ബൈബിളും ശാസ്ത്രവും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന ഒരു വര്‍ഷം നീണ്ട പ്രദര്‍ശനത്തിന് അമേരിക്കയിലെ വാഷിംഗ്ടണിലെ ബൈബിള്‍ മ്യൂസിയത്തില്‍ പദ്ധതി ഒരുങ്ങുന്നു. അടുത്ത വര്‍ഷമാണ് നടക്കുക. മ്യൂസിയത്തിനു വേണ്ട സാമ്പത്തിക സഹായങ്ങള്‍ ചെയ്യുന്ന ജോണ്‍ ടെമ്പിള്ടണ് ഫൗണ്ടേഷന് തന്നെയാണ് ഈ പ്രദര്‍ശനത്തിന് വേണ്ട ക്രമീകരണങ്ങള്‍ നടത്തുന്നത്. ജീവന്, സൃഷ്ടി, നിലനില്‍പ്പ് തുടങ്ങിയവയെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ബൈബിളിലൂടെ നല്കുന്ന ഉത്തരമായിരിക്കും ആധുനിക മള്‍ട്ടിമീഡിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ഈ പ്രദര്‍ശനമെന്ന് അധികൃതരുടെ പ്രസ്താവനയില്‍ പറയുന്നു. സൃഷ്ട്ട പ്രപഞ്ചം ആരംഭിച്ചതെങ്ങിനെ?, ലോകത്തെ നിയന്ത്രിക്കുന്ന ശക്തി ഏത്?, മനുഷ്യര്‍ മൃഗങ്ങളില്‍ നിന്നും വ്യത്യസ്ഥരാണോ?, നമ്മള് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്തുകൊണ്ട്?, നമ്മള് എങ്ങോട്ടേക്കാണ് പോകുന്നത്? എന്നീ അടിസ്ഥാന ചോദ്യങ്ങളിലൂടെ ബൈബിളും ശാസ്ത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണമായിരിക്കും ഈ പ്രദര്‍ശനം. അക്കാഡമിക് കോണ്‍ഫറന്‍സുകള്‍, മ്യൂസിയത്തിലൂടെയുള്ള യാത്ര ഉള്‍പ്പെടുന്ന പാഠ്യപദ്ധതി എന്നീ പരിപാടികള്‍ പ്രദര്‍ശനത്തിന്റെ ഭാഗമായി നടക്കും. ഓണ്‍ലൈനിലൂടെ പ്രദര്‍ശനം കാണുന്നതിനുള്ള സൗകര്യത്തിനു പുറമേ, ശാസ്ത്രജ്ഞന്മാരും പണ്ഡിതരുമടങ്ങുന്ന ഒരു അന്തരാഷ്ട്ര ഉപദേശക സംഘവും മ്യൂസിയം സ്റ്റാഫും സംയുക്തമായി വികസിപ്പിച്ചെടുത്ത പ്രത്യേക വിദ്യാഭ്യാസ പരിപാടിയും പ്രദര്‍ശനത്തിന്റെ ഭാഗമായി നടക്കും.
അമേരിക്കയിലെ വാഷിംഗ്ടണില്‍ ബൈബിള്‍ മ്യൂസിയത്തില്‍പ്രത്യേക പ്രദര്‍ശനം
