ന്യൂയോര്‍ക്ക്: .മൂന്നു വര്‍ഷം മുമ്പ് തുടക്കമിട്ട കോസ്മെറ്റിക്സ് കമ്പനിയുടെ അഭൂതപൂര്‍വമായ വളര്‍ച്ചയാണ് 21 വയസുള്ള ജെന്നറിനെ ഫോബ്സ് മാസികയുടെ ബഹുമതിക്ക് അര്‍ഹയാക്കിയത്. പ്രശസ്ത ടെലിവിഷന്‍ റിയാലാറ്റി താരങ്ങളായ കിം, ഖോലെ, കര്‍ട്നി കര്‍ദിഷാന്‍ എന്നിവരുടെ അര്‍ധ സഹോദരിയാണ് ജെന്നര്‍.
സ്വപ്രയത്നത്തിലൂടെ ശതകോടീശ്വര സ്ഥാനം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, ശതകോടീശ്വര സ്ഥാനം അലങ്കരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്നീ ഇരട്ട ബഹുമതിക്ക് കെയിലെ ജെന്നര്‍ അര്‍ഹയായി
2015 ല്‍ ജെന്നര്‍ തുടക്കമിട്ട കെയിലെ കോസ്മെറ്റിക്സ് ഓണ്‍ലൈനിലൂടെ 29 ഡോളറിന് മാച്ചിംഗ് ലിപ്സ്റ്റിക്കുകളും, ലിപ് ലൈനറുകളും അടങ്ങുന്ന കിറ്റ് ലഭ്യമാണ്. കഴിഞ്ഞ വര്‍ഷം ജെന്നറിന്റെ കമ്പനി 360 മില്യണ്‍ ഡോളറിന്റെ വ്യാപാരം നടത്തിയതായി ഫോബ്സിന്റെ കണക്കുകള്‍ പറയുന്നു. കമ്പനിയുടെ നൂറു ശതമാനം ഉടമസ്ഥതയും ജെന്നറിനാണ്. ഈ ശതകോടീശ്വരിക്ക് ഒരു വയസുള്ള മകളുണ്ട്. പൈതൃകമായി ലഭിക്കുന്ന സമ്പത്തിലൂടെയും, സ്വപ്രയത്നത്തിലൂടെയും ശതകോടീശ്വര പട്ടികയില്‍ എത്തുന്നവരുടെ രണ്ട് ലിസ്റ്റുകളാണ് ഫോബ്സ് മാസിക തയാറാക്കുന്നത്.
പുതിയ ലിസ്റ്റനുസരിച്ചും ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന് എന്ന സ്ഥാനം ആമസോണ്‍ സി.ഇ.ഒ ജെഫ് ബോസ് നിലനിറുത്തി. 2018 ല്‍ 112 ബില്യണ്‍ ഡോളറായിരുന്നു അദ്ദേഹത്തിന്റെ സമ്പത്തെങ്കില് ഇക്കൊല്ലം അത് 131 ബില്യണ്‍ ഡോളറായി വര്‍ധിച്ചു. രണ്ടാം സ്ഥാനം പതിവു പോലെ മൈക്രോസോഫ്റ്റ് സഹ സ്ഥാപകന്‍ ബില്‍ ഗേറ്റ്സിനാണ്. 96.5 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. മുന്‍ വര്‍ഷം ഇത് 90 ബില്യണ്‍ ഡോളറായിരുന്നു.
ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരി
