ഐ.പി.സി കുടുംബ സംഗമത്തിന്റെ യോഗവും സംഗീത സായ്ഹാനവും

ഒര്‍ലാന്റോ : 2019 ജൂലൈ 25 മുതല്‍ 28 വരെ ഫ്‌ലോറിഡയിലെ ഒര്‍ലാന്റോ പട്ടണത്തില്‍ വെച്ച് നടത്തപ്പെടുന്ന പതിനോഴാമത് നോര്‍ത്ത് അമേരിക്കന്‍ ഐ.പി.സി കുടുംബ സംഗമത്തിന്റെ പ്രമോഷണല്‍ യോഗങ്ങളുടെ ഭാഗമായുള്ള രജിസ്‌ട്രേഷന്‍ സ്വീകരിക്കലും സംഗീത ശുശ്രൂഷയും മാര്‍ച്ച് 24ന് ഞായറാഴ്ച വൈകിട്ട് 5 ന് ഐ.പി.സി ഫിലദല്‍ഫിയ ദൈവസഭയില്‍ വെച്ച് നടത്തപ്പെടും. അനുഗ്രഹീത പ്രഭാഷകരായ പാസ്റ്റര്‍ സിബി വര്‍ഗീസ്, സുവിശേഷകന്‍ ജോബി വര്‍ഗീസ് എന്നിവര്‍ ദൈവവചന പ്രഭാഷണം നടത്തും. രാജേഷ് ചെങ്ങന്നൂരിന്റെ നേതൃത്വത്തില്‍ ഐ.പി.സി ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും. ദേശീയ ഭാരവാഹികളായ പാസ്റ്റര്‍ ആന്റണി റോക്കി (ചെയര്‍മാന്‍), ബ്രദര്‍ സി.എം. ഏബ്രഹാം (സെക്രട്ടറി), ബ്രദര്‍ ജോണ്‍സണ്‍ ഏബ്രഹാം (ട്രഷറാര്‍), ഫിന്‍ലി വര്‍ഗീസ് (യൂത്ത് കോര്‍ഡിനേറ്റര്‍), എന്നിവര്‍ കോണ്‍ഫ്രന്‍സിന്റെ ഇതുവരെയുള്ള പ്രവര്‍ത്തന പദ്ധതികള്‍ വിശദികരിച്ച് സംസാരിക്കും. സംസ്ഥാന പ്രതിനിധി വര്‍ഗീസ് പ്ലാമൂട്ടില്‍, പാസ്റ്റര്‍ തോമസ് മാത്യൂ, സുനില്‍ സാമുവേല്‍, ബെല്‍വിന്‍ ചാക്കോ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. എല്ലാ വ്യാഴാഴ്ചകളിലും 9 വൈകിട്ട് 10 വരെ (EST) പ്രത്യേക പ്രാര്‍ത്ഥനയ്ക്കായി വേര്‍തിരിച്ചിട്ടുണ്ട്. 16054725249 എന്ന ഫോണ്‍ നമ്പറിലൂടെ 790379 എന്ന ആക്‌സസ് കോഡ് നല്‍കി പ്രാര്‍ത്ഥനാ ലൈനില്‍ പ്രവേശിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും www.ipcfamilyconference.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. ഏപ്രില്‍ 25 നകം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കുറഞ്ഞ നിരക്കുകള്‍ ലഭ്യമായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Related posts

Leave a Comment