ശാരോണ്‍ കോണ്‍ഫറന്‍സ് ജൂലൈ 11 മുതല്‍ 14 വരെ


ഡാളസ്: നോര്‍ത്ത് അമേരിക്കന്‍ ശാരോണ്‍ സഭകളുടെ പതിനേഴാമത് ദേശീയ സമ്മേളനം ജൂലൈ 11 മുതല്‍ 14 വരെ ഡാളസിനു സമീപമുള്ള പ്ലേനോ ഗ്രാന്റ് സെന്ററില്‍ നടക്കും. “ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു’ (1 കൊരിന്ത്യര്‍ 1:23) എന്നതാണ് ഈവര്‍ഷത്തെ ചിന്താവിഷയം. പാ. പ്രിന്‍സ് തോമസ് (റാന്നി), പാ. സിസില്‍ മാത്യു, പാ. ഇലായ് ബൊണില്ല, സി. റാണി മാണി മായാലില്‍ എന്നിവരാണ് പ്രധാന പ്രസംഗകര്‍. ഇവരെ കൂടാതെ ശാരോണ്‍സഭകളിലെ മറ്റു പാസ്റ്റര്‍മാരും വിവിധ സെഷനുകളില്‍ ദൈവ വചനം സംസാരിക്കും. അമേരിക്കയിലെ വിവിധ പട്ടണങ്ങളില്‍ നിന്നും ഇന്ത്യയില്‍ നിന്നും കടന്നുവരുന്ന വിശ്വാസ സമൂഹത്തെ സ്വീകരിക്കാന്‍ ഡാളസ് പട്ടണം ഒരുങ്ങുകയായി. മികച്ച താമസ സൗകര്യവും ഭക്ഷണങ്ങളുമാണ് ഈവര്‍ഷം തയാറാക്കുന്നത്. പാസ്റ്റര്‍ ജോസഫ് ടി. ജോസഫിന്റെ നേതൃത്വത്തില്‍ ഇവാ. ജെയ് ജോണ്‍, റോയി കുര്യന്‍, ജെഫ് വര്‍ഗീസ്, ബെഞ്ചമിന്‍ ജോസഫ്, ലീറോയ് സജി, പാ. വില്‍സണ്‍ ജോര്‍ജ്, മെര്‍ലിന്‍ ഡാനിയേല്‍ എന്നിവര്‍ ഈവര്‍ഷത്തെ യോഗങ്ങള്‍ക്ക് നേതൃത്വം നല്കുന്നു.

Related posts

Leave a Comment