തമിഴ്നാട്ടിലെ തിരുപ്പൂര്‍ മണ്ഡലത്തിലെ ഒരു സ്ഥാനാര്‍ത്ഥി പറയുന്നത് ജയിപ്പിച്ച് വിട്ടാല്‍ വോട്ടര്‍മാരുടെ വീട്ടിലെക്ക് മദ്യം ഒഴുക്കുമെന്നാണ്. മാസം തോറും പത്ത് ലിറ്റര്‍ മദ്യം വീടുകളില്‍ എത്തിക്കുമെന്നാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ എഎം ഷെയ്ക്ക് ദാവൂദ് പറയുന്നത്.തെരഞ്ഞെടുപ്പ് പത്രിക സമര്‍പ്പിച്ചതിന് ശേഷമാണ് ദാവൂദ് മറ്റാരും നല്‍കാത്ത വാഗ്ദാനങ്ങള്‍ വെളിപ്പെടുത്തിയത്. മാസം തോറും ഓരോ കുടുംബത്തിനും 25,000 രൂപ നല്‍കുമെന്നും അദ്ദേഹം പറയുന്നു. ഇത്തരം 15വാഗ്ദാനങ്ങളാണ് ഇദ്ദേഹത്തിന്റെ പ്രകടന പത്രികയില്‍ ഉള്ളത്.
വ്യത്യസ്തമായ വാഗ്ദാനം: മദ്യം വീടുകളില്‍ എത്തിക്കുമെന്ന് സ്ഥാനാര്‍ത്ഥി
