എബ്രഹാം ജോര്‍ജ്ജ് വിവിധ മലയാളി പെന്തക്കോസ്ത് സംഘടനകളുടെ നേതൃത്വ നിരയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 31 സ്റ്റേറ്റ് സെനറ്റ് ഡിസ്ട്രിക്ടുകളുള്ള ടെക്‌സാസ് സംസ്ഥാനത്തിലെ ഡാളസ്, കോളിന്‍ കൗണ്ടികള്‍ ഉള്‍പ്പെടുന്നതാണ് ഡിസ്ട്രിക്ട് 8. കഴിഞ്ഞ വാരത്#ില്‍ നടന്ന പാര്‍ട്ടിയുടെ സ്റ്റേറ്റ് കണ്‍വന്‍ഷനില്‍ വെച്ച് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി സംഘത്തില്‍ നിന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. 2 വര്‍ഷമാണ് നിയമനത്തിന്റെ കാലാവധി.

പാര്‍ട്ടിയുടെ സംസ്ഥാനത്തെ ദൈനംദിനമായ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം, നയപരമായ പദ്ധതികളുടെ നിര്‍മ്മാണം,നടപ്പാക്കല്‍,സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം,പാര്‍ട്ടി പെരുമാറ്റ സംഹിതയുടെ പ്രചരണം, അതിന്റെ നടത്തിപ്പ് എന്നിവയില്‍ മേല്‍നോട്ടം വഹിക്കുക എന്നതാണ് ഭരണസമിതിയുടെ ചുമതലകള്‍.

കഴിഞ്ഞ 25 വര്‍ഷമായി ഡാളസില്‍ താമസിക്കുന്ന എബ്രഹാം ജോര്‍ജ്ജ് കേരളത്തില്‍ കോട്ടയം നരിമറ്റത്ത് കുടുംബാംഗമാണ്. ഡാളസ് ഐ പി സി ഹെബ്രോന്‍ സഭാംഗം ആയ ഇദ്ദേഹം പാലക്കാട് ശാലേം ബൈബിള്‍ കോളേജ് ഡയറക്ടര്‍ പാസ്റ്റര്‍ ജോര്‍ജ്ജ് എന്‍ എബ്രഹാമിന്റെ മകനാണ്. കോട്ടയം സ്വദേശിയായ ജീന എബ്രഹാം ആണ് ഭാര്യ. ടെക്‌സാസ് സംസ്ഥാനത്തെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഔദ്യോഗിക ഭരണസമിതിയിലേയ്ക്ക് തിരഞ്ഞേടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനാണ് എഹ്രഹം. 2008 മുതല്‍ പാര്‍ട്ടിയുടെ പ്രാഥമികാഗംത്വം സ്വീകരിച്ച് പാര്‍ട്ടിയുടെ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ച് വരികയാണ്.

Continue Reading

World News

ആരാധനാ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതിൽ വളരെ പുറകിൽ ഇന്ത്യയെ ബ്ളാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് യു.എസ് .സി.ഐ.ആർ എഫ്‌

Published

on

By

ന്യൂയോർക്ക്: ആരാധനാ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതിൽ വളരെ പുറകിൽ നിൽക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തണമെന്ന് യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ,യു എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന് നിർദ്ദേശം നൽകി.
ഗ്ളോബൽ റിലിജിയസ് ഫ്രീഡം നയരൂപീകരണത്തിന് 1998-ൽ കോൺഗ്രസ് നിയോഗിച്ചതാണ് ഇൻറർനാഷണൽ റിലിജിയസ് ഫ്രീഡം കമ്മീഷൻ.
ഏപ്രിൽ 28 നാണ് കമ്മീഷന്റെ നിർദ്ദേശങ്ങൾ പുറത്തുവിട്ടത്.ഈയിടെ ഇന്ത്യയിൽ നിലവിൽ വന്ന ന്യൂ സിറ്റിസൺഷിപ്പ് ലോ ,മുസ്ളീം ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ നിരാശയിലാഴ്ത്തിയതായി കമ്മീഷൻ കണ്ടെത്തി.
ഇപ്പോൾ ബ്ളാക്ക് ലിസ്റ്റിൽ സ്ഥാനം പിടിച്ചിരിക്കുന്ന സുഡാൻ, ഉസ്ബകിസ്ഥാൻ എന്നീ രാജ്യങ്ങളെ ഈ പട്ടികയിൽ നിന്നും ഒഴിവാക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.
യു.എസ് കമ്മീഷന്റെ ഈ റിപ്പോർട്ടിനെതിരെ ഇന്ത്യൻ വിദേശകാര്യ വകുപ്പ് വക്താവ് അനുരാഗ് ശ്രീവാസ്തവ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

Continue Reading

World News

നൂറുകണക്കിന് കുറ്റവാളികൾക്ക് ജയിൽ മോചനം

Published

on

By

ഓക്‌ലഹോമ ∙ അമേരിക്കയുടെ ചരിത്രത്തിലാദ്യമായി നൂറുകണക്കിന് കുറ്റവാളികൾക്ക് ഒരേ സമയം ശിക്ഷയിളവ് നൽകി. 462 തടവുകാരാണ് നവംബർ 4ന് ജയിൽ വിമോചിതരായത്. ഇതു സംബന്ധിച്ചു ഉത്തരവ് ഓക്‌ലഹോമ ഗവർണർ കെവിൻ സ്റ്റിറ്റ് ഒപ്പുവച്ചിരുന്നു.

527 പേരാണ് ശിക്ഷയിളവിന് അർഹരായത്. എന്നാൽ 65 പേരെ പിന്നീട് വിട്ടയക്കും. ഓക്‌ലഹോമ ജയിലിൽ വർധിച്ചു വരുന്ന പ്രതികളുടെ എണ്ണത്തിനനുസരിച്ച് ആവശ്യമായ താമസ സൗകര്യം ഇല്ലാത്തതാണ് ചെറിയ കുറ്റങ്ങൾക്ക് ശിക്ഷയനുഭവിച്ചിരുന്നവരെ വിട്ടയയ്ക്കാൻ തീരുമാനിച്ചത്.

സ്റ്റേറ്റ് പാർഡൻ ആന്റ് പരോൾ ബോർഡ് പ്രതികളുടെ കേസ് വിശദമായി പരിശോധിച്ചതിനുശേഷമാണ് ശിക്ഷയിളവിന് നിർദേശിച്ചത്. ചെറിയ തോതിൽ മയക്കുമരുന്ന് കൈവശം വച്ചവർ, ഭവനഭേദനം നടത്തിയവർ എന്നിവരാണ് ജയിൽ വിമോചിതരായി പുറത്തിറങ്ങിയത്.

പുറത്തിറങ്ങിയവരിൽ 75 ശതമാനം പുരുഷന്മാരും, 25 ശതമാനം സ്ത്രീകളുമാണ്.

Continue Reading

Trending

Copyright © 2021 Faithtrack , Developed by CloudStorey