അടുത്ത 40 വര്‍ഷങ്ങള്‍ക്കുള്ളില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രമായി ആഫ്രിക്ക മാറുമെന്ന് സര്‍വേ ഫലം


ഏറ്റവും അധികം ക്രിസ്ത്യാനികളുള്ളത് ആഫ്രിക്കയിലാണ്. അടുത്ത 40 വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകത്ത് ഏറ്റവും അധികം ക്രൈസ്തവരുള്ള ആദ്യ പത്തു രാജ്യങ്ങളില്‍ 6 രാജ്യങ്ങളും ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഉള്ളതായിരിക്കുമെന്ന് പ്യൂ റിസേര്‍ച്ച് സെന്റര്‍ പുറത്തു വിട്ട പുതിയ സര്‍വേ ഫലത്തില്‍ പറയുന്നു 2060 നോട് കൂടി നൈജീരിയയില്‍ മാത്രം ക്രിസ്ത്യന്‍ ജനസംഖ്യ ഇരട്ടിയാകുമെന്നാണ് പഠനഫലം. ഏറ്റവും കൂടുതല്‍ ക്രൈസ്തവര്‍ നൈജീരിയയിലാണ്..റഷ്യ, ജര്‍മ്മനി, ചൈന എന്നീ രാജ്യങ്ങള്‍ക്ക് പകരം ടാന്‍സാനിയ, ഉഗാണ്ട, കെനിയ എന്നീ രാജ്യങ്ങള്‍ ക്രൈസ്തവ ഭൂരിപക്ഷ പട്ടികയില്‍ ഇടം നേടുമെന്നാണ് പഠന റിപ്പോര്‍ട്ട്. ഈ ആറ് രാജ്യങ്ങളിലെ മാത്രം ക്രിസ്ത്യന്‍ ജനസംഖ്യ ആഗോള ക്രൈസ്തവരുടെ നാലിലൊന്ന് വരുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ആഗോള പൊതു ജനസംഖ്യ വര്‍ദ്ധനവിന് ആനുപാതികമായിട്ടാണ് ആഫ്രിക്കയിലെ ക്രിസ്ത്യന്‍ ജനസംഖ്യയുടെ വര്‍ദ്ധനവും. 2050 ല്‍ ആഗോള ജനസംഖ്യയില്‍ 220 കോടിയുടെ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ പകുതിയിലധികവും ആഫ്രിക്കയിലാണ്. എന്നാല്‍ യൂറോപ്പില്‍ ബ്രിട്ടനിലെ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ ഗണ്യമായ കുറവുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

Related posts

Leave a Comment