കൊല്ലം ബൈപ്പാസും കുമ്പനാട് ഹെബ്രോൻ പുരവും

കൊല്ലം ജില്ലയിലെ ഒരു പ്രധാന റോഡാണ് കൊല്ലം ബൈപ്പാസ് സമകാലീന മാധ്യമ ചർച്ചകളും നവമാധ്യമ ട്രോളുകളും ഇതിന്റെ ഉദ്ഘാടനത്തിന് വളരെ പ്രചാരം നേടിക്കൊടുത്തു ആകെ 13.5 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ബൈപ്പാസിന് ആകെ ചെലവ് 352 കോടി രൂപയാണ് ഈ പാതയുടെ പിതൃത്വം ഏറ്റെടുക്കുവാൻ കേരളത്തിലെ മൂന്ന് പ്രധാന പാർട്ടികളും അടർക്കളത്തിൽ അടരാടിയതിന് കേരളം സാക്ഷിയാണ് വെറും 13.5 കിലോമീറ്റർ മാത്രമുള്ള ഈറോഡ് ഉദ്ഘാടനത്തിന് ഇന്ത്യയുടെ പ്രധാനമന്ത്രി നേരിട്ട് വരണമോ എന്നതായിരുന്നു ഉയർന്നുകേട്ട ചോദ്യങ്ങൾ അതിൻറെ അനുകൂല സംഘടനകൾ ഇതിനു നൽകിയ മറുപടി പണം മുടക്കിയവർക്ക് ഉദ്ഘാടനം ചെയ്യാൻ അറിയാം എന്നതായിരുന്നു ഇതിന് കേരളം സാക്ഷി.
കുമ്പനാട് ഐപിസി യുടെ അന്തർദേശീയ മന്ദിരത്തിലെ നിർമ്മാണ പണികൾക്ക് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ ടൂറിസം വകുപ്പിൽ പെടുത്തി ഒരുകോടി 63 ലക്ഷം രൂപ അനുവദിച്ചു എന്നത് ഏറെ ചർച്ച ചെയ്ത വിഷയമാണ് ആ കാര്യം വളരെ അഭിമാനത്തോടെ കേരള ബിജെപിയുടെ നേതാവ് ശ്രീധരൻപിള്ള കുമ്പനാട് ഐപിസി യുടെ അന്തർദേശീയ കൺവൻഷൻ വേദിയിൽ പരസ്യപ്പെടുത്തുകയും ചെയ്തു എന്നതിന് ദൈവവും മനുഷ്യരും സാക്ഷികളാണ്. ജനറൽ സെക്രട്ടറിയുടെ പോലും സമ്മതമില്ലാതെ ആത്മീയ വേദിയിലെ പ്രസംഗപീഠത്തിൽ മുമ്പിൽ നിൽക്കാൻ കഴിഞ്ഞെങ്കിൽ നമ്മൾ ഭയപ്പെടേണ്ടതില്ലേ എന്നൊരു സംശയം. തെരുവിൽ സുവിശേഷം വിളിച്ചുപറയുന്ന സാധാരണ ഉപദേശിമാരുടെ ഇടുപ്പിന് കുത്തി പിടിക്കുകയും കഴുത്ത് ഞെക്കി ശ്വാസം മുട്ടികയും ചെയ്യുന്ന പാർട്ടിയുടെ നേതാവിനെ വചനം പ്രഘോഷിക്കുന്ന പീഠവും മൈക്കും കൈമാറിയത് ചോദ്യംചെയ്ത സാധാരണ വിശ്വാസിയോട് സഭയുടെ അന്തർദേശീയ അധ്യക്ഷന്റെ മറുപടി നമുക്ക് പണം വേണം അത് അവർ തന്നു അതുകൊണ്ട് അവർക്ക് അവസരം കൊടുക്കണം ഇതായിരുന്നു മറുപടി ഇത് 2019ലെ ഏറ്റവും വലിയ പരാജയത്തിന് പര്യായമാണെന്ന് ഓർമയിൽ ഇരിക്കട്ടെ. 13.5 കിലോമീറ്റർ ദൈർഘ്യമുള്ള ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നേരിട്ടെത്തി ഉദ്ഘാടനം നടത്തിയെങ്കിൽ ടൂറിസം വകുപ്പിലൂടെ ലഭിച്ച പണമുപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന് ഏത് പേരുള്ള ഏത് ചിഹ്നമുള്ള ഏത് നാമമുള്ള ഫലകം വയ്ക്കും ആര് ഉദ്ഘാടനംചെയ്യും എന്നത് പ്രവചനാതീതമാണ്.

ഇന്നത്തെ അപ്പോസ്തലന്മാരുടെ വീക്ഷണത്തിൽ പദവിയും പ്രതാപവും നിസ്സാരമെന്ന് എണ്ണിയ പൗലോസ് ഒരു പരാജിതനാണ് സകലവും വിട്ട് കർത്താവിനെ അനുഗമിച്ച പത്രോസ് കാലത്തിനനുസരിച്ച് ജീവിക്കാൻ അറിയാത്ത വിവേക ശൂന്യമാണ് ലഭിച്ച പദവിയിൽ പിടിച്ചു തൂങ്ങാതെ രക്തസാക്ഷിത്വം വരിച്ച സ്തേഫാനോസ് ഈ തലമുറയ്ക്ക് ഒരു ലോക തോൽവിയാണ് വാൾവായ്ത്തലക്ക് ശിരസ്സു വെച്ചുകൊടുത്ത് യാക്കോബ് ബുദ്ധിശൂന്യനാണ്…… ഇവിടെ പണിയുന്നത് ബാബേൽ ഗോപുരം ഇവിടെ നിലച്ചത് ദൈവരാജ്യം പണികളും …..

നവോത്ഥാനത്തിന്റെ ശബ്ദമുയർത്താൻ ആര് എഴുന്നേൽക്കും. ഒരു മാറ്റം കൊതിച്ചു കാത്തിരിക്കുന്നവരും ഇതെഴുതിയ ഞാനും ഈ കാലഘട്ടത്തിലെ മറ്റുചില മണ്ടന്മാർ ആകുമോ? ബിലെയാമിന്റെ കഴുതയുടെ ശബ്ദം അരോചകമായി തോന്നിയതുപോലെ ഇതും തീരാതിരിക്കട്ടെ ……എന്ന പ്രാർത്ഥനയോടെ… പാസ്റ്റർ ബോബൻ ക്ലീറ്റസ്

Related posts

Leave a Comment